കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് കടുത്ത പ്രതിസന്ധിയിലേക്ക്; കോടതിയിൽ മൊഴി നൽകാൻ നജ്മ, ഫാത്തിമ തഹ് ലിയ മാധ്യമങ്ങളെ കാണും

Google Oneindia Malayalam News

കോഴിക്കോട്: ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ നിയമിക്കുന്നതോടെ എല്ലാ പ്രശ്‌നങ്ങളും തീരും എന്നായിരുന്നു മുസ്ലീം ലീഗ് നേതൃത്വത്തിന്റെ ധാരണ. എന്നാൽ ആ ധാരണകളെല്ലാം തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് ഹരിത മുൻ ഭാരവാഹികൾ മുന്നോട്ട് നീങ്ങുന്നത്. എംഎസ്എഫിലും മുസ്ലീം ലീഗിലും പൊതു സമൂഹത്തിലും അവർക്കുള്ള പിന്തുണ വർദ്ധിച്ചുവരികയാണ്.

എല്ലാത്തിനും കാരണം സാദിഖ് അലി തങ്ങൾ; പാണക്കാട് കുടുംബത്തിലെ 4-ാം ഖലീഫ... ആഞ്ഞടിച്ച് ഹരിത മുൻ നേതാവ്എല്ലാത്തിനും കാരണം സാദിഖ് അലി തങ്ങൾ; പാണക്കാട് കുടുംബത്തിലെ 4-ാം ഖലീഫ... ആഞ്ഞടിച്ച് ഹരിത മുൻ നേതാവ്

ആയിഷ ബാനു എങ്ങനെ 'ഹരിത' പ്രസിഡന്റ് ആയി? ഫാത്തിമ തഹ് ലിയ എങ്ങനെ പുറത്തായി? എല്ലാത്തിനും ഉത്തരം ആ പരാതിആയിഷ ബാനു എങ്ങനെ 'ഹരിത' പ്രസിഡന്റ് ആയി? ഫാത്തിമ തഹ് ലിയ എങ്ങനെ പുറത്തായി? എല്ലാത്തിനും ഉത്തരം ആ പരാതി

ഇതിനിടെയാണ്, പികെ നവാസിനും സംഘത്തിനും എതിരെയുള്ള പരാതിയിൽ കോടതിയിൽ രഹസ്യ മൊഴി നൽകുന്നത്. പികെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയ യോഗത്തിൽ പങ്കെടുത്ത നജ്മ തബ്ഷീറയാണ് മൊഴി നൽകുക.

1

പിരിച്ചുവിടപ്പെട്ട ഹരിത സംസ്ഥാന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായിരുന്നു നജ്മ തബ്ഷീറ. പികെ നവാസ് കടുത്ത സ്ത്രീ വിരുദ്ധമായ ലൈംഗികാധിക്ഷേപം നടത്തിയ എംഎസ്എഫ് യോഗത്തിൽ പങ്കെടുത്ത ആളും ആണ് നജ്മ. നേരത്തേ പോലീസ് നജ്മയിൽ നിന്ന് മൊഴി എടുത്തിരുന്നു. ഇനി കോടതിയിൽ രഹസ്യമൊഴി നൽകുകയാണ് നജ്മ.

2

ഹരിത മുൻ നേതാക്കളുടെ പരാതിയിൽ വനിത കമ്മീഷന്റെ നിർദ്ദേശ പ്രകാരം കോഴിക്കോട് വെള്ളയിൽ പോലീസ് കേസ് എടുത്തിരുന്നു. നടപടി ക്രമത്തിന്റെ ഭാഗമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്‌റ് പികെ നവാസിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. എന്നാൽ നജ്മ കോടതിയിൽ രഹസ്യ മൊഴി നൽകുന്നതോടെ കേസിന്റെ മാനം മാറും എന്ന് ഉറപ്പാണ്. നേരത്തേ പോലീസിന് നൽകിയ മൊഴിയിൽ തന്നെ നജ്മ ഉറച്ച് നിൽക്കും എന്നാണ് സൂചന.

