കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർമാണത്തിലെ അശാസ്ത്രീയത; കുറ്റ്യാടി ഗവ; താലുക്ക് ആശുപത്രിയിൽ ആരോഗ്യ ഭീഷണി

  • By Desk
Google Oneindia Malayalam News

വടകര : ഇൻസിനറേറ്റര്‍ നിർമാണത്തിലെ അശാസ്ത്രീയത കാരണം കുറ്റ്യാടി ഗവ; താലുക്ക് ആശുപത്രിയിൽ ആരോഗ്യ ഭീഷണി. സര്‍ക്കാര്‍ താലുക്ക് ആശുപത്രിയിൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച ഇൻസിനറേറ്ററിനെ നോക്കുകുത്തിയാക്കി ആശുപത്രിയിൽ നിന്ന് പുറം തള്ളുന്ന ഖര മാലിന്യങ്ങൾ കത്തിക്കുന്നത് പൊതു സ്ഥലത്തെന്ന് പരാതി.

മലബാറിന്‍റെ നെല്ലറയായ ആവളപ്പാണ്ടിയിൽ വീണ്ടും പച്ചപ്പിന്‍റെ സ്നേഹ ഗാഥകള്‍ മുഴങ്ങി
ലക്ഷങ്ങൾ ചിലവഴിച്ച് ഖരമാലിന്യങ്ങൾ കത്തിക്കുന്നതിന് വേണ്ടി നിർമിച്ച പ്ലാന്റ് നിലനിൽക്കെയാണ് ഓപ്പറേഷൻ തിയറ്ററിൽ നിന്നും ഒഴിവാക്കുന്ന കോട്ടൺ,ഡിസ്‌പോസിബിൾ വസ്തുക്കൾ,ഗുളിക പായ്ക്കറ്റുകൾ തുടങ്ങിയ ഉപയോഗ ശൂന്യമായ വസ്തുക്കൾ പൊതുസ്ഥലത്ത് കത്തിക്കുന്നത്.

kuttiyadiinsinettar

നിർമാണത്തിലെ അശാസ്ത്രീയത കാരണം ജീവനക്കാർക്ക് പ്ലാന്റിനുള്ളിലേക്ക് മാലിന്യങ്ങൾ തള്ളാൻ കഴിയാതെ വരുമ്പോൾ പുറത്തിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. മാലിന്യങ്ങൾ കത്തുമ്പോൾ പരക്കുന്ന പുക ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി പരാതിയുണ്ട്. സമീപത്തെ വീടുകളിലും തൊട്ടടുത്തുള്ള ഹയർസെക്കൻഡറി സ്‌കൂൾ വരെയും പുക പരക്കുന്നത് പതിവാണ്.

നേരത്തെ പൊതുസ്ഥലത്ത് മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോഴാണ് കഴിഞ്ഞ വർഷം തിരക്കിട്ട് പ്ലാന്റ് നിർമിച്ചത്. ഇതിന്റെ പുകക്കുഴലിന് ആവശ്യമായ ഉയരമില്ലെന്ന ആക്ഷേപം അപ്പോൾ തന്നെ ഉണ്ടായിരുന്നു. ഇതിന് തൊട്ടടുത്ത് തന്നെ പത്ത് വർഷം മുമ്പ് പണിതീർത്ത മലിന ജല സംസ്‌കരണ പ്ലാന്റും ഉപകാരമില്ലാതെ കിടക്കുകയാണ്.

English summary
Health alert at kuttiyadi Govt: taluk Hospital; Unscientific construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X