ജയരാജനുള്ള ആരാധകര്‍ വര്‍ധിക്കുന്നു; സിപിഎം പ്രതിരോധത്തില്‍

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: സിപിഎം ഏരിയാ സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ കണ്ണൂരില്‍ പി ജയരാജനും പാര്‍ട്ടിയും തമ്മിലുള്ള പ്രശ്‌നം അതിരുകടക്കുന്നതായി റിപ്പോര്‍ട്ട്. സിപിഎം വെച്ചുപൊറുപ്പിക്കാത്ത വ്യക്തിപൂജയാണ് ജയരാജനും പാര്‍ട്ടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയത്. ഇതിന്റെ പേരില്‍ ജയരാജനെതിരെ നടപടിയുണ്ടായേക്കുമെന്നും സൂചനയുണ്ടായിരുന്നു.

ക്രിസ്ത്യന്‍ സ്‌കൂളില്‍ മുസ്ലീം പെണ്‍കുട്ടികളുടെ തട്ടം അഴിപ്പിച്ചു

വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ ജയരാജനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷം ജയരാജന് കണ്ണൂര്‍ ജില്ലയില്‍ ആരാധകര്‍ ഏറിക്കൊണ്ടിരിക്കുകയാണ്. സിപിഎം നേതാവ് എന്നതിലുപരി ജയരാജന്‍ എന്ന വ്യക്തിയെ ഉയര്‍ത്തിക്കാട്ടിയുള്ള ബോര്‍ഡുകളും മറ്റും സമ്മേളന പ്രചരണങ്ങളില്‍ കാണാം.

jayarajanp

ജയരാജന്റെ നേരിട്ടുള്ള അറിവില്ലാതെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെങ്കിലും വിഷയത്തില്‍ ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ വിമര്‍ശനത്തിന് വിധേയമായ ഘട്ടത്തില്‍ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ബാധിച്ചേക്കും. സംസ്ഥാന നേതൃത്വത്തിനോടുള്ള വെല്ലുവിളികൂടിയാണ് ജയരാജന് അനുകൂല പോസ്റ്ററുകള്‍ എന്നാണ് വിലയിരുത്തല്‍.

ജില്ലയില്‍ പാര്‍ട്ടിയിലെ കരുത്തനായ നേതാവാണ് ജയരാജന്‍. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിനും വിയോജിപ്പുണ്ടാകാന്‍ ഇടയില്ല. എന്നാല്‍, നേതാവിനോടുള്ള വീരാരാധന വെച്ചുപൊറുപ്പിക്കില്ലെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയിട്ടുള്ളത്. ജില്ലാ സമ്മേളനത്തില്‍ ജയരാജന്‍ വീണ്ടും സെക്രട്ടറിയാകുമെന്ന് ഉറപ്പാണ്. അതേസമയം, സംസ്ഥാന സമ്മേളനത്തിന് ശേഷം ജയരാജന്‍ വിഷയം പാര്‍ട്ടി വീണ്ടും ചര്‍ച്ച ചെയ്യണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cpm state panel against p jayarajan fans group kannur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്