പിസി ജോർജ് തൃക്കാക്കരയിലെത്തില്ല, പ്രചരണത്തിന് തടയിട്ട് പോലീസ്; നാളെ ചോദ്യം ചെയ്യും
കൊച്ചി; വിദ്വേഷ പ്രസംഗ കേസിൽ മുൻ എം എൽ എ പിസി ജോർജിനെ നാളെ ചോദ്യം ചെയ്യും. ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പി സി ജോർജിന് നിർദ്ദേശം നൽകി. 11 മണിക്ക് ഫോർട്ട് അസി കമ്മീഷ്ണർ ഓഫീസിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജാമ്യം ലഭിച്ച പിന്നാലെ നാളെ പി സി ജോർജ് ബി ജെ പിയുടെ പ്രചരണത്തിനായി തൃക്കാക്കരയിൽ എത്തുമെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് തൃക്കാക്കരയിൽ മറുപടി നൽകുമെന്നായിരുന്നു പി സി ജോർജ് പറഞ്ഞത്. എന്നാൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സാഹചര്യത്തിൽ പ്രചരണത്തിന് പിസി ജോർജ് എത്തിയേക്കില്ല.
തിരുവനന്തപുരത്ത് മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മജിസ്ട്രേട്ട് കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് 14 ദിവസത്തേക്ക് ജോർജിനെ റിമാന്റ് ചെയ്തിരുന്നു. ഒരു ദിവസം പൂജപ്പുര സെൻട്രൽ ജയിൽ കഴിഞ്ഞ പിസി ജോർജിന് ഇന്നലെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. പോലീസ് അന്വേഷണത്തോടെ പൂർണമായി സഹകരിക്കണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം.ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന സാഹചര്യമുണ്ടായാൽ പ്രോസിക്യൂഷനു കോടതിയെ സമീപിക്കാം എന്നും അറിയിച്ചിരുന്നു.

തിരുവനന്തപുരത്ത് മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മജിസ്ട്രേട്ട് കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് 14 ദിവസത്തേക്ക് ജോർജിനെ റിമാന്റ് ചെയ്തിരുന്നു. ഒരു ദിവസം പൂജപ്പുര സെൻട്രൽ ജയിൽ കഴിഞ്ഞ പിസി ജോർജിന് ഇന്നലെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. പോലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം.ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന സാഹചര്യമുണ്ടായാൽ പ്രോസിക്യൂഷനു കോടതിയെ സമീപിക്കാം എന്നും അറിയിച്ചിരുന്നു.
അതേസമയം കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായാണ് നാളെ ചോദ്യം ചെയ്യാൻ വിളിപ്പച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ നാളെ അന്വേഷണത്തിന് ഹാജരാകാതിരുന്നാൽ അത് ജാമ്യവ്യവസ്ഥയുടെ ലംഘനമാകും.അതേസമയം ചോദ്യം ചെയ്യൽ നാടകത്തിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നായിരുന്നു പി സി ജോർജിന്റെ പ്രതികരണം. സര്‍ക്കാരിന്‍റെ തൃക്കാക്കര നാടകം പുറത്താറെയന്നും പി സി ജോർജ് പറഞ്ഞു.

കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചതിന് പിന്നാലെ താൻ തൃക്കാക്കരയിൽ ബി ജെ പിക്കായി പ്രചരണത്തിന് എത്തുമെന്ന് പി സി ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയുടെ ഭാഗമായാണ് തന്നെ ജയിലിലടച്ചത്. തൃക്കാക്കര വെച്ചാണ് മുഖ്യമന്ത്രി തന്നെ കുറിച്ച് അഭിപ്രായം പറഞ്ഞത്. രണ്ട് ദിവസത്തിന് ശേഷം തൃക്കാക്കരയില്‍ വെച്ച് മുഖ്യമന്ത്രിയ്ക്ക് മറുപടി നല്‍കും എന്നായിരുന്നു പി സി ജോർജ് പറഞ്ഞത്. ''എന്നെ പിടിച്ച് ജയിലിട്ടത് പിണറായി വിജയന്റെ കളിയുടെ ഭാഗമാണ്. തൃക്കാക്കര വച്ചാണ് എന്നെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. അതിന് നാളെ കഴിഞ്ഞ് ഞാന്‍ തൃക്കാക്കരയില്‍ വച്ച് തന്നെ മറുപടി നല്‍കും. നല്ല മറുപടി എന്റെ കൈയിലുണ്ട്. കോടതിയോട് നന്ദിയുണ്ട്. നിയമം പാലിച്ച് തന്നെ മുന്നോട്ട് പോകും. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ആത്മാര്‍ത്ഥമായി ഇടപെടും. ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി എന്തൊക്കെ ചെയ്യണോ അതെല്ലാം ചെയ്യും', എന്നായിരുന്നു പി സിയുടെ വാക്കുകൾ. എന്തായാലും പോലീസിന്റെ നിർദ്ദേശം ലംഘിച്ച് ചോദ്യം ചെയ്യലിന് പി സി എത്താതിരുന്നാൽ ജാമ്യം ലംഘിച്ചുവെന്ന് കാണിച്ച് പോലീസ് കോടതിയെ സമീപിച്ചേക്കും. ഈ സാഹചര്യത്തിൽ പി സി നാളെയെത്തുമോയെന്നതാണ് ഇപ്പോൾ പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിലായിരുന്നു പി സി ജോർജിനെ അറസ്റ്റ് ചെയ്തത്.പിന്നീട് ജാമ്യം ലഭിച്ചെങ്കിലും മതവിദ്വേഷ പ്രസംഗം പി സി ആവർത്തിച്ചു. തുടർന്ന് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരന്നു.
വാ തുറക്കുന്നത് ഭക്ഷണം കഴിക്കാനും നുണ പറയാനും... പാര്‍വതിയെ അല്‍ഫോണ്‍സയാക്കി- വെള്ളാപ്പള്ളി