കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്റെ മരണം കൊതിച്ച് ഒരു തെമ്മാടിക്കൂട്ടം... അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍

Google Oneindia Malayalam News

തിരുവന്തപുരം: കേരളത്ത കുറിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചരിക്കുന്നത് നട്ടാല്‍ നുണക്കാത്ത നുണകളാണ് എന്നത് ഒരു സത്യാവസ്ഥയാണ്. കേരളത്തില്‍ നടക്കുന്ന പല കാര്യങ്ങളും വളച്ചൊടിച്ച് മറ്റെന്തിലും രീതിയില്‍ ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തന്നെയാണ് മുഖ്യ പങ്ക്.

എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നടന്ന ഒരു കാര്യം.

പിണറായി വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ദേശീയ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് താഴെ വന്ന കമന്റുകള്‍ ആരേയും അസ്വസ്ഥമാക്കും. പിണറായി വിജയന്റെ മരണം കൊതിച്ച് അവിടെ എത്തിയവര്‍ മലയാളികള്‍ ആയിരുന്നില്ല എന്ന് കൂടി ഓര്‍ക്കണം.

എന്തിന് അപ്പോളോ

എന്തിന് അപ്പോളോ

ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തക്ക് താഴെ വന്ന കമന്റുകളില്‍ പലതും ഇത്തരത്തില്‍ ഉള്ളതായിരുന്നു- മികച്ച ആരോഗ്യ സേവന മേഖല ഉണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലെ മുഖ്യമന്ത്രി എന്തിനാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പരിശോധനക്ക് പോയത് എന്നായിരുന്നു അത്. സ്വന്തം സംസ്ഥനത്ത്ത് ചികിത്സ തേടാന്‍ പോലും പിണറായിക്ക് ധൈര്യമില്ലേ എന്നും പലരും ചോദിക്കുന്നുണ്ട്.

നിത്യശാന്തിയെന്ന്

നിത്യശാന്തിയെന്ന്

പിണറായി വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതേ ഉള്ളൂ. അതിനും മുമ്പേ നിത്യശാന്തി നേര്‍ന്നിരിക്കുകയാണ് ഒരാള്‍. അപ്പോളോയില്‍ പ്രവേശിപ്പിച്ചു എന്ന് പറഞ്ഞാല്‍, കഥകഴിഞ്ഞു എന്നാണ് അര്‍ത്ഥമെന്നാണ് മറ്റൊരാള്‍ പറയുന്നത്.

ഗുണ്ടയെന്ന്

ഗുണ്ടയെന്ന്

കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനെ ഗുണ്ട എന്നാണ് പലും വിശേഷിപ്പിക്കുന്നത്. കേരളത്തിലെ ആരോഗ്യമേഖലയില്‍ പിണറായിക്ക് ഒരു വിശ്വാസവും ഇല്ലേ എന്ന ചോദ്യമാണ് ആവര്‍ത്തിക്കപ്പെടുന്നത്.

കാത്തിരിക്കുന്നു എന്ന്

കാത്തിരിക്കുന്നു എന്ന്

വെയ്റ്റിങ് ഫോര്‍ ദ ഗുഡ് ന്യൂസ്- നല്ല വാര്‍ത്തയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നാണ് അര്‍ത്ഥം എങ്കിലും ഉദ്ദേശിച്ചത് മറ്റൊന്നാണെന്ന് വ്യക്തം. ത്രിപുര തിരഞ്ഞെടുപ്പ് ഫലം കണ്ട് ഞെട്ടിയിട്ടാണ് പിണറായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് മറ്റൊരു പരിഹാസം.

കമ്യൂണിസ്റ്റുകാരന് അപ്പോളോ?

കമ്യൂണിസ്റ്റുകാരന് അപ്പോളോ?

കേരളത്തിലെ ഡോക്ടര്‍മാരെ പോലും കമ്യൂണിസ്റ്റ് ഡോക്ടര്‍മാര്‍ ആക്കിയിട്ടുണ്ട് ചിലര്‍. ഒരു കമ്യൂണിസ്റ്റുകാരന്‍് അപ്പോളോയില്‍ ചികിത്സ തേടുന്നത് കമ്യൂണിസ്റ്റ് തത്വങ്ങള്‍ക്ക് വിരുദ്ധമല്ലേ എന്നാണ് മറ്റൊരാളുടെ ചോദ്യം.

