• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോഹന്‍ലാലിന്റെ മന്ത്രവാദ, ഹോമ ചിത്രങ്ങള്‍... സത്യമെന്ത്? ഇതാ വിശദീകരണം; അത് ചികിത്സയുടെ ചിത്രങ്ങളല്ല

മോഹന്‍ലാലിന്റെ ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകര്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ അത് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമാണ് പിന്നീട് സൃഷ്ടിച്ചത്.

ഇതെന്താണ്, ആയുര്‍വേദ ചികിത്സയോ അതോ മന്ത്രവാദമോ എന്നായിരുന്നു പ്രധാനമായും ഉയര്‍ന്നുവന്ന ചോദ്യം. ഇതിനോട് പ്രതികരിക്കുകയാണ് പാലക്കാട് ജില്ലയിലെ കൂറ്റനാടുള്ള ഗുരുകൃപ ഹെറിറങ്‌റേജ് ആയുര്‍വേദിക ട്രീറ്റ്‌മെന്റ്‌സ്. ഇവിടെ ആയിരുന്നു മോഹന്‍ലാല്‍ ചികിത്സയില്‍ ഉണ്ടായിരുന്നു.

അവിടെ നടന്നത് മന്ത്രവാദമോ അതോ ആയുര്‍വേദ ചികിത്സയോ? അവരുടെ തന്നെ വിശദീകരണം വായിക്കാം...

ഗുരുകൃപ

ഗുരുകൃപ

ഗുരുകൃപ ഹെറിറ്റേജ് ആയുർവേദിക്ക് ട്രീറ്റ്മെന്റ്സ് എന്ന ഞങ്ങളുടെ ഈ സ്ഥാപനം പേരിനെ അന്വർത്ഥമാക്കുന്ന വിധത്തിൽ ഞങ്ങളുടെ ഗുരുവിന്റെ വീക്ഷണങ്ങളെ, ദാർശനികതയെ പ്രാവർത്തികമാക്കാൻ വേണ്ടി തുടങ്ങിയതാണ്. ഗുരുകൃപയിൽ പരമ്പരാഗത ആയുർവേദ നിഷ്ഠയുള്ള ചികിത്സാവിധികൾ ആണ് അവലംബിക്കുന്നത്. കേരളത്തിലെ, ഭാരതത്തിലെ മാത്രമല്ല ലോകമെമ്പാടും ഉള്ള രോഗികൾ ഇവിടെ ചികിത്സക്ക് വരുന്നുണ്ട്. ഇവിടുത്തെ നിഷ്ഠകളും ചികിത്സാ വിധികളും അനുസരിച്ച് ചികിത്സ നടത്തി പോകാറും ഉണ്ട്.

മോഹൻലാൽ വരുന്നത് ആദ്യമായല്ല

മോഹൻലാൽ വരുന്നത് ആദ്യമായല്ല

മലയാളത്തിന്റെ അഭിമാനമായ മഹാനടൻ ശ്രീ മോഹൻലാൽ അദ്ദേഹത്തിന്റെ ആരോഗ്യചികിത്സകളുടെ കേന്ദ്രമായി ഗുരുകൃപയിൽ വരുന്നത് ഇത് ആദ്യമായല്ല.

ഗുരുകൃപ മോഹൻലാലിന്റെ ‌സ്വന്തം‌ വീടാണെന്ന് ഒരുപാട് തവണ മലയാളികൾ വായിച്ചിട്ടുണ്ടാവും. അദ്ദേഹത്തിന് പഴമയോടും ശുദ്ധമായ ആയുർവേദ ചികിത്സാ സമ്പ്രദായത്തോടും ഉള്ള താല്പര്യം ഗുരുകൃപയുടെ ഭാഗമാകുവാൻ പ്രേരിപ്പിച്ചത് ഞങ്ങളുടെ പുണ്യമായി കാണുന്നു.

(ചിത്രത്തിന് കടപ്പാട്: ഗുരുകൃപ ഹെറിറ്റേജ് ആയുർവേദിക് ട്രീറ്റ്മെന്റ്സ്)

അത് വേദനിപ്പിച്ചു

അത് വേദനിപ്പിച്ചു

ഇതിന് മുൻപ് പലപ്രാവശ്യം അദ്ദേഹം ഈ സ്ഥാപത്തിൽ വന്നിരുന്നു എങ്കിലും അത് യാതൊരുവിധ വിവാദങ്ങൾക്കും വഴിതെളിയിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആയുർവേദ ചികിത്സയുടെ ചിത്രങ്ങൾ എന്ന പേരിൽ ഓൺലൈൻ പത്രങ്ങളിൽ വന്ന ചില വാർത്തകൾ അദ്ദേഹത്തിനെ സ്നേഹിക്കുന്ന, ആരാധിക്കുന്ന ഒരുപാട് പേർക്കൊപ്പം ഞങ്ങളിലും വേദന ഉണ്ടാക്കി.

