ഹാദിയയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഷെഫിന്‍ ജഹാന്‍; പരിചയവും പ്രണയവും മതംമാറ്റത്തിന് ശേഷമെന്ന്....

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: ഏറെ നാളുകള്‍ക്ക് ശേഷം ആയിരുന്നു ഹാദിയ ആയി മാറിയ അഖില പുറം ലോകം കാണുന്നത്. സുപ്രീം കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി, ദില്ലിയിലേക്ക് യാത്ര പുറപ്പെടും മുമ്പ് ഹാദിയ പറഞ്ഞ വാക്കുകള്‍ ദേശീയ മാധ്യമങ്ങളില്‍ പോലും വലിയ തലക്കെട്ടുകളായിരുന്നു.

സൗദിയിൽ നിന്ന് വൻ 'നിധി' കേരളത്തിലേക്ക്? ഒന്നും രണ്ടും അല്ല, അയ്യായിരം കോടി... കിട്ടിയാൽ 'ലോട്ടറി'

തന്നെ ആരും നിര്‍ബന്ധിച്ച് മതം മാറ്റിയതല്ലെന്നാണ് ഹാദിയ പറഞ്ഞത്. താന്‍ മുസ്ലീം ആണെന്നും തനിക്ക് ഭര്‍ത്താവിനൊപ്പം പോകണം എന്നും ആയിരുന്നു ഹാദിയ പറഞ്ഞത്. ഹാദിയയുടെ വാക്കുകളില്‍ ഏറ്റവും സന്തുഷ്ടനായത് ഒരു പക്ഷേ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ തന്നെ ആയിരിക്കും.

കലിപ്പടക്കണം, കപ്പടിക്കണം... പുല്ല്, ഒരു ഗോളെങ്കിലും അടിക്ക് @#$@! കെബിഎഫ്‌സിക്ക് പുളിച്ച പൊങ്കാല

ഹാദിയയുടെ പ്രതികരണത്തില്‍ ഏറെ സന്തോഷിക്കുന്നു എന്ന് ഷെഫിന്‍ ജഹാന്‍ പ്രതികരിച്ചു. മനോരമ ന്യൂസ് ഡോട്ട് കോമിനോടായിരുന്നു ഷെഫിന്റെ പ്രതികരണം. നവംബര്‍ 27 ന് ആണ് സുപ്രീം കോടതി ഹാദിയയെ കേള്‍ക്കുന്നത്.

ആരോപണങ്ങള്‍ നിഷ്പ്രഭമായി

ആരോപണങ്ങള്‍ നിഷ്പ്രഭമായി

ലൗ ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയവ ആയിരുന്നു ഹാദിയ കേസിലെ പ്രധാന ആരോപണങ്ങള്‍. എന്നാല്‍ ഹാദിയയുടെ പ്രതികരണം പുറത്ത് വന്നതോടെ ആ ആരോപണങ്ങളെല്ലാം നിഷ്പ്രഭമായിരിക്കുന്നു എന്നാണ് ഷെഫിന്‍ ജഹാന്‍ പറഞ്ഞിരിക്കുന്നത്.

പരിചയവും പ്രണയവും വിവാഹവും

പരിചയവും പ്രണയവും വിവാഹവും

ഹാദിയയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കി എന്നാണ് ഉയരുന്ന ആരോപണം. ലൗ ജിഹാദ് കേസ് എന്നാണ് ഹാദിയ വിഷയത്തെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം മാത്രമാണ് തങ്ങള്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും എന്നാണ് മനോര ന്യൂസ് ഡോട്ട് കോമിനോട് ഷെഫിന്‍ ജഹാന്‍ പ്രതികരിച്ചിട്ടുള്ളത്.

നാളുകള്‍ക്ക് ശേഷം

നാളുകള്‍ക്ക് ശേഷം

ഹൈക്കോടതി ആണ് ഷെഫിന്‍ ജഹാന്‍- ഹാദിയ വിവാഹം അസാധുവാക്കിയത്. ഹാദിയയുടെ പുതാവ് അശോകന്റെ ഹര്‍ജിയില്‍ ആയിരുന്നു ആ ഉത്തരവ്. അതിന് ശേഷം അശോകന്റെ സംരക്ഷണത്തിലായിരുന്നു ഹാദിയ. ഷെഫിന്‍ ജഹാനോ മറ്റുള്ളവര്‍ക്കോ ഹാദിയയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ടിവിയിലൂടെ എങ്കിലും ഹാദിയയെ കാണാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നും ഷെഫിന്‍ ജഹാന്‍ പ്രതികരിച്ചു.

ഭരണഘടനയുടെ പേരില്‍

ഭരണഘടനയുടെ പേരില്‍

ഭരണഘടനയില്‍ ഉറച്ച് നിന്നുകൊണ്ടാണ് ഷെഫിന്‍ ജഹാന്റെ വാക്കുകള്‍. ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ ഭരണഘടന അനുശാസിക്കുന്നുണ്ട്. ഈ കേസില്‍ വിജയിച്ചാല്‍ അത് ഭരണഘടനയുടെ വിജയം ആയിരിക്കും എന്നും ഷെഫിന്‍ പറയുന്നുണ്ട്.

മൊയ്തീനും കാഞ്ചനയും!

മൊയ്തീനും കാഞ്ചനയും!

മൊയ്തീന്റേയും കാഞ്ചനമാലയുടേയും അവസ്ഥയായിരുന്നു തങ്ങളുടേത് എന്നും ഷെഫിന്‍ പറയുന്നുണ്ട്. നേരിട്ട് കാണുന്നില്ലെങ്കിലും മനസ്സുകൊണ്ട് പരസ്പരം സംവദിച്ചിരുന്നു എന്നും ഷെഫിന്‍ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞിട്ടുണ്ട്.

സമ്മാനങ്ങളുമായി കാത്തിരിക്കുന്നു

സമ്മാനങ്ങളുമായി കാത്തിരിക്കുന്നു

തന്റെ വീട്ടില്‍ ആര്‍ക്കും ഹാദിയയോട് ഒരു പ്രശ്‌നവും ഇല്ലെന്ന സൂചനയാണ് ഷെഫിന്‍ നല്‍കുന്നത്. ഹാദിയക്ക് ഇഷ്ടപ്പെട്ട സമ്മാനങ്ങളുമായി വീട് കാത്തിരിക്കുകയാണ് എന്നും ഷെഫിന്‍ പറയുന്നുണ്ട്. എന്തായാവും നവംബര്‍ 27 ന് ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നുണ്ട്. ഷെഫിനും അന്ന് കോടതിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.

കോടതിയെ അറിയിക്കാതെ വിവാഹം

കോടതിയെ അറിയിക്കാതെ വിവാഹം

കോടതി സൈനബയുടെ സംരക്ഷണയില്‍ വിട്ട ഹാദിയ വിവാഹിതയായ കാര്യം കോടതിയെ അറിയിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ആണ് പിതാവ അശോകന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയത്. മകളെ വിദേശത്തേക്ക് കടത്താന്‍ സാധ്യതയുണ്ട് എന്ന് ആരോപിച്ചായിരുന്നു അശോകന്‍ ഹൈക്കോടതിയെ സമീപിച്ചത്.

English summary
Hadiya Case: Shefin Jahan's reaction on Hadiya's public response

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്