വേഗം വിളിക്കട്ടേ....

വേഗം വിളിക്കട്ടേ....

ഈ ഗുണ്ടയെ ദൈവം വേഗം തിരിച്ചുവിളിക്കട്ടേ എന്നാണ് മറ്റൊരാള്‍ കമന്റ് ഇട്ടിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു സംസ്ഥാന മുഖ്യമന്ത്രിയെ കുറിച്ചാണ് ഇത്തരത്തിലുള്ള പരാമര്‍ശം എന്ന് കൂടി ഓര്‍ക്കണം.

ഹിന്ദുക്കളുടെ ശാപം

ഹിന്ദുക്കളുടെ ശാപം

കേരളത്തിലെ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ആളാണ് പിണറായി വിജയന്‍ എന്ന രീതിയില്‍ വലിയ പ്രചാരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ടെന്ന് തോന്നുന്നു. കമ്യൂണിസ്റ്റുകാരാല്‍ കൊല്ലപ്പെട്ട കേരളത്തിലെ ഹിന്ദു കുടുംബങ്ങളുടെ ശാപം പിണറായി അനുഭവിക്കാന്‍ പോവുകയാണ് എന്നാണ് മറ്റൊരാള്‍ എഴുതിയിരിക്കുന്നത്.

കൊലപാതകി

കൊലപാതകി

തികച്ചും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് ഇവര്‍ നടത്തുന്നത്. കൊലപാതകിയായ പിണറായി വിജയന്‍ ജീവനോടെ ആശുപത്രിയില്‍ നിന്ന് പുറത്ത് വരരുത്. ജിഹാദ് ആരാധകനായ പിണറായി ഒരു പന്നിയെ പോലെ മരിക്കണം എന്നൊക്കെയാണ് ഇയാള്‍ പറയുന്നത്.

 തുള്ളി വെള്ളം കൊടുക്കരുതെന്ന്

തുള്ളി വെള്ളം കൊടുക്കരുതെന്ന്

പിണറായിയുടെ മരണം എന്ന നല്ല വാര്‍ത്തക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് മറ്റൊരാളുടെ കമന്റ്. പിണറായി വിജയന് കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും കൊടുക്കരുത് എന്നാണ് മറ്റൊരാള്‍ പറയുന്നത്. ഹിന്ദുക്കളെ കൊല്ലുന്ന പിണറായിയെ ഇടിച്ച് കൊല്ലണം എന്നും ഒരാള്‍ കമന്റ് ഇട്ടിട്ടുണ്ട്.

നരകത്തില്‍

നരകത്തില്‍

റെസ്റ്റ് ഇന്‍ പീസ് എന്നല്ല, റെസ്റ്റ് ഇന്‍ ഹെല്‍ എന്നാണ് ഒരാള്‍ ആശംസിച്ചിരിക്കുന്നത്. അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിണറായി വിജയന്‍ നടന്നുകൊണ്ട് തിരിച്ചുവരരുത് എന്നും എന്നും ഒരാള്‍ പറയുന്നുണ്ട്.

എത്രപേരെ കൊന്നു

എത്രപേരെ കൊന്നു

പിണറായി വിജയന്‍ ഒരുപാട് പേരെ കൊന്നിട്ടുണ്ട് എന്നാണ് ഒരാളുടെ കണ്ടെത്തല്‍. അതുകൊണ്ട് ദൈവം തന്നെ പിണറായി വിജയന്റെ വിധി നിശ്ചയിക്കട്ടേ എന്ന്.... ചെയ്ത കര്‍മങ്ങളുടെ ഫലം ആണ് പിണറായി വിജയന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് എന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.

ആക്ഷേപങ്ങള്‍

ആക്ഷേപങ്ങള്‍

പതിവ് ആരോഗ്യ പരിശോധനകള്‍ക്കായാണ് പിണറായി വിജയന്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ പിണറായി വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നത് പോലും എത്ര പേര്‍ ആഘോഷിക്കുന്നു എന്ന് കാണുമ്പോള്‍ ആണ് അത്ഭുതം തോന്നുന്നത്.

