ഹാദിയ സുപ്രീം കോടതിയിലെത്തുക വിമാനത്തില്‍; ഒപ്പം പോകുന്നതാര്?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മതംമാറ്റവും വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ വൈക്കം സ്വദേശിനി ഹാദിയയെ വിമാനത്തില്‍ ദില്ലിയിലെത്തിക്കാന്‍ തീരുമാനമായി. നവംബര്‍ 27ന് വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പ് ഹാദിയയെ നേരിട്ട് ഹാജരാക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ഹാദിയയെ തീവണ്ടിയില്‍ കൊണ്ടുപോകുന്നതിന് എതിര്‍പ്പുണ്ടായിരുന്നു.

ജയരാജനുള്ള ആരാധകര്‍ വര്‍ധിക്കുന്നു; സിപിഎം പ്രതിരോധത്തില്‍

സംഭവം ഏറെ വിവാദമായതിനാല്‍ ഹാദിയയുടെ സുരക്ഷയും മറ്റും തീവണ്ടിയില്‍ ഒരുക്കുക ബുദ്ധിമുട്ടാണെന്ന് കണ്ടാണ് വിമാനത്തില്‍ ഹാദയയെ കൊണ്ടുപോകാന്‍ തീരുമാനമായത്. വൈക്കത്തെ വീട്ടിലെത്തിയ പോലീസ് ഹാദിയയുടെ അച്ഛന്‍ അശോകനുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നു.

hadiya

ഇതേതുടര്‍ന്നാണ് അശോകന്‍ വിമാനയാത്രയ്ക്ക് സമ്മതംമൂളിയത്. ഹാദിയയുടെ പിതാവിനെ കൂടാതെ ഡിവൈഎസ്പി സുഭാഷായിരിക്കും അവരെ വിമാനത്തില്‍ അനുഗമിക്കുക. ഏതെങ്കിലും തരത്തില്‍ യുവതിക്കെതിരെ ആക്രമണമുണ്ടായാല്‍ പോലീസിന് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

കേസില്‍ ഹാദിയയുടെ തീരുമാനം നേരിട്ട് അറിയുന്നതിനാണ് സുപ്രീംകോടതി യുവതിയെ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്. അടച്ചിട്ട മുറിയില്‍ ഹാദിയയുടെ മൊഴി കേള്‍ക്കണമെന്ന് അശോകന്‍ നേരത്തെ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നിരസിച്ചിരുന്നു. സുപ്രീംകോടതിയില്‍ ഹാദിയ സ്വീകരിക്കുന്ന നിലപാട് ആയിരിക്കും കേസില്‍ അന്തിമ വിധിയെ സ്വാധീനിക്കുകയെന്നാണ് വിവരം.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Hadiya to fly Delhi for Supreme court hearing, no train journey

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്