• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവധിക്കാലത്ത് കളിക്കൊപ്പം പഠനവും: കൈപ്പുസ്തകവുമായി മുട്ടില്‍ ഡബ്ല്യുഒയുപി സ്‌കൂള്‍

മുട്ടില്‍: അവധിക്കാലം ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് കളിയാണ് കാര്യം, കളിക്കാന്‍ പഠിക്കണം. രസകരവും ജ്ഞാന നിര്‍മ്മിതവുമായ വേറിട്ടൊരു ഒഴിവുകാലം മുട്ടില്‍ ഡബ്ല്യുഒയുപി സ്‌കൂള്‍ കുട്ടികള്‍ക്കാണ്. വെറുതെയാവില്ല, ഇവര്‍ക്ക് ഈ അറുപത് ദിവസങ്ങള്‍, ചിരിക്കാനും കളിക്കാനും മാത്രമായി ഓരോ കുട്ടിക്കും ഓരോ കൈപുസ്തകം നല്‍കിയാണ് അധ്യാപകര്‍ അവരെ യാത്രയാക്കിയത്.

പതിവ് പോലെയല്ല, ഇത്തവണ അവര്‍ക്ക് ചെയ്ത് തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ബഹുവര്‍ണ്ണനിറത്തില്‍ ഒരു പ്രവര്‍ത്തനം വീതം ഓരോ ദിവസവും ചെയ്തു തീര്‍ക്കണം. നിറം കൊടുക്കണമെങ്കില്‍ പൂക്കളുടെയും മൃഗങ്ങളുടെയും പേരറിയണം. നിറം കൊടുത്താലോ വര്‍ണ്ണക്കൂട്ടുകളുടെയും പേരെഴുതണം. ബാലമാസികകളിലെല്ലാം സുപരിചിതമായ വഴി കണ്ടു പിടിക്കല്‍ ഇതിലുണ്ട്. പക്ഷേ എണ്ണം പഠിക്കാതെ ഈ കളിയില്‍ വഴി തുറക്കില്ല.

കൂട്ടാനും കുറക്കാനും പഠിക്കുമ്പോള്‍ തന്നെ ഗുണനവും ഹരണവുമെല്ലാം ചേര്‍ന്ന് പോകുന്ന പ്രവര്‍ത്തനങ്ങള്‍. കുട്ടികളുടെ ബുദ്ധിയും ശേഷിയും പരിഗണിച്ച് എല്ലാ വിഭാഗം കുട്ടികളെയും പരിഗണിക്കുന്നതാണ് കൈപുസ്തകം. ഏത് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇടപെടാന്‍ സാധിക്കുന്ന വിധത്തില്‍ ലളിതവും സമഗ്രവുമായ പഠന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ കൈപുസ്തകത്തിന്റെ പേര് 'കളിക്കും പഠിക്കും' എന്നാണ്.

പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന 500 ഓളം വിദ്യാര്‍ത്ഥികളാണ് ഇതില്‍ പങ്കാളികളാവുന്നത്. മലയാളം, ഗണിതം, ഇംഗ്ലീഷ്, പരിസരപഠനം എന്നീ വിഷയങ്ങളോടൊപ്പം കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രം വരക്കല്‍, നിറം നല്‍കല്‍, പസിലുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരു പ്രവര്‍ത്തനം എന്ന നിലയില്‍ ക്രമീകരിച്ചതിനാല്‍ ഇത് കുട്ടികള്‍ക്ക് പ്രയാസമാകുകയില്ല. സാധാരണ സ്‌കൂള്‍ അടച്ച് രണ്ട് മാസം കഴിഞ്ഞ് തിരിച്ചു വരുമ്പോഴേക്കും കുട്ടികള്‍ പഠന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എറെ അകന്നിട്ടുണ്ടാകും.

