കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷു മലയാളികളുടെ പുതുവര്‍ഷം, വിഷുകണിയെയും കൈനീട്ടത്തെ കുറിച്ച് കൂടുതല്‍ അറിയാം

Google Oneindia Malayalam News

കോഴിക്കോട്: മലയാളികള്‍ വിഷു ആഘോഷിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. കൊവിഡിന് മുന്നില്‍ പതറിപ്പോയ രണ്ട് വര്‍ഷങ്ങളാണ് കടന്നുപോകുന്നത്. വിഷുവിന് പിന്നില്‍ ഐതിഹ്യങ്ങള്‍ ധാരാളമുണ്ട്. കേരളം, കര്‍ണാടകയിലെ തുളുനാട് പ്രദേശം, മാഹി, തമിഴ്‌നാട്ടിലെ ചില ജില്ലകളില്‍ എന്നിവിടങ്ങളില്‍ ആഘോഷിക്കുന്ന ഹൈന്ദവ ആഘോഷമാണ് വിഷു. മലയാള മാസമായ മേടം ഒന്നിനാണ് സാധാരണ വിഷു ആഘോഷിക്കുന്നത്. ഏപ്രില്‍ രണ്ടാം വാരത്തിലാണ് എല്ലാ വര്‍ഷവും വിഷു ആഘോഷിക്കുന്നത്. സാധാരണയായി ഏപ്രില്‍ 14 അല്ലെങ്കില്‍ 15 തിയതികളിലാണ് വിഷു വരുന്നത്. വിഷു എന്ന വാക്കിന് പിന്നിലും ഒരു ഐതിഹ്യമുണ്ട്.

1

വിഷു മലയാളിക്ക് കാര്‍ഷിക വര്‍ഷാരംഭം കൂടിയാണ്. പണ്ട് കാര്‍ഷിക വര്‍ഷാരംഭമായ വിഷുതന്നെയായിരുന്നു പുതുവര്‍ഷമായും ആഘോഷിച്ചിരുന്നത്. എഡി 825ല്‍ പഴയ തിരുവിതാംകൂറിലെ കൊല്ലത്ത് വെച്ച് പ്രകൃതി ശാസ്ത്ര പണ്ഡിതന്‍മാരുടെ സമ്മേളനത്തിലാണ് ചിങ്ങം ഒന്ന് തുടങ്ങുന്ന പുതുവര്‍ഷത്തിന് തുടക്കം കുറിച്ചത്. കൊല്ലത്ത് വെച്ച് ആരംഭിച്ച വര്‍ഷമായതിനാല്‍ മലയാളിയുടെ പുതിയ കലണ്ടര്‍ വര്‍ഷത്തിന് കൊല്ലവര്‍ഷം എന്ന പേരും കിട്ടി. പൗരാണിക ജ്യോതിശാസ്ത്ര പ്രകാരമുള്ള സാങ്കല്‍പ്പിക രേഖയാണ് വിഷുവരേഖ. ആധുനിക അക്ഷാംശരേഖയും രേഖാംശരേഖയും പോലെയുള്ള ഒന്നാണിത്. മേടവിഷുവുമായും തുലാവിഷുവുമായും ബന്ധിപ്പിക്കുന്ന സാങ്കല്‍പ്പിക്കരേഖയാണ് വിഷുവരേഖ.

2

എഡി 844 മുതല്‍ സ്ഥാണു രവിയുടെ ഭരണകാലത്താണ് കേരളത്തില്‍ വിഷു ആഘോഷിക്കാന്‍ തുടങ്ങിയത്. നരകാസുരനെ ഭഗവാന്‍ കൃഷ്ണന്‍ വധിച്ചത് ഈ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനെ വിഷുവിനോടനുബന്ധിച്ച് ആരാധിക്കുകയും വിഷുക്കണി ഒരുക്കുമ്പോള്‍ കൃഷ്ണന്റെ വിഗ്രഹം കണി കാണാനായി വെക്കുകയും ചെയ്യുന്നു. ഭക്തര്‍ മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്ന ദിവസമാണ് വിഷുദിനം. കണി കാണുന്നതാണ് വിഷുവിന്റെ പ്രധാനപ്പെട്ട ആചാരങ്ങളില്‍ ഒന്ന്. പുലര്‍ച്ചെയാണ് ഭക്തര്‍ വിഷുക്കണി കാണുക. ഈ വര്‍ഷം മേടം രണ്ടിനാണ് വിഷു ആഘോഷിക്കുന്നത്.

3

നിലവിളക്ക്, ഓട്ടുരുളി, ഉണക്കലരി, നെല്ല്, നാളികേരം, ഭംഗിയുള്ള സ്വര്‍ണനിറമുള്ള വെള്ളരിക്ക, മാമ്പഴം, വാല്‍ക്കണ്ണാടി, കൃഷ്ണപ്രതിമ, കണിക്കൊന്ന പൂവ്, കോടിമുണ്ട്, ഗ്രന്ഥം, നാണയം, സ്വര്‍ണം, കണ്‍മഷി, കുങ്കുമം, വെറ്റില അടയ്ക്ക, കിണ്ടിയില്‍ വെള്ളം തുടങ്ങിയവയാണ് കണിയൊരുക്കാന്‍ ഉപയോഗിക്കുന്നത്. ശുദ്ധസാത്വിക ഗുണമുള്ള വസ്തുക്കളാണ് കണിയൊരുക്കുന്നതിനായി ഉപയോഗിക്കുക. അഞ്ച് തിരിയിട്ട് വിളക്ക് കൊളുത്തി അതിന്‍ മുമ്പില്‍ ഓട്ടുരുളിയില്‍ കണിയൊരുക്കണം. വാല്‍ക്കണ്ണാടി ഇതിനൊപ്പം വെക്കുക. ഭഗവതിയായ ലക്ഷ്മി വാല്‍ക്കണ്ണാടിയില്‍ അധിവസിക്കുന്നു എന്നാണ് വിശ്വാസം.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam
4
English summary
Happy Vishu (hnjp ) 2022: Kani Images, Wishes, Greetings, Messages, History And WhatsApp Status in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X