• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരുവനന്തപുരത്ത് മാത്രമല്ല, കേരളത്തിലെ 20 മണ്ഡലങ്ങളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്: കുമ്മനം രാജശേഖരന്

  • By Desk

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും ബിജെപിക്ക് വിജയസാധ്യതയുണ്ടെന്ന് കുമ്മനം രാജശേഖരന്‍. ബിജെപിക്ക് ഏറെ അനുകൂലമായ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. ശബരിമല ഒരു നിമിത്തമാവുമെന്ന് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

എഎപി സഖ്യം വേണമെന്ന നിലപാടില്‍ ഉറച്ച് എഐസിസി: ഷീലാ ദീക്ഷിതിനെ അനുനയിപ്പിക്കാന്‍ സോണിയ

ഉപാധികളൊന്നുമില്ലാതെയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നത്. ധാരാളം എംഎല്‍എമാര്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. എംഎല്‍എ സ്ഥാനം രാജിവെച്ച് വേണം അവര്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍. ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ചാണ് ഞാന്‍ തിരഞ്ഞെടുപ്പിന് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

തുറന്ന മനസ്സോടെ

തുറന്ന മനസ്സോടെ

തുറന്ന മനസ്സോടെയാണ് ഞാന്‍ തിരിച്ചു വന്നിരിക്കുന്നത്. ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സംഘടനായാണ്. സംഘടന ഏല്‍പ്പിക്കുന്ന ഏത് ചുമതലയും വഹിക്കാന്‍ തയ്യാറാണ്. എന്‍റെ സേവനം ഞാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കുമ്മനം വ്യക്തമാക്കുന്നു.

മടങ്ങിവരവ് ആരും ആവശ്യപ്പെട്ടില്ല

മടങ്ങിവരവ് ആരും ആവശ്യപ്പെട്ടില്ല

തന്‍റെ ഇത്രയും കാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ സംഘടനയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചിട്ടുള്ളയാളാണ് ഞാന്‍. തിരഞ്ഞെടുപ്പ് സംബന്ധിച്ച് എന്ത് ചുമതല സംഘടന ഏല്‍പ്പിച്ചാലും അത് ചെയ്യും. ആര്‍എസ്എസോ ബിജെപിയോ ആവശ്യപ്പെട്ടിട്ടല്ല തന്‍റെ മടങ്ങിവരവ്.

ഇരുപത് മണ്ഡലങ്ങളിലും

ഇരുപത് മണ്ഡലങ്ങളിലും

സ്ഥാനാര്‍ത്ഥിയാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. എല്‍പ്പിക്കുന്ന ഉത്തരവാദിത്തം അങ്ങേയറ്റം ഭംഗിയായി സംഘടനാപരമായ അച്ചടക്കത്തോടെ ഞാന്‍ നിര്‍വ്വഹിക്കും. ഒരു പ്രതീക്ഷയും വെച്ചല്ല ഞാന്‍ കേരളത്തിലേക്ക് വന്നതെങ്കിലും കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ബിജെപി പ്രതീക്ഷയുണ്ടെന്ന് കുമ്മനം പറഞ്ഞു.

ശബരിമല പ്രശ്നം

ശബരിമല പ്രശ്നം

ശബരിമല പ്രശ്നം കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. എല്ലാം വിഭാഗം ജനങ്ങളുടേയും മതവിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമായി ശബരിമല മാറി. വിശ്വാസികളുടെ വികാരത്തോടൊപ്പം നിന്നത് ബിജെപി മാത്രമാണ്. ശബരിമ തിരഞ്ഞെടുപ്പില്‍ ഒരു നിമിത്തമാവും.

ജനകീയ വിഷയം

ജനകീയ വിഷയം

ജനകീയ വിഷയമാണ് ശബരിമല. അതിന് കൃത്യമായ രാഷ്ട്രീയമുണ്ട്. ശബരിമല തന്നെയാകും കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയം. കേരളത്തിലെ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാന‍് കേന്ദ്രത്തിന് ഇടപെടേണ്ടി വരുമെങ്കില്‍ അപ്പോള്‍ സഹായം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ അടിച്ചമര്‍ത്തല്‍

രാഷ്ട്രീയ അടിച്ചമര്‍ത്തല്‍

കേരളത്തിൽ‌ നടക്കുന്നത് രാഷ്ട്രീയ അടിച്ചമര്‍ത്തലാണ്. പിണറായി വിജയന്‍ ആയിരക്കണക്കിന് ജനങ്ങളെ ജയിലിലാക്കിയിരിക്കുന്നത് ഇതിന്റെ തെളിവാണ്. ഈ നടപടികൾ തുടർന്നാല്‍ ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും ഉണ്ടാകും. കേരളം ഇത്തവണ നേരിടാന്‍ പോകുന്നത് ത്രികോണ മത്സരമാണ്

കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല

കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല

കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തില്‍ വന്നതെന്നും ഗവര്‍ണര്‍ പദവി ഒഴിഞ്ഞത് ഭരണഘടനാ സ്ഥാപനങ്ങളോടുള്ള അവഹേളനമല്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ക്കുന്നു. കയ്യിലിരുന്നതും കടിച്ചു പിടിച്ചത് പോവുകയും ചെയ്തു എന്ന അവസ്ഥായകും കുമ്മനത്തിന്‍റേതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു.

ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല

ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല

തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കും. കേരളത്തില്‍ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ കൂടി വരികയാണ്. മതസ്വാതന്ത്ര്യം എല്ലാവര്‍ക്കും ആവശ്യമാണെന്നും കുമ്മനം പറഞ്ഞു.

ബോധവാനാണ്

ബോധവാനാണ്

മിസോറാമില്‍ മലയാളം പത്രം കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. ഇന്റര്‍ നെറ്റ് മിക്കവാറും ലഭ്യമാവത്ത അവസ്ഥയുണ്ട്. അതിനാല്‍ ഇവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ പെട്ടെന്ന് അറിയാന്‍ ചെറിയ ബുദ്ധിമുട്ട് നേരിട്ടിരുന്നെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തേക്കുറിച്ച് ബോധവാനാണ്.

English summary
have no expectation but bjp aims at twenty constituency in kerala says kummanam rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X