കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ട് യുവാക്കള്‍ സംഘടിക്കുന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ചു, എസ്ഡിപിഐ പ്രതിഷേധം

ഹര്‍ത്താലിന് ലീഗ് പിന്തുണയില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദാണ് വാര്‍ത്താകുറിപ്പ് ഇറക്കിയത്.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: യുവാക്കളോട് കോഴിക്കോട് നഗരത്തിലേക്ക് എത്താന്‍ സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചാരണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ വഴി പ്രചാരണം ലഭിച്ച ഹര്‍ത്താല്‍ മലബാറില്‍ വ്യാപക അക്രമത്തിന് കാരണമായ പശ്ചാത്തലത്തിലാണ് പോലീസ് കരുതലോടെ നീങ്ങുന്നത്.
വ്യാഴാഴ്ച എസ്ഡിപിഐയുടെ ബാനറില്‍ നഗരത്തില്‍ സംഘപരിവാറിനെതിരെ വന്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഈ പരിപാടിയിലേക്കാണ് യുവാക്കളെ ക്ഷണിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും പ്രചാരണം നടക്കുന്നത്. മലബാര്‍ മേഖലയിലെ അന്തരീക്ഷം കൂടുതല്‍ വഷളാകുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പോലീസിന്റെ പുതിയ നീക്കത്തിന് പിന്നില്‍ മറ്റു പല കാരണങ്ങളുമുണ്ടെന്ന് വിലയിരുത്തുന്നു...

തന്ത്രങ്ങളുമായി അമിത് ഷാ; കുതന്ത്രങ്ങളുമായി സിദ്ധരാമയ്യയും, കര്‍ണാടകയില്‍ പുതിയ കൂട്ടിന് ബിജെപിതന്ത്രങ്ങളുമായി അമിത് ഷാ; കുതന്ത്രങ്ങളുമായി സിദ്ധരാമയ്യയും, കര്‍ണാടകയില്‍ പുതിയ കൂട്ടിന് ബിജെപി

ഹര്‍ത്താലിന്റെ വഴി

ഹര്‍ത്താലിന്റെ വഴി

കശ്മീരിലെ കത്വയില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കാന്‍ തെരുവിലിറങ്ങണമെന്നായിരുന്നു നേരത്തെ ഹര്‍ത്താലിനുള്ള പ്രചാരണം. ഏപ്രില്‍ 16ന് ഹര്‍ത്താല്‍ ആചരിക്കണമെന്നും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടു. ഈ വിഷയം ഗൗരവത്തിലെടുക്കാത്ത പോലീസിന്റെ അലംഭാവമാണ് സംഘര്‍ഷം വ്യാപിക്കാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സമാനമായ രീതി വീണ്ടും

സമാനമായ രീതി വീണ്ടും

സമാനമായ രീതിയില്‍ തന്നെയാണ് ഇപ്പോള്‍ കോഴിക്കോട്ടേക്ക് വ്യാഴാഴ്ച എത്തണമെന്ന് ആഹ്വാനം ചെയ്തുള്ള പ്രചാരണം. സംഘപരിവാര്‍ പൈശാചികതയെ ചെറുക്കുക എന്ന മുദ്രാവാക്യത്തിലാണ് കോഴിക്കോട് നഗരത്തിലേക്കുള്ള ക്ഷണം. ഈ പ്രചാരണം ശക്തിപ്പെട്ട പശ്ചാത്തലത്തിലാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നിരോധനാജ്ഞ മേഖല

നിരോധനാജ്ഞ മേഖല

കോഴിക്കോട് ജില്ലയില്‍ ഒരാഴ്ചത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കീഴിലുള്ള മേഖലകളിലാണ് നിരോധനാജ്ഞ ബാധകം.

കാരണം ഇതാണ്

കാരണം ഇതാണ്

അപ്രഖ്യാപിത ഹര്‍ത്താലിന്റെയും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ നഗരത്തില്‍ അനിഷ്ട സംഭവങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

റാലികള്‍ നടത്തരുത്

റാലികള്‍ നടത്തരുത്

പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവ നടത്തരുതെന്ന് പോലീസ് നിര്‍ദേശമുണ്ട്. അസാധാരണമായ രീതിയില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുകയാണ് പോലീസിന്റെ ലക്ഷ്യം. നഗരത്തിലെ പല ഭാഗങ്ങളിലും എസ്ഡിപിഐയുടെ പ്രതിഷേധ റാലിയുടെ പ്രചാരണ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പ്രചാരണത്തില്‍ പറയുന്നത്

പ്രചാരണത്തില്‍ പറയുന്നത്

സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന പല സന്ദേശങ്ങളിലും എസ്ഡിപിഐയുടെ പരിപാടിയിലേക്ക് പേരെടുത്ത് ക്ഷണിക്കുന്നില്ല. എന്നാല്‍ വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് കോഴിക്കോട് എത്താനാണ് പറയുന്നത്. ഇതേ വേളയില്‍ തന്നെയാണ് എസ്ഡിപിഐയുടെ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നതും.

ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് അഭിനന്ദനം

ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് അഭിനന്ദനം

വാട്‌സ് ആപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ കഴിഞ്ഞദിവസം ഹര്‍ത്താല്‍ നടത്തിയ യുവാക്കളെ അഭിനന്ദിക്കുന്നുണ്ട്. അതിന് ശേഷമാണ് തുടര്‍ സമരത്തിന് സ്വാഗതം എന്ന് പറയുന്നത്. 19ന് വൈകീട് നാല് മണിക്ക് കോഴിക്കോട്ടേക്ക് വരൂ സുഹൃത്തേ എന്നാണ് സന്ദേശത്തിലുള്ളത്.

വന്‍ ജനക്കൂട്ടമെത്തും

വന്‍ ജനക്കൂട്ടമെത്തും

ഈ പ്രചാരണം രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വന്‍ ജനക്കൂട്ടം കോഴിക്കോട് നഗരത്തില്‍ എത്തുന്നത് പോലീസ് സംശയത്തോടെയാണ് കാണുന്നത്. തുടര്‍ന്നാണ് സംഘര്‍ഷ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിരവധി ജില്ലക്കാര്‍

നിരവധി ജില്ലക്കാര്‍

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവര്‍ കോഴിക്കോട്ടേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നു. ഹര്‍ത്താല്‍ ദിനങ്ങലില്‍ വ്യാപക പ്രതിഷേധവും സംഘര്‍ഷവുമുണ്ടായ ജില്ലകളാണിത്. ഇവിടെ സംഘടിച്ചവരെ കോഴിക്കോട്ടേക്ക് ക്ഷണിച്ചാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

അക്രമങ്ങള്‍ക്ക് പിന്നില്‍

അക്രമങ്ങള്‍ക്ക് പിന്നില്‍

തീവ്ര സ്വഭാവമുള്ള സംഘങ്ങളാണ് ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം അഴിച്ചുവിട്ടതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവരുടെ നീക്കമെന്നും പോലീസ് പറയുന്നു. പോലീസിന്റെ അവസരോചിത ഇടപെടലാണ് വന്‍ കുഴപ്പത്തിലേക്ക് കാര്യങ്ങള്‍ എത്താതിരുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

കുഞ്ഞാലിക്കുട്ടി പറയുന്നു

കുഞ്ഞാലിക്കുട്ടി പറയുന്നു

ഹര്‍ത്താലിനെയും അതിന്റെ മറവില്‍ നടന്ന സംഘര്‍ഷങ്ങളെയും എല്ലാ പ്രധാന പാര്‍ട്ടികളും തള്ളിപ്പറഞ്ഞിരുന്നു. സിപിഎം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കളെല്ലാം ഹര്‍ത്താലിനെതിരെ രംഗത്തെത്തി. ആര്‍എസ്എസിന്റെ ശാഖകളുടെ എണ്ണം വര്‍ധിക്കാന്‍ മാത്രമേ ഇത്തരം സംഘര്‍ഷം കാരണമാകൂവെന്നാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എംപി ഒടുവില്‍ പ്രതികരിച്ചത്.

റാലിക്ക് അനുമതിയില്ല

റാലിക്ക് അനുമതിയില്ല

പൈശാചികതയാണ് ആര്‍എസ്എസ് എന്ന തലക്കെട്ടിലാണ് റാലി നിശ്ചയിച്ചിരുന്നത്. എസ്ഡിപിഐ നേതാക്കള്‍ സിറ്റി പോലീസ് കമ്മീഷണറെ കണ്ട് അനുമതി ചോദിച്ചിരുന്നു. റാലിക്ക് കമ്മീഷണര്‍ അനുമതി നിഷേധിച്ചു. തൊട്ടുപിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ് ഉത്തരവിട്ടത്.

ദിവ്യ എസ് അയ്യര്‍ പെട്ടു; കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെ!! ഒരു കോടി വിലമതിക്കുന്ന ഭൂമിദിവ്യ എസ് അയ്യര്‍ പെട്ടു; കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെ!! ഒരു കോടി വിലമതിക്കുന്ന ഭൂമി

English summary
Harthal Clash: Kozhikode city Police Declared 144
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X