3

കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 164-ാം വകുപ്പു പ്രകാരം നജ്മ തബ്ഷീറയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുക. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കേസിന്റെ തുടർ നടപടികൾ. ഖേദ പ്രകടനത്തിലൂടെ മുസ്ലീം ലീഗ് നേതൃത്വം കുറ്റവിമുക്തരാക്കിയവർ എന്തൊക്കെ നിയമ നടപടികൾ നേരിടേണ്ടി വരും എന്ന് വഴിയേ അറിയാം എന്നാണ് ഹരിത മുൻ നേതാക്കൾ പറയുന്നത്.

4

ഇതിനിടെ ഫാത്തിമ തഹ് ലിയ വീണ്ടും മാധ്യമങ്ങളെ കാണും എന്ന് അറിയിച്ചിട്ടുണ്ട്. വനിതാ കമ്മീഷന് പരാതി നൽകിയ ഹരിത നേതാക്കളെ പിന്തുണച്ചു എന്നാരോപിച്ച് ഫാത്തിമ തഹ് ലിയയെ എംഎസ്എഫ് ദേശീയ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് ഇടപെട്ട് മാറ്റിയിരുന്നു. ഇതിനെതിരേയും വലിയ പ്രതിഷേധം ഉയർന്നിരുന്നു. പാർട്ടി തീരുമാനത്തെ വിമർശിച്ച പുരുഷൻമാരായ എംഎസ്എഫ് നേതാക്കൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതിരിക്കുകയും ഫാത്തിമ തഹ് ലിയയെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തത് കടുത്ത സ്ത്രീ വിരുദ്ധതയാണെന്നാണ് ആക്ഷേപം.

5

ഫാത്തിമ തഹ് ലിയ സിപിഎമ്മുമായി അടുക്കുന്നു എന്നതായിരുന്നു മറ്റൊരു പ്രചാരണം. ഇത്തരത്തിൽ ചില ചർച്ചകൾ നടക്കുന്നു എന്നൊരു ആരോപണം മുസ്ലീം ലീഗ് നേതാക്കൾ തന്നെ ഉന്നയിക്കുകയും ചെയ്തിരുന്നു. അതെല്ലാം നിഷേധിച്ചുകൊണ്ടാണ് ഫാത്തിമ വീണ്ടും ഫേസ്ബുക്കിൽ എത്തിയത്.
'മുസ്ലിം ലീഗിന്റെ ആദർശത്തിൽ വിശ്വസിച്ചാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാർട്ടിയിൽ വന്നത്. ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണ്.'- എന്നായിരുന്നു ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. വാർത്താ സമ്മേളനത്തിൽ ഫാത്തിമ എന്ത് പറയും എന്നാണ് ലീഗ് നേതൃത്വും ഇപ്പോൾ ഉറ്റുനോക്കുന്നത്.

6

മുസ്ലീം ലീഗിലെ പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാക്കുന്ന ചില വെളിപ്പെടുത്തലുകളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സാദിഖ് അലി ശിഹാബ് തങ്ങൾ ആണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം എന്നാണ് ആരോപണം. സാദിഖ് അലി തങ്ങളുടെ ആളാണ് പികെ നവാസ് എന്നും, നവാസിനെ സംരക്ഷിക്കാൻ വേണ്ടി ഹരിതയ്‌ക്കെതിരെ നീങ്ങിയത് സാദിഖ് അലി തങ്ങളുടെ പിടിവാശി ആയിരുന്നു എന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഹരിതയുടെ മലപ്പുറം മുൻ ജില്ലാ ജനറൽ സെക്രട്ടറി ഷിഫ എം ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ ആരോപണം ഉന്നയിച്ചത്.