(ചിത്രത്തിന് കടപ്പാട്: ഗുരുകൃപ ഹെറിറ്റേജ് ആയുർവേദിക് ട്രീറ്റ്മെന്റ്സ്)

മന്ത്രവാദവും ഹോമവും അല്ല ചികിത്സ

മന്ത്രവാദവും ഹോമവും അല്ല ചികിത്സ

ആയുർവേദം എന്നാൽ മന്ത്രവാദം ആണോ ഹോമം ആണൊ എന്നൊക്കെ ആയിരുന്നു പലർക്കും സംശയം. ഗുരുകൃപയുടെ‌ ചികിത്സാരീതികൾ ഹോമമോ മന്തവാദമോ അല്ല. ട്രഡീഷണൽ ആയുർവേദം അഥവാ പുരാതന ആയുർവേദ ചികിത്സാ സമ്പ്രദായമാണ് ഞങ്ങൾ മുറുകെ പിടിക്കുന്നത്.

ആചാരത്തിന്റെ ഭാഗമായ പൂജ

ആചാരത്തിന്റെ ഭാഗമായ പൂജ

ഞങ്ങളുടെ ആചാരത്തിന്റെ, വിശ്വാസത്തിന്റെ ഭാഗമായി ഇവിടെ നടത്തിയ ഒരു പൂജയിൽ അദ്ദേഹം പങ്കെടുത്ത ചിത്രങ്ങളാണ് അത്. ഗുരുകൃപ കുടുംബാംഗങ്ങളും അദ്ദേഹവും മാത്രമാണ് അതിൽ പങ്കെടുത്തത്. എന്നാൽ പൂജക്ക് വന്ന കർമ്മികൾ ചെയ്തതും അവരുടെ സെൽഫ് പ്രൊമോഷന്റെ ഭാഗമായി പുറത്ത് വിട്ടതും ആണ് ആ ചിത്രങ്ങൾ.

ഫോട്ടോ പുറത്ത് വിട്ടത്

ഫോട്ടോ പുറത്ത് വിട്ടത്

ലാൽസാറിന്റെ അറിവോ അനുമതിയോ കൂടാതെ അദ്ദേഹത്തിന്റെ ഒരു ചിത്രവും ഗുരുകൃപയോ ഇതിലെ അംഗങ്ങളോ നാളിതുവരെ പുറത്ത് വിട്ടിട്ടില്ല. ഒരു ഫോട്ടോക്ക് അപ്പുറത്ത്, കേവല‌വാചകങ്ങൾക്കുമപ്പുറത്ത് അഭേദ്യമായ ബന്ധം അദ്ദേഹവും ആയി ഞങ്ങൾക്ക് ഉള്ളത് കൊണ്ട് തന്നെ ആണ് അത്.

എന്നാൽ‌ പൂജ ചെയ്യാൻ വന്നവർ, അനുമതിയോടെ എടുത്ത ഒരു ചിത്രവും, പൂജക്കാരന്റെ പരികർമ്മി ആരും അറിയാതെ എടുത്ത മറ്റ് ചിത്രങ്ങളും തികച്ചും അപ്രതീക്ഷിതമായി ഓൺലൈനിൽ കണ്ടപ്പോഴാണ് ഞങ്ങൾ ഈ വിവരം അറിയുന്നത്.

തങ്ങളുമായി ബന്ധമില്ല

തങ്ങളുമായി ബന്ധമില്ല

ആ ഫോട്ടോയിൽ കാണുന്ന വ്യക്തികൾക്ക് ഗുരുകൃപയുമായോ, ലാൽസാറുമായോ യാതൊരു ബന്ധമോ, ആയുർവേദ രംഗത്ത് പരിചയമോ ഇല്ല.