കേരളത്തെ രക്ഷിക്കാന്‍

കേരളത്തെ രക്ഷിക്കാന്‍

ഈ കമ്മി കൊലപാതകിയുടെ ജീവന്‍ എടുത്തിട്ട് കേരളത്തെ രക്ഷിക്കൂ എന്നാണ് ഒരാള്‍ ദൈവത്തോട് അപേക്ഷിക്കുന്നത്. ജീവന്‍ പോകുന്നതുപോലെ വേണം പിണറായി വിജയനെ ചികിത്സിക്കാന്‍ എന്ന് അപേക്ഷിക്കുന്ന ഒരാളേയും ഇതില്‍ കാണാന്‍ കഴിയും.

ചോരക്കൊതിയന്‍മാര്‍

ചോരക്കൊതിയന്‍മാര്‍

ഇത്തരം കമന്റുകള്‍ രേഖപ്പെടുത്തുന്നവരെ ചോരക്കൊതിയന്‍മാര്‍ എന്നല്ലാതെ എന്ത് വിളിക്കാന്‍ കഴിയും? ഇങ്ങനെ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ ഭൂരിഭാഗവും മലയാളികള്‍ അല്ല എന്നതും ശ്രദ്ധേയമാണ്. പലരും വ്യാജ പേരുകളില്‍ വന്ന് ഇത്തരത്തില്‍ ഉള്ള കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ കമന്റുകള്‍ക്കും ലഭിച്ച ലൈക്കുകള്‍ കൂടി പരിശോധിക്കുമ്പോള്‍ ശരിക്കും ഞെട്ടിപ്പോകും.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍

കേരളത്തില്‍ സിപിഎം കൊന്നവരുടെ ബന്ധുക്കളെ അപ്പോളോ ആശുപത്രിയിലേക്ക് അയക്കണം എന്നാണ് മറ്റൊരാള്‍ പറയുന്നത്. അവര്‍ ചെയ്‌തോളും എല്ലാം എന്ന്. പിണറായി വിജയന് 'സ്ലോ ഡെത്ത്' ആയിരിക്കണം കിട്ടേണ്ടത് എന്ന് പറയുന്നവരും ഉണ്ട്.

അഴിമതിക്കാര്‍

അഴിമതിക്കാര്‍

അഴിമതിക്കാരുടെ അന്തിമ കേന്ദ്രമാണ് അപ്പോളോ ആശുപത്രി എന്നാണ് മറ്റൊരാള്‍ പറയുന്നത്. ദൈവത്തിന് മാത്രമേ പിണറായി വിജയനെ രക്ഷിക്കാന്‍ പറ്റൂ എന്നും ഇയാള്‍ പറയുന്നുണ്ട്.

ഒരു കുഴപ്പവും ഇല്ല

ഒരു കുഴപ്പവും ഇല്ല

എന്നാല്‍ ഇത്തരം കമന്റുകള്‍ ഇട്ട് നിര്‍വൃതി അടയുന്നവര്‍ കരുതുന്നതുപോലെ ഒരു പ്രശ്‌നവും പിണറായി വിജയന് ഇല്ല. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം പിണറായി വിജയന്‍ ഫെബ്രുവരി 4 ന് വൈകീട്ടോടെ കേരളത്തിലേക്ക് മടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയെ വെല്ലും കേരളം!!! പക്ഷേ, പിണറായിക്ക് മെഡിക്കൽ ചെക്ക് അപ്പ് അങ്ങ് അപ്പോളോയിൽ... വിശ്വാസമില്ലേഇന്ത്യയെ വെല്ലും കേരളം!!! പക്ഷേ, പിണറായിക്ക് മെഡിക്കൽ ചെക്ക് അപ്പ് അങ്ങ് അപ്പോളോയിൽ... വിശ്വാസമില്ലേ

മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു; അപ്പോളോയിൽ നിന്ന് ഗസ്റ്റ് ഹൗസിലേക്ക്, കൂടെ ഭാര്യയും...മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു; അപ്പോളോയിൽ നിന്ന് ഗസ്റ്റ് ഹൗസിലേക്ക്, കൂടെ ഭാര്യയും...

മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ; പുലർച്ചെ രണ്ടരയ്ക്ക് ദേഹാസ്വാസ്ഥ്യം...മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ; പുലർച്ചെ രണ്ടരയ്ക്ക് ദേഹാസ്വാസ്ഥ്യം...

English summary
Hatred towards Pinarayi: How people reacted to the hospitalisation news of Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X