7

ഹരിത വിവാദത്തിന്റെ തലങ്ങൾ മാറുന്നു എന്നാണ് പുതിയ ആരോപണം സൂചിപ്പിക്കുന്നത്. നേരത്തേ, മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരെ ആയിരുന്നു പരാതിക്കാർ ആരോപണം ഉന്നയിച്ചിരുന്നത്. ആ ആരോപണത്തിന്റെ മുന കുഞ്ഞാലിക്കുട്ടിയിലേക്കും നീണ്ടിരിക്കുന്നു. ഇപ്പോഴത് പാണക്കാട് കുടുംബത്തിലെ സാദിഖ് അലി ശിഹാബ് തങ്ങളിലേക്ക് എത്തി നിൽക്കുകയാണ്.

8

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനാണ് സാദിഖ് അലി തങ്ങൾ. മുസ്ലീം ലീഗിൽ, പാണക്കാട് കുടുംബത്തിൽ നിന്നുള്ളവരിൽ രണ്ടാമൻ എന്ന് വിശേഷിപ്പിക്കാവുന്ന ആളാണ്. മുസ്ലീം ലീഗിന്റെ ഉന്നതാധികാര സമിതി അംഗവും ആണ് സാദിഖ് അലി ശിഹാബ് തങ്ങൾ.

9

ഷിഫയുടെ പോസ്റ്റിൽ പറയുന്ന മറ്റൊരു കാര്യവും ശ്രദ്ധേയമാണ്. ഇടി മുഹമ്മദ് ബഷീറും എംകെ മുനീറും ആണ് പ്രശ്‌ന പരിഹാരത്തിന് മുൻകൈ എടുത്തത് എന്നാണ് പറയുന്നത്. ' പെൺകുട്ടികളുടെ നിസ്സഹായാവസ്ഥയും സാദിഖ് അലി തങ്ങളുടെ തോന്നിവാസവും തിരച്ചിഞ്ഞാണ്' അവർ ഇത്തരം ഒരു നീക്കം നടത്തിയത് എന്നും പറയുന്നുണ്ട്. ഹരിത വിഷയത്തിൽ മുസ്ലീം ലീഗ് നേതൃത്വത്തിൽ തന്നെ വിരുദ്ധാഭിപ്രായങ്ങൾ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണിത്.

10

പരാതി നൽകിയവർക്ക് പിന്തുണയുമായി എംഎസ്എഫിലെ തന്നെ വലിയൊരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. സാദിഖ് അലി ശിഹാബ് തങ്ങളെ രൂക്ഷമായി വിമർശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് പോലും മുസ്ലീം ലീഗ്- എംഎസ്എഫ് പ്രവർത്തകർക്കിടയിൽ സ്വീകാര്യത ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഹരിതയുടെ മുൻ നേതാക്കൾക്ക് നേർക്കുള്ള സൈബർ ആക്രമണം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഷിഫയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴേയും ഇത് ദൃശ്യമാണ്. പല വിമർശനങ്ങളും കടുത്ത സ്ത്രീ വിരുദ്ധതയും ആണ്. ഈ വിവാദം തുടങ്ങിയതുമുതൽ വനിത നേതാക്കൾക്ക് നേരെ ഇത്തരത്തിലുള്ള സൈബ‍ർ ആക്രമണം ആണ് നടക്കുന്നത്. ഇതിനെതിരേയും മുസ്ലീം ലീ​ഗ് ഒരു നടപടിയും സ്വീകരിച്ചില്ല എന്ന ആക്ഷേപവും ഇവർക്കുണ്ട്.

പട്ടുപാവാടയും ആമ്പല്‍ പൂവും; സുന്ദരിവാവയായി സാറാസ് താരം വിദ്ധി വിശാല്‍; വൈറലായി ചിത്രങ്ങള്‍

Recommended Video

cmsvideo
ആണുങ്ങൾക്കെതിരെ പരാതി പറഞ്ഞ ഹരിത ഇനി ഇല്ല..പിടിച്ചു പുറത്താക്കി

English summary
Haritha Controversy: Muslim League in deep crisis, former Haritha State General Secretary to give 164 statement in Court against PK Navas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X