മുസ്ലീംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും നിലപാട് തന്നെയാണോ കോണ്‍ഗ്രസിനും; ചോദ്യങ്ങളുമായി കോടിയേരി
തിരുവനന്തപുരം: കോണ്‍ഗ്രസിനോടും മുസ്ലീം ലീഗിനോടും ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം തുര്‍ക്കി ഭരണാധികാരി മുസ്ലീം പളളിയാക്കി മാറ്റിയ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ ചോദ്യങ്ങള്‍. ഹാഗിയ സോഫിയ മ്യൂസിയം മുസ്ലീം പളളിയാക്കി മാറ്റിയ നടപടിയെ ന്യായീകരിച്ച മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയുടെയും നിലപാട് തന്നെയാണോ ഈ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.
ബാബറി മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം നിര്‍മിക്കാന്‍ രംഗത്ത് വന്നിരിക്കുന്ന ബി ജെ പി ഗവണ്‍മെന്റിന്റെ നിലപാടിനെ മുസ്ലിംലീഗിന് ഈ പശ്ചാത്തലത്തില്‍ എങ്ങിനെയാണ് എതിര്‍ക്കാന്‍ സാധിക്കുകയെന്നും കോടിയേരി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

ഹാഗിയ സോഫിയ
തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം തുര്‍ക്കി ഭരണാധികാരി മുസ്ലീം പളളിയാക്കി മാറ്റിയിരിക്കയാണ്. ഈ നടപടിയെ ന്യായീകരിച്ചു കൊണ്ട് മുസ്ലീംലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രിക പത്രത്തില്‍ ഒരു ലേഖനമെഴുതുകയും ചെയ്തു.
Recommended Video

പിന്തുണക്കുന്ന സംഘടന
ജമാഅത്തെ ഇസ്ലാമി, തുര്‍ക്കി ഭരണകൂടത്തിന്റെ നിലപാടിനെ കലര്‍പ്പില്ലാതെ പിന്തുണക്കുന്ന സംഘടനയാണ്. മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിലൂന്നി ലേഖനമെഴുതിയ സാഹചര്യത്തില്‍, മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ബന്ധം ജനങ്ങള്‍ക്ക് വ്യക്തമായിരിക്കയാണ്.

കോണ്‍ഗ്രസിന്റെ നിലപാടെന്താണ്?
ആശയപരമായി തന്നെ മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ യോജിപ്പിലാണെന്നും ഇതിലൂടെ മനസിലാക്കാനാവുന്നു.
ജമാഅത്തെ ഇസ്ലാമിയുമായും എസ് ഡി പി ഐയുമായും മുന്നണി ബാന്ധവം ഉണ്ടാക്കാനാണ് മുസ്ലിംലീഗും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുള്ളത്. തുര്‍ക്കി ഭരണാധികാരിയുടെ നടപടിയെ അംഗീകരിക്കുന്ന മുസ്ലിംലീഗ് സമീപനത്തോട് കോണ്‍ഗ്രസിന്റെ നിലപാടെന്താണ്?

എങ്ങിനെ എതിര്‍ക്കാന്‍ സാധിക്കും
ബാബറി മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം നിര്‍മിക്കാന്‍ രംഗത്ത് വന്നിരിക്കുന്ന ബി ജെ പി ഗവണ്‍മെന്റിന്റെ നിലപാടിനെ മുസ്ലിംലീഗിന് ഈ പശ്ചാത്തലത്തില്‍ എങ്ങിനെയാണ് എതിര്‍ക്കാന്‍ സാധിക്കുക? ഇത്തരം ചോദ്യങ്ങളെല്ലാം ഇന്ന് ഉയര്‍ന്നുവന്നിരിക്കുകയാണ്.
ഈ വിഷയത്തില്‍ യു ഡി എഫിന്റെ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണം.












Click it and Unblock the Notifications