ഹാദിയയുടെ പിതാവിന്റെ എതിര്‍പ്പ് തീവ്രവാദത്തോട്; ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമോ?

  • Posted By:
Subscribe to Oneindia Malayalam

വൈക്കം: കേരളം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഹാദിയ വിഷയത്തില്‍ തന്റെ നിലപാട് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയാണ് ഹാദിയയുടെ പിതാവ് അശോകന്‍. കേസില്‍ തുടക്കം മുതല്‍ അശോകന്‍ കൈക്കൊണ്ട നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്ന് തിങ്കളാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നില്‍ നല്‍കിയ വാക്കുകള്‍ ശരിവെക്കുന്നു.

ഇന്ത്യയ്ക്ക് പണി തരാന്‍ ചൈന,ബ്രഹ്മപുത്രയിലെ വെള്ളമൂറ്റി മരുഭൂമിയില്‍ നഗരം പണിയാന്‍ പടുകൂറ്റന്‍ ടണല്‍

മകളുടെ മതം മാറ്റമോ പ്രണയ വിവാഹമോ ഒന്നും അല്ല അശോകനെ അലട്ടുന്നത്, തീവ്രവാദ ബന്ധമാണ്. അടുത്തിടെ കേരളത്തില്‍ നിന്നും വിദേശത്തെ ഐഎസ് ഭീകര കേന്ദ്രത്തിലെത്തിയ യുവതികള്‍ സമാനരീതിയില്‍ മതം മാറിയവരാണെന്ന് അശോകന്‍ ചൂണ്ടിക്കാട്ടുന്നു. മകളെ ഒരിക്കലും അവിടേക്ക് അയക്കില്ല. സ്വന്തം മകള്‍ മനുഷ്യബോംബായി തീരാന്‍ ആഗ്രഹിക്കാന്‍ ഒരച്ഛനും ആഗ്രഹിക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

mqdefault

ഹാദിയയുടെ വിവാഹം സംബന്ധിച്ച് ദുരൂഹത ഇപ്പോഴും തുടരുകയാണ്. ഹാദിയയെ വിവാഹം കഴിച്ചെന്ന് പറയുന്ന ഷെഫിന്‍ ജഹാനുമായി യുവതിക്ക് പ്രണമുണ്ടായിരുന്നില്ല. മതംമാറ്റത്തിന് അനുകൂല നിലപാട് ലഭിക്കാന്‍ തട്ടിക്കൂട്ടിയ വിവാഹമാണിതെന്നാണ് ആരോപണം. ഇത് ശരിവെച്ചുകൊണ്ടായിരുന്നു ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.

ഐഎഎസ് പരീക്ഷ: ബ്ലൂടൂത്ത് വഴി ഭാര്യയുടെ സഹായം... മലയാളി ഐപിഎസ് ഓഫീസര്‍ പിടിയില്‍

ഷെഫിന്‍ ജഹാന്റെ നിലപാടുകള്‍ തീവ്രവാദവുമായി അടുത്തു നില്‍ക്കുന്നതാണ്. പിതാവ് അശോകന് ഇക്കാര്യത്തിലാണ് ഏറെ ആശങ്ക. ഫേസ്ബുക്കിലൂടെയും മറ്റും കൈവെട്ടു സംഭവത്തെ അനുകൂലിച്ച ഷെഫിന്‍ ആക്രമണത്തിനിരയായ ജോസഫിന്റെ ഭാര്യയെ അധിക്ഷേപിക്കുകയും ചെയ്തതായി പിന്നീട് തെളിഞ്ഞിരുന്നു. ഷെഫിന്‍ ജഹാന്റെ തീവ്രവാദബന്ധം അന്വേഷിക്കണമെന്നും മകളെ ഇയാള്‍ക്കൊപ്പം അയക്കുന്നതില്‍ ആശങ്കയുണ്ടെന്നും അശോകന്‍ പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതിയില്‍ നിന്നും അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയാണിപ്പോള്‍ ഹാദിയയുടെ അച്ഛന്‍ അശോകനുള്ളത്.

English summary
Hadiya's father says she is not under house arrest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്