വീട്ടില്‍ ഒരു തീവ്രവാദിയുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹാദിയയുടെ പിതാവ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഹാദിയ കേസില്‍ സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകവെ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായം പ്രകടിപ്പിച്ച് ഹാദിയയുടെ പിതാവ് അശോകന്‍. മകളുടെ സുരക്ഷയില്‍ ആശങ്കയില്ലെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സന്തോഷമുണ്ടെന്നും അശോകന്‍ പറഞ്ഞു.

ഹാദിയക്ക് വീണ്ടും തിരിച്ചടി; ഷെഫിനെ കാണാന്‍ കഴിയില്ല, സമ്മതിക്കില്ലെന്ന് സേലം കോളേജ്

പിതാവിന്റെയോ ഭര്‍ത്താവിന്റെയോ കൂടെ അയക്കാതെ ഹാദിയയെ തമിഴ് നാട്ടിലെ സേലത്ത് പഠനത്തിനായാണ് സുപ്രീംകോടതി അയച്ചിരിക്കുന്നത്. ഹാദിയയുടെ താത്പര്യപ്രകാരമാണിത്. മകളുടെ പഠനം തുടരാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അശോകന്‍ വ്യക്തമാക്കി. പഠനം മുടങ്ങിയതില്‍ വിഷമമുണ്ടായിരുന്നു. എന്നാലിപ്പോള്‍ ആ വിഷമം മാറിയെന്നും അദ്ദേഹം പറഞ്ഞു.

hadiya

കുടുംബത്തില്‍ ഒരു തീവ്രവാദി ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനായാണ് തന്റെ പരിശ്രമം. മതം മാറ്റിയശേഷം മകളെ സിറിയയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. എന്നാല്‍, സിറിയയില്‍ എന്താണ് നടക്കുന്നതെന്നുപോലും മകള്‍ക്ക് വ്യക്തമായി അറിയില്ലെന്നും പിതാവ് പറയുന്നു.

cmsvideo
മകള്‍ക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാമെന്ന് പിതാവ് അശോകന്‍ | Oneindia Malayalam

സേലത്തെത്തിയ ഹാദിയ അടുത്തദിവസം തന്നെ പഠനം തുടരാനുള്ള തയ്യാറെടുപ്പിലാണ്. ഇവിടെവെച്ച് ഭര്‍ത്താവ് ഷഫീന്‍ ജഹാനെ കാണാന്‍ പറ്റുമെന്നാണ് ഹാദിയയുടെ പ്രതീക്ഷ. എന്നാല്‍, ഷഫീനെ കാണാന്‍ അനുവദിക്കില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അശോകനും ഇതിനെതിരെ നിയമനടപടി സ്വാകരിക്കുമെന്നാണ് പറയുന്നത്.

English summary
Hadiya’s father welcomes SC decision, says he can’t have ‘terrorist’ in family
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്