ഹാദിയയെ ചെയ്തത് 'സൈക്കളോജിക്കല്‍ കിഡ്‌നാപ്പിങ്', ഹിപ്‌നോട്ടിസം... പക്ഷേ എൻഐഎക്ക് കിട്ടിയത് തിരിച്ചടി

Subscribe to Oneindia Malayalam

ദില്ലി/കൊച്ചി: അഖില എന്ന പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ച് ഹാദിയ ആയതും ഷെഫിന്‍ ജഹാന്‍ എന്ന യുവാവിനെ വിവാഹം കഴിച്ചതും ദേശീയ തലത്തില്‍ തന്നെ ഏറ്റവും വിവാദമായിക്കൊണ്ടിരിക്കുകയാണ്. കേസിലെ തീവ്രവാദ ബന്ധം ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷിക്കുന്നത്.

ഹാദിയ വീട്ടുതടങ്കലില്‍ അല്ല, ഭര്‍ത്താവിനെ അംഗീകരിക്കില്ല; ഷെഫിന്‍ തീവ്രവാദ ബന്ധമുള്ളവനെന്ന് അശോകന്‍

എന്തൊക്കെ വന്നാലും ഹാദിയയെ കേട്ടതിന് ശേഷം മാത്രമേ അന്തിമ വിധി പുറപ്പെടുവിക്കൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ എന്‍ഐ സുപ്രീം കോടതിയില്‍ ഉന്നയിച്ച കാര്യങ്ങളും ചര്‍ച്ചയാവുകയാണ്.

വെറും ഉഴുന്നുവടയല്ല... അല്‍ ഉഴുന്നുവട!!! ഐസിസിനെ പുണ്യാളരാക്കിയ അച്ചന് വീണ്ടും അടപടലം ട്രോള്‍

അഖില/ഹാദിയയുടെ പിതാവ് അശോകന്‍ ഉന്നയിക്കുന്നതിന് സമാനമായ ആരോപണങ്ങളാണ് എന്‍ഐഎയും ഉന്നയിച്ചിരിക്കുന്നത്. സൈക്കളോജക്കില്‍ കിഡ്‌നാപ്പിങ് ആണ് സംഭവിച്ചത് എന്‍ഐഎയുടെ വാദം.

സൈക്കളോജിക്കല്‍ കിഡ്‌നാപ്പിങ്

സൈക്കളോജിക്കല്‍ കിഡ്‌നാപ്പിങ്

അഖില മതം മാറി ഹാദിയ ആയം സംഭവത്തില്‍ നടന്നത് സൈക്കളോജിക്കല്‍ കിഡ്‌നാപ്പിങ് ആണ് എന്നാണ് എന്‍ഐഐ സുപ്രീം കോടതിയില്‍ വാദിച്ചത്. മനശാസ്ത്രപരമായി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നായിരുന്നു വാദം.

ഹിപ്‌നോട്ടിസം

ഹിപ്‌നോട്ടിസം

അഖിലയെ മതം മാറ്റിയത് ഹിപ്‌നോട്ടിസത്തിലൂടേയും ആസൂത്രിതമായ നീക്കങ്ങളിലൂടേയും ആണെന്നും എന്‍ഐഎ വാദിച്ചു. എന്നാല്‍ ഈ വാദം എത്രത്തോളം നിലനില്‍ക്കും എന്ന ചോദ്യം ബാക്കിയാണ്.

ക്രിമിനല്‍ പശ്ചാത്തലം

ക്രിമിനല്‍ പശ്ചാത്തലം

ഹാദിയയെ വിവാഹം കഴിച്ചു എന്ന് പറയുന്ന ഷെഫിന്‍ ജപാന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന വാദവും എന്‍ഐഎ ഉന്നയിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകനാണ് ഷെഫിന്‍ ജപാന്‍.

കോടതിയുടെ തിരിച്ചടി

കോടതിയുടെ തിരിച്ചടി

എന്നാല്‍ ഷെഫിന്‍ ജഹാനെതിരെയുള്ള ആക്ഷേപത്തിന് കോടതിയില്‍ നിന്ന് എന്‍ഐഎക്ക് കിട്ടിയത് ശക്തമായ തിരിച്ചടി ആയിരുന്നു. ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളെ വിവാഹം കഴിക്കരുതെന്ന് ഏതെങ്കിലും നിയമത്തില്‍ പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

എന്‍ഐഎ റിപ്പോര്‍ട്ട്

എന്‍ഐഎ റിപ്പോര്‍ട്ട്

കേസ് അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷ ഏജന്‍സി കോടതിയില്‍ മൂന്ന് റിപ്പോര്‍ട്ടുകള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിലെ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

തുറന്ന കോടതിയില്‍ തന്നെ

തുറന്ന കോടതിയില്‍ തന്നെ

കേസ് അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണം എന്നായിരുന്നു അഖിലയുടെ പിതാവ് അശോകന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. കേസ് തുറന്ന കോടതിയില്‍ തന്നെ വാദം കേള്‍ക്കും.

റദ്ദാക്കിയ വിവാഹം

റദ്ദാക്കിയ വിവാഹം

നേരത്തെ ഹാദിയയുടേയും ഷെഫിന്‍ ജാന്റേയും വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. ഇതിനെതിരെ ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കോടതിയെ അറിയിക്കാതെ

കോടതിയെ അറിയിക്കാതെ

സൈനബ എന്ന സ്ത്രീയുടെ സംരക്ഷണയില്‍ വിട്ടതായിരുന്നു ഹാദിയയെ. എന്നാല്‍ പിന്നീട് കോടതിയില്‍ ഹാജരായപ്പോള്‍ ഭര്‍ത്താവുമൊത്താണ് എത്തിയത്. കോടതിയെ അറിയിക്കാതെ ആയിരുന്നു വിവാഹം നടത്തിയത്.

വിവാദങ്ങള്‍ ഏറെ

വിവാദങ്ങള്‍ ഏറെ

അഖില മതം മാറിയ ഹാദിയ ആയതിനേക്കാള്‍ വിവാദം സൃഷ്ടിച്ചത് വിവാഹം തന്നെ ആയിരുന്നു. വിവാഹത്തില്‍ ദുരൂഹതയുണ്ട് എന്ന് പിതാവ് അശോകന്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

ഹാദിയയുടെ നിലപാട്

ഹാദിയയുടെ നിലപാട്

ഇതുവരെ നടന്ന സംഭവങ്ങളില്‍ ഹാദിയയുടെ നിലപാടായിരിക്കും ഏറെ നിര്‍ണായകമാവുക. നവംബര്‍ 27 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പ് ഹാദിയയെ കോടതിയില്‍ ഹാജരാക്കണം എന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Hadiya Case: NIA alleges psychological kidnapping in Supreme Court- Report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്