ജനകീയ സമരങ്ങളെ സര്‍ക്കാര്‍ ചോരയില്‍ മുക്കിക്കൊല്ലുന്നു: ഹൈദരലി തങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരങ്ങള്‍ പോലും ചോരയില്‍ മുക്കിക്കൊല്ലുന്ന രീതിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും കേരളത്തില്‍ സിംഗൂരും നന്ദിഗ്രാമും അനുവദിക്കാനാകില്ലെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് ജാഥ പടയൊരുക്കത്തിന്റെ മേഖലാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഷോക്കിനെ ഭയക്കേണ്ട; റമീസും ഫിദയും നിര്‍മ്മിച്ചു എല്‍ഇഡി ഇസ്തിരിപ്പെട്ടി

ഗെയില്‍ പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപ്പാക്കണം. ഏത് പദ്ധതി കൊണ്ടുവരുമ്പോഴും സാധാരണ ജനങ്ങളെ അതെങ്ങനെ ബാധിക്കുമെന്ന കാര്യം ചിന്തിക്കണം. ഒരു കാലത്ത് വികസനത്തിന് എതിരു നിന്നവരാണ് ഇപ്പോള്‍ വികസനായകരായി രംഗത്തുള്ളത്. രാജ്യം അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഇടതുസര്‍ക്കാര്‍ ആര്‍.എസ്.എസ് അനുകൂല നിലപാട് സ്വീകരിക്കുന്നത് ഖേദകരമാണെന്നും തങ്ങള്‍ പറഞ്ഞു.

padayorukamrameshchennithala

പാഠപുസ്തകത്തില്‍ ആര്‍.എസ്.എസ് അജന്‍ഡ നടപ്പാക്കാനുള്ള വേദികളായി. ഡല്‍ഹിയില്‍ ചെന്ന് ജുനൈദിന് വേണ്ടി കരയുമ്പോള്‍ കൊടിഞ്ഞി ഫൈസല്‍, കാസര്‍കോട്ട് റിയാസ് മൗലവി എന്നിവരുടെ വധക്കേസില്‍ പൊലിസ് അന്വേഷണം ഉരുണ്ടുകളിക്കുകയാണ്‌. രാജ്യത്താകമാനം ഫാസിസത്തിനെതിരായ നിലപാട് സ്വീകരിക്കുമ്പോഴാണ് കേരളത്തില്‍ ഫാസിസ്റ്റുകള്‍ക്ക് അനുകൂല സാഹചര്യം ഇടതു സര്‍ക്കാര്‍ ഒരുക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അധ്യക്ഷനായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.പി വീരേന്ദ്രകുമാര്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍, എം.പിമാരായ എം.കെ രാഘവന്‍, പി.കെ കുഞ്ഞാലിക്കുട്ടി, എം.ഐ ഷാനവാസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, ടി സിദ്ദീഖ്, പി ശങ്കരന്‍, ഉമ്മര്‍ പാണ്ടികശാല തുടങ്ങിയവര്‍ പങ്കെടുത്തു.

പടയൊരുക്കം മേഖലാതല സമാപന റാലിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എംപി, എം.കെ മുനീര്‍ എംഎല്‍എ എന്നിവര്‍ മുന്‍നിരയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

English summary
Haider Ali Thanagal; Governmet against Strikes

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്