എന്നാല്‍ വളരെ രസകരവും ആകര്‍ഷണീയവുമായി തയ്യാറാക്കിയ ഈ വര്‍ക്ക് ബുക്ക് പൂര്‍ത്തിയാക്കുന്നതിലൂടെ പഠിച്ച കാര്യങ്ങള്‍ മറന്നുപോകാതിരിക്കാനും പുതിയ സാഹചര്യത്തില്‍ പ്രയോഗിക്കാനുമുള്ള ശേഷി വികസിക്കും. മാത്രമല്ല പഠനത്തോടൊപ്പം കുട്ടികളുടെ വിവിധ കഴിവുകള്‍ പരിപോഷിപ്പിക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളും സാധാരണയായി ഈ വിദ്യാലയത്തില്‍ നടന്നു വരുന്നുണ്ട്. സംഗീത പരിശീലനം, ചിത്രരചനാ പരിശീലനം, ഫുട്‌ബോള്‍ പരിശീലനം, കമ്മ്യൂണിക്കേററീവ് ഇംഗ്ലീഷ് ക്ലാസുകള്‍, സ്‌കൂള്‍ റേഡിയോ തുടങ്ങിയവ പതിവായി പഠനപ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസ്സവും വരാത്ത രീതിയില്‍ ഈ വിദ്യാലയത്തില്‍ നടന്നു വരുന്നുണ്ട്. മിഠായിക്ക് കരുതുന്ന നാണയതുട്ടുകള്‍ സ്വരൂപിച്ച് കുട്ടികളുടെ കാരുണ്യ പ്രവര്‍ത്തനമായ 'ഹൃദയപൂര്‍വ്വം' പദ്ധതിയിലൂടെ നിരവധി രോഗികള്‍ക്കും പ്രയാസമനുഭവിക്കുന്ന സഹപാഠികള്‍ക്കും സഹായകമാകുന്നുണ്ട്.

സ്‌കൗട്ട്, ഗൈഡ്, ജെആര്‍സി യൂണിറ്റുകള്‍ ഈ വിദ്യാലയത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ ഉല്ലാസം നല്‍കാന്‍ കുട്ടികളുടെ പാര്‍ക്ക്, ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍, വിശാലമായ കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. അടുത്ത അദ്ധ്യയന വര്‍ഷം പതിനഞ്ച് ഡിജിറ്റല്‍ ക്ലാസ് മുറികള്‍ സജ്ജീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ലളിതമാക്കാനുമായി ഡിജിറ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് സിസ്റ്റം തന്നെ ഒരുക്കിയിട്ടുണ്ട്.

ഇതിലൂടെ ഓരോ കുട്ടിയുടെയും പഠന വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താനും വിലയിരുത്താനും സാധിക്കും. രക്ഷിതാക്കള്‍ക്ക് തയ്യാറാക്കിയിട്ടുള്ള മൊബൈല്‍ അപ്ലിക്കേഷനിലൂടെ കുട്ടിയുടെ ടൈംടേബിള്‍, ഗ്രേഡുകള്‍, ഹാജര്‍, ഹോം വര്‍ക്കുകള്‍, അറിയിപ്പുകള്‍ തുടങ്ങിയവ രക്ഷിതാക്കള്‍ക്ക് അനായാസം ലഭിക്കും. കഴിഞ്ഞ ദിവസം പുറത്തുവന്ന സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ഇതില്‍ ആര്‍ദ്ര പ്രജീഷ് സബ്ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി എന്നത് വിദ്യാലയത്തിന്റെ മികച്ച പഠന നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. രക്ഷിതാക്കളുടെ പൂര്‍ണ സഹകരണവും പിടിഎയുടെയും മാനേജ്‌മെന്റിന്റേയും പിന്തുണയുമാണ് സ്‌കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തേകുന്നത്. വര്‍ക്ക് ബുക്ക് പ്രകാശനം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ ഡോ.കെ.ടി. അഷ്‌റഫ് നിര്‍വ്വഹിച്ചു.

English summary
Hand book for students in WOUP school Muttil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more