അഭിഭാഷകയായ ഭാര്യ വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച് കര്‍ണ്ണാടകയിലെ അഭിഭാഷകന്റെ ഹേബിയസ് കോര്‍പ്പസ് ഹരജി

  • Posted By:
Subscribe to Oneindia Malayalam

വിദ്യാനഗര്‍: പള്ളിക്കര സ്വദേശിനിയായ എല്‍.എല്‍.ബി ബിരുദധാരി തന്റെ ഭാര്യയാണെന്നും അവരെ വീട്ടുകാര്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ആരോപിച്ച് കര്‍ണ്ണാടക സഞ്‌ജേര സ്വദേശിയായ അഭിഭാഷകന്‍ എ.എം നിതിന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി. യുവതിയെ ഹാജരാക്കാന്‍ ഹൈക്കോടതി പിതാവിനോടും അമ്മാവനോടും ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയില്ല. ഇതേ തുടര്‍ന്ന് യുവതിയേയും പിതാവിനെയും ഹാജരാക്കാന്‍ വിദ്യാനഗര്‍ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.'

ചീമേനി കൊല: ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങള്‍ ശേഖരിച്ചു; മുഖംമൂടി വാങ്ങിയത് രണ്ട് പേര്‍

ചേരൂര്‍, പള്ളിക്കര എന്നിവിടങ്ങളിലെ വീടുകളില്‍ പൊലീസ് പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പള്ളിക്കരയിലെ വീട് പൂട്ടിയ നിലയിലാണ്. ചേരൂരിലെ അമ്മാവന്റെ വീടും പൂട്ടിയിട്ടുണ്ട്. പിതാവിനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഡിസംബര്‍ 26ന് മുമ്പ് ഹാജരാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അതിനാല്‍ വിദ്യാനഗര്‍ പൊലീസ് ഇരുവരെയും കണ്ടെത്താനായി പരക്കം പായുന്നു.

advocate

കര്‍ണ്ണാടകയില്‍ എല്‍.എല്‍.ബി.ക്ക് പഠിക്കുന്നതിനിടയില്‍ യുവതിയും നിതിനും ഒന്നിച്ചായിരുന്നവത്രെ താമസം. പിന്നീട് ഇരുവരും വിവാഹിതരായി. വിവാഹരേഖകള്‍ കോടതിയില്‍ ഹാജരാക്കിയാണ് അഭിഭാഷകന്‍ ഹേബിയസ് കോര്‍പസ് നേടിയത്. സെപ്തംബര്‍ 25ന് യുവതിയെ അന്വേഷിച്ച നിതിനും സുഹൃത്ത് ജുബിന്‍ ചാക്കോയും ചേരൂരിലെ വീട്ടിലെത്തിയിരുന്നു. വീട് അടിച്ചു തകര്‍ത്തുവെന്ന യുവതിയുടെ അമ്മാവന്റെ പരാതിയില്‍ കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തോളം റിമാണ്ടില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യത്തിലിറങ്ങിയത്.

English summary
Habeas corpus petition by advocate claiming house arrest
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്