കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിക്ക് മുന്നില്‍ പ്രതികരിച്ചാല്‍ സ്ഥലംമാറ്റമോ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിക്ക് മുന്നില്‍ എന്തെങ്കിലും പ്രതികരിച്ചാല്‍ ഉടനടി സ്ഥം മാറ്റമോ...? കേരളത്തിലെ കാര്യങ്ങള്‍ ഇപ്പോള്‍ അങ്ങനെയാണ്. കുട്ടികളുടെ പഠിപ്പുമുടക്കിക്കൊണ്ടുള്ള ഉദ്ഘാടന ചടങ്ങിനെ പറ്റി പറഞ്ഞ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിക്കൊണ്ടാണ് വിദ്യാഭ്യാസമന്ത്രി പുതിയ കീഴ് വഴക്കം സൃഷ്ടിച്ചിരിക്കുന്നത്!

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക ഊര്‍മിളയെയാണ് സ്ഥലം മാറ്റിയത്. പ്രധാനാധ്യാപികയായി ചുമതലയേറ്റ് നാല്‍പത് ദിവസത്തിനുള്ളിലായിരുന്നു ഇത്.

Teacher Transfer

കോട്ടണ്‍ ഹില്‍ സ്‌കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂണ്‍ 16 നാണ് സംഭവം ഉണ്ടായത്. രാവിലെ 11 മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് മന്ത്രിയെത്തിയത് പന്ത്രണ്ടരക്ക്, പരിപാടി തീര്‍ന്നത് ഒരുമണിക്ക്. ഇക്കാര്യം മന്ത്രി ഇരിക്കുന്ന വേദിയില്‍തന്നെ പറഞ്ഞതാണ് അധ്യാപികക്കെതിരെ തിരിയാനുള്ള കാരണം.

മന്ത്രിയോടല്ല, ചടങ്ങ് ഇത്തരത്തില്‍ സംഘടിപ്പിച്ച് കുട്ടികളുടെ പഠിപ്പ് മുടക്കിയ ഉദ്യോഗസ്ഥരോടാണ് തന്റെ പ്രതിഷേധമെന്ന് അധ്യാപിക വ്യക്തമാക്കിയതായിരുന്നു. എന്നാല്‍ പിന്നീട് അധ്യാപികക്കെതിരെ അന്വേഷണവും വിശദീകരണം ചോദിക്കലും ഒടുവില്‍ സ്ഥലം മാറ്റലും ആയിരുന്നു സംഭവിച്ചത്.

വിഷയം നിയമസഭയില്‍ വലിയ പ്രശ്‌നമായെങ്കിലും നിഷേധാത്മക നിലപാടാണ് മന്ത്രി സ്വീകരിച്ചത്. അഹന്തയോടെ പെരുമാറിയെ അധ്യാപികയെ പിരിച്ചുവിടാനാണ് ശുപാര്‍ശ ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. മാനുഷിക പരിഗണന വച്ചാണത്രെ അധ്യാപികക്കുള്ള ശിക്ഷ സ്ഥലം മാറ്റമായി കുറച്ചത്.

പട്ടിക ജാതി വിഭാഗത്തില്‍പെട്ട ആളാണ് സ്ഥലം മാറ്റപ്പെട്ട അധ്യാപിക. തന്നോട് ജാതീയമായ വേര്‍തിരിവ് കാണിച്ചു എന്നാണ് അധ്യാപിക ആരോപിക്കുന്നത്. വിഷയത്തില്‍ അഡ്മിന്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ഊര്‍മിള വ്യക്തമാക്കി.

English summary
Head Mistress transferred for reacting while Minister on the Dias
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X