തീർത്തും ഭക്തിപ്രധാനമായി ഞങ്ങൾകണ്ട ആ ചടങ്ങിനേ പോലും അപകീർത്തിപെടുത്തുന്ന‌തരത്തിൽ പൂജാവേളയിൽ അവർ ചിത്രങ്ങൾ പകർത്തിയതിലും അത് പ്രചരിപ്പിച്ചതിലും ഞങ്ങളുടെ‌ രോഷം അറിയിക്കുന്നു.

ആ വ്യക്തികൾ അവരുടെ ഫേസ്ബുക്ക് പേജിലോ മറ്റോ കൊടുത്തത് ആണെങ്കിൽ അത്രയധികം പ്രശ്നം ഇല്ലായിരുന്നു,/ പകരം അദ്ദേഹത്തിനും ഞങ്ങൾക്കും അപകീർത്തികരമാകുന്ന വിധത്തിൽ ഓൺലൈൻ ന്യൂസ് ചാനലുകൾക്ക് നൽകിയത് അങ്ങേയറ്റം അപലപനീയമാണ്.

cmsvideo
  Marakkar lion of arabaian sea wont release in ott platforms
  വാർത്തയും ചിത്രവും

  വാർത്തയും ചിത്രവും

  വാർത്തയും ചിത്രങ്ങളും കണ്ടയുടനെ തന്നെ അത് മാറ്റുവാൻ അവരോട് ആവശ്യപ്പെട്ടു എങ്കിലും തുടർച്ചയായി നുണകൾ പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. തുടർന്ന് ആദ്യം പ്രസിദ്ധീകരിച്ച മനോരമഓൺലൈനിൽ ബന്ധപ്പെട്ടു എങ്കിലും ഒട്ടും അനുകൂല നടപടികൾ അല്ല അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.ആയതിന്റെ ഫോൺ റെക്കോർഡുകൾ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.

  പ്രതിഷേധം അറിയിക്കുന്നു

  കഴിഞ്ഞ ദിവസം പ്രചരിച്ച ആയുർവേദചികിത്സ‌ സംബന്ധിച്ച ചിത്രങ്ങൾ ചികിത്സയുടെ ഭാഗമല്ല എന്ന് തീർത്ത് പറയട്ടെ. എന്നാൽ തീർത്തും സ്വകാര്യമായ കാര്യങ്ങളെ പ്രചരിപ്പിച്ച ആ വ്യക്തികൾക്കെതിരേയും മാധ്യമങ്ങൾക്കെതിരെയും ഉള്ള‌ പ്രതിഷേധം ഗുരുകൃപ ഇവിടെ അറിയിക്കുന്നു.

  ഇത് മൂലം അദ്ദേഹത്തെ സ്നേഹിക്കുന്ന വർക്ക് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു.

  കൂടാതെ, ഗുരുകൃപയുടെ പേരിൽ അദ്ദേഹത്തെ ചികിത്സിക്കുന്നു എന്ന പേരിൽ പ്രചരണം നടത്തുന്ന ചില വ്യക്തികളെകുറിച്ചും സ്ഥാപനങ്ങളെ‌ കുറിച്ചും അദ്ദേഹവുമായി ബന്ധപ്പെട്ടവർ ഞങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

  ശ്രീ. ഉണ്ണിക്കൃഷ്ണൻ വൈദ്യർ ആണ് ഗുരുകൃപയുടെ പ്രധാന വൈദ്യൻ. ചികിത്സ നിശ്ചയിക്കുന്നത് അദ്ദേഹം മാത്രമാണ്. മേൽനോട്ടം വഹിക്കുന്നത് ഗുരുകൃപയുടെ മാനേജിംഗ് ഡയറക്ടർ ശ്രീ. എം. കൃഷ്ണദാസും. സ്ഥാപനത്തിൽ ചികിത്സാ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഡോ: ഹരികൃഷ്ണൻ, ഡോ: ശ്രീജിത്ത്മേനോൻ, ഡോ: ഋതിക മണിശങ്കർ എന്നിവരും. മേല്പറഞ്ഞവർ അല്ലാതെ മറ്റാർക്കും ഈ‌ സ്ഥാപനവും ആയോ ഇവിടുത്തെ ചികിത്സാക്രമങ്ങളുമായോ യാതൊരു ബന്ധവും ഇല്ല എന്നും ഈ കുറിപ്പിലൂടെ അറിയിക്കുന്നു.

  ആദരവോടെ,

  ഗുരുകൃപ

  English summary
  Gurukripa Heritage Ayurvedic Treatments clarifies Mohanlal's ayurveda treatment controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X