സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഹർത്താലിൽ കണ്ണൂർ ജില്ലയിൽ സംഘർഷം

  • Posted By: SANOOP PC
Subscribe to Oneindia Malayalam

കണ്ണൂർ: ജമ്മു കാശ്മീരിലെ ആസിഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഹർത്താലിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ പലയിടത്തും സംഘർഷം.കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയ സമരക്കാർക്കു നേരെ പോലീസ് ലാത്തി വീശി. സംഘർഷത്തിൽ 6 പേർക്ക് പരിക്കേറ്റു. സമരക്കാരെന്ന പേരിൽ തിങ്കളാഴ്ച രാവിലെയോടെയാണ് ഒരു സംഘം ആളുകൾ കണ്ണൂർ നഗരത്തിൽ കടകളടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തത്.

kannurharthal

എന്നാൽ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് ഇവരെ പുറത്ത് വിടണമെന്നാവശ്യപ്പെട്ടു കൊണ്ട് ഒരു കൂട്ടം സമരക്കാർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയത്. സമരക്കാരെ സ്റ്റേഷനു മുന്നിൽ പോലീസ് തടഞ്ഞതോടെ പ്രകോപിതരായ പ്രവർത്തകർ പോലീസിനെതിരെ തിരിഞ്ഞു. തുടർന്നാണ് പോലീസും സമരക്കാരും ഏറ്റുമുട്ടിയത്.

സംഘർഷത്തിൽ 5 പോലീസുകാർ ഉൾപ്പടെ 6 പേർക്ക് പരിക്കേറ്റു. പ്രകടനം നടത്തിയ 24 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലയിൽ തലശ്ശേരി, പഴയങ്ങാടി, ഉളിക്കൽ, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലും സമരക്കാർ കടകളിപ്പിച്ചിരുന്നു. അതേസമയം ഹർത്താൽ കണക്കിലെടുത്ത് കണ്ണൂർ യൂണിവേഴ്സിറ്റി ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും ചൊവ്വാഴ്ചത്തേക്ക് മാറ്റി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kashmir girl murder; harthal went to conflict in kannur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്