Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗിന്റെ ചരിത്രത്തിലാദ്യം!! കുഞ്ഞാലിക്കുട്ടി പ്രതീക്ഷിച്ചില്ല, ഉറച്ച നിലപാടില്‍ ഹരിത, അന്ത്യശാസനം

മലപ്പുറം: മുസ്ലിം ലീഗിന്റെ സമുന്നതരായ നേതാക്കളുടെ ആവശ്യം ഹരിത നേതാക്കള്‍ തള്ളി. സമവായ നീക്കത്തിന് നടത്തിയ ശ്രമം ഇതോടെ പരാജയപ്പെട്ടു. തങ്ങളുടെ നിലപാടില്‍ വനിതാ നേതാക്കള്‍ ഉറച്ചുനിന്നു. പാര്‍ട്ടിയെ ഗണ്‍പോയന്റില്‍ നിര്‍ത്തുകയാണ് വിദ്യാര്‍ഥിനികള്‍ എന്നാണ് പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞത്. ലൈംഗികമായി അധിക്ഷേപിച്ച എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ഹരിത നേതാക്കള്‍ ആവര്‍ത്തിച്ചു.

ഗപ്പിയിലെ ആമിനയെ ഓര്‍മയില്ലേ? നന്ദന വര്‍മയുടെ പുതിയ മേക്ക്ഓവര്‍ അതിശയിപ്പിക്കും, കാണാം വൈറല്‍ ചിത്രങ്ങള്‍

എന്നാല്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി ആദ്യം പിന്‍വലിക്കൂ എന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. പ്രമുഖരായ നേതാക്കളാണ് ഹരിത ഭാരവാഹികളുമായി പാണക്കാട് ചര്‍ച്ച നടത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

രണ്ട് ആവശ്യങ്ങളാണ് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ ഭാരവാഹികള്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് മുമ്പില്‍ വച്ചത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ നടപടി വേണം എന്നതാണ് ഒന്ന്. മോശം പരാമര്‍ശം നടത്തിയ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വിഎ വഹാബിനെതിരെ നടപടി വേണം എന്നാണ് മറ്റൊന്ന്. നടപടി എടുക്കണമെങ്കില്‍ ആദ്യം ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂ എന്നായിരുന്നു മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട്.

2

മോശമായ പദപ്രയോഗങ്ങള്‍ നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് ഹരിത നേതാക്കള്‍. പികെ നവാസിനെതിരെയാണ് പരാതി. ഈ പരാതി പിന്‍വലിച്ചാല്‍ മാത്രമേ പാര്‍ട്ടി നടപടിയെടുക്കൂ എന്നാണ് മുസ്ലിം ലീഗ് നേതൃത്വം ഹരിത ഭാരവാഹികളെ അറിയിച്ചത്. പാണക്കാട് കുടപ്പനക്കല്‍ തറവാട്ടിലായിരുന്നു ചര്‍ച്ച.

3

പികെ കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണി, എംഎസ്എഫ് ദേശീയ അധ്യക്ഷന്‍ ടിപി അഷറഫലി എന്നിവരാണ് ഹരിത നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ഹരിതയ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

4

മുസ്ലിം ലീഗ് നേതൃത്വം മുന്നോട്ട് വെക്കാന്‍ സാധ്യതയുള്ള ആവശ്യങ്ങള്‍ ഹരിത ഭാരവാഹികള്‍ മുന്‍കൂട്ടി കണ്ടിരുന്നു. എന്ത് നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്നും അവര്‍ ധാരണയിലെത്തിയിരുന്നു. തുടര്‍ന്നാണ് എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്താല്‍ മാത്രമേ പരാതി പിന്‍വലിക്കൂ എന്ന് ഭാരവാഹികള്‍ നേതാക്കളെ അറിയിച്ചത്.

5

വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി ആദ്യം പിന്‍വലിക്കണം. എന്നാല്‍ നവാസിനെ പരസ്യമായി ശാസിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കാം. ഒരു മാസത്തിനകം എംഎസ്എഫ് നേതൃത്വത്തെ മാറ്റുമെന്നും കുഞ്ഞാലിക്കുട്ടിയും നേതാക്കളും പറഞ്ഞു. ഇക്കാര്യം ഹരിത ഭാരവാഹികള്‍ തള്ളി. പാര്‍ട്ടി നടപടി എടുക്കാതെ പരാതി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് ഇരുവരും വ്യക്തമാക്കി.

6

ഹരിത നേതാക്കള്‍ മുസ്ലിം ലീഗിനെ ഗണ്‍പോയന്റില്‍ നിര്‍ത്തുകയാണ്. അത് ശരിയല്ല. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തീരുമാനം എടുക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി ഹരിത നേതാക്കളെ അറിയിച്ചു. 24 മണിക്കൂറിനകം പരാതി പിന്‍വലിക്കണമെന്നും അദ്ദേഹം അന്ത്യശാസനം നല്‍കി. ഞങ്ങളുടെ നിലപാട് മാറ്റില്ല എന്നാണ് ഹരിത നേതൃത്വം പ്രതികരിച്ചത്. ഒരുപക്ഷേ ഹരിത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തേക്കും.

7

ജൂണില്‍ കോഴിക്കോട്ടെ എംഎസ്എഫ് ഓഫീസില്‍ നടന്ന യോഗത്തില്‍ ഹരിത നേതാക്കളെ വേശ്യകളോട് താരതമ്യം ചെയ്തതാണ് വിവാദത്തിന് കാരണം. ലൈംഗിക ചുവയോടെ പരാമര്‍ശങ്ങള്‍ നേരിട്ടുവെന്നും ഹരിത ഭാരവാഹികള്‍ പറയുന്നു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വഹാബ് ഫോണില്‍ വിളിച്ചും അസഭ്യം പറഞ്ഞു. ഇതിനെതിരെയാണ് ഹരിത ഭാരവാഹികള്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയത്. തൊട്ടുപിന്നാലെ അവര്‍ വനിതാ കമ്മീഷനെയും സമീപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+