• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ആണുങ്ങൾ പാവാട ഉടുത്തു വരട്ടെ എന്ന് പുച്ഛിക്കുന്ന k7 അങ്കിൾസ്'; പ്രതികരണവുമായി ഹരീഷുമാർ

Google Oneindia Malayalam News

കോഴിക്കോട്: സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്‌കൂളിലാണ് സംസ്ഥാനത്ത് ആദ്യമായി ഒരു സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഈ ആശയത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതിനിടെ ഒരു വിഭാഗം മതസംഘടനകള്‍ പ്രതിഷേധവുമായും രംഗത്തുണ്ട്. സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിൽ സർക്കാർ കൈ കടത്തുന്നു എന്നാണ് പ്രതിഷേധിക്കുന്നവർ ഉന്നയിക്കുന്ന പ്രധാന ആരോപണം.

ഭാര്യയ്ക്ക് എതിരെ കള്ളക്കഥ, പലരും ചൂടോടെ ഷെയർ ചെയ്തു കളിച്ച വിസ്ഫോടനാത്മക കഥ ചീറ്റിയെന്ന് ബ്രിട്ടാസ്ഭാര്യയ്ക്ക് എതിരെ കള്ളക്കഥ, പലരും ചൂടോടെ ഷെയർ ചെയ്തു കളിച്ച വിസ്ഫോടനാത്മക കഥ ചീറ്റിയെന്ന് ബ്രിട്ടാസ്

മതസംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി പിന്‍വലിക്കുമോ എന്നുളള ചോദ്യവും ഹരീഷ് പേരടി പങ്കുവെയ്ക്കുന്നു. വഖഫ് നിയമനം പിഎസ്സിക്ക് വിടാനുളള തീരുമാനത്തില്‍ നിന്നും മതസംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്നോക്കം പോയതിനെ സൂചിപ്പിച്ച് കൊണ്ടാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി

ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി പ്രതികരിച്ചിരിക്കുന്നത്. നടന്‍ പങ്കിട്ട കുറിപ്പ് വായിക്കാം: '' ഇത് കലക്കി...ആശംസകൾ...പക്ഷെ ഈ ആശംസകൾ പിൻവലിക്കേണ്ടി വരുമോ എന്നാണ് സംശയം...കാരണം മതവർഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്...വോട്ട് ബാങ്കാണ്...വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മൾക്ക് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്...സ്കൂൾ കുട്ടികൾ കളിച്ച കിത്താബ് നാടകത്തിന്റെ പരിണാമഗുപതി നമ്മൾ കണ്ടതാണല്ലോ... എന്തായാലും പെൺകുട്ടികൾ പാന്റ്സിടട്ടെ ...അഭിവാദ്യങ്ങൾ''.

മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി

ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. പെൺകുട്ടികൾ പാന്റ്സ് ധരിക്കുകയാണെങ്കിൽ ആൺകുട്ടികൾ പാവാട ഉടുത്ത് വരട്ടെ എന്ന് പറയുന്നവരോടാണ് ഹരീഷിന്റെ പ്രതികരണം. പാവാട ഉടുക്കുന്ന ആണുങ്ങളെ കാണണമെങ്കിൽ സ്കോട്ട്ലാൻഡ് വരെ പോകേണ്ട കാര്യമില്ലെന്നും യൂട്യൂബ് വീഡിയോ കണ്ടാൽ മതിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഹരീഷ് പരിഹസിക്കുന്നു.

എന്തിന് വേറൊരു സൂര്യോദയം.. മമ്മൂട്ടിയെ കാണാനെത്തി ശോഭന, സെൽഫി വൈറൽ

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി

ഹരീഷ് ശിവരാമകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ: '' എന്നാ ആണുങ്ങൾ പാവാട ഉടുത്തു വരട്ടെ എന്ന് പുച്ഛിക്കുന്ന k7 അങ്കിൾസ് ഒരു പുതുമ ഒന്നും അല്ല - സ്കൂളിൽ പഠിക്കുന്ന കാലത്തു - എന്നാ പിന്നെ ഇനി പെണ്ണുങ്ങൾ ജീപ്പ് ഓടിക്കട്ടെ എന്ന് പുച്ഛിച്ച 70 കളുടെ വസന്തങ്ങളെ എന്റെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്, ഇത് അതിന്റെ മറ്റൊരു വകഭേധം, അത്രേ ഉള്ളു. പാവാട ( kilt) ഉടുക്കുന്ന ആണുങ്ങളെ കാണണമെങ്കിൽ scotland വരെ പോവുക ഒന്നും വേണ്ട, യൂട്യൂബ് വിഡിയോ കണ്ടാ മതി.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി

കൈലിയും ഷർട്ട്‌ ഉം ഇടുന്ന സ്ത്രീകൾ എത്രയോ കാലം മുമ്പ് തന്നെ ഞങ്ങളുടെ നാട്ടിൽ വയലിൽ പണി എടുത്തിരുന്നു. അതു കൊണ്ടു വേഷത്തിനെ gender appropriate ചെയ്യുന്നതൊക്കെ comedy ആണ്. പാവാടയുടെ നീളവും, ഷർട്ട്‌ ഇന്റെ ഇറക്കവും, പുറത്തു കാണിക്കാവുന്ന മുടിയുടെ അളവും അളന്നു, ദുപ്പട്ട വലിച്ചു ശെരിയാക്കി കെയർ കാണിക്കുന്ന കെയറിങ് ആങ്ങളമാരും ചേട്ടന്മാരും ഒക്കെ പെട്ടെന്ന് പെണ്ണുങ്ങളുടെ വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലർ ആവുന്നത് കാണുമ്പോ - വാട്ട്‌ എ ബ്യൂട്ടിഫുൾ പീപ്പിൾസ്....''

cmsvideo
  അധ്യാപികമാര്‍ മുണ്ടും കുപ്പായവും ധരിച്ച്‌ നടക്കട്ടെ..മുസ്ലിം സംഘടനകൾ പറയുന്നു
  English summary
  Harish Sivaramakrishnan and Hareesh Peradi supports Gender Neutral Uniform
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X