എപ്പോള്‍ വേണമെങ്കിലും സമൂഹ വ്യാപനം സംഭവിച്ചേക്കാം! കേരളത്തിന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനം സംബന്ധിച്ച് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും സമൂഹ വ്യാപനം സംഭവിച്ചേക്കാം എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 6 ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകളെത്തുന്നത് തിരുവനന്തപുരത്ത് ആണെന്നും കെകെ ശൈലജ വ്യക്തമാക്കി.
സംസ്ഥാനത്ത് ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കൂടാതെ തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. തിരുവനന്തപുരം നഗരത്തില്‍ പ്രധാനമാര്‍ക്കറ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍ നഗരം ഭാഗികമായി അടച്ച നിലയിലാണ്.
സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നും ആളുകള്‍ വരുന്നതോടെ കേസുകളുടെ എണ്ണം ഉയരും എന്നത് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണ്. അതേസമയം സമ്പര്‍ക്കം മൂലമുളള കൊവിഡ് ബാധ സംസ്ഥാനത്ത് കുറവാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 10 ശതമാനം മാത്രമാണ് കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെയുളള രോഗബാധ.
രാജ്യത്തെ മറ്റ് ചില സംസ്ഥാനങ്ങളില്‍ സമ്പര്‍ക്കം മൂലമുളള കൊവിഡ് ബാധ 70 ശതമാനം വരെയാണ്. കൊവിഡ് മൂലമുളള മരണങ്ങള്‍ തടയാനാണ് സര്‍ക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഒരു ശതമാനത്തില്‍ താഴെയാണ് സംസ്ഥാനത്തെ മരണനിരക്ക്. സംസ്ഥാനത്ത് നടത്തിയ ആന്റി ബോഡി പരിശോധനയുടെ ഫലം ഉടനെ ലഭിക്കുമെന്നും ഗുരുതര സ്ഥിതി ഇ്‌ല്ലെന്നാണ് പ്രാഥമിക വിവരം എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൊവിഡ് പരിചരണത്തില്‍ മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. മാനസിക ബുദ്ധിമുട്ടുകള്‍ ചികിത്സയെ തന്നെ ബാധിച്ചേക്കും. രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കാനുളള വിവരങ്ങള്‍ തരാന്‍ പലരും തയ്യാറായിരുന്നില്ല. ചിലര്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ ഭീഷണിപ്പെടുത്തിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് 5 ലക്ഷത്തിലേറെ പേര്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കിയിട്ടുളളത്.
കോണ്‍ഗ്രസിന് പുതിയ മുഖം, കര്‍ണാടകത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ഡികെ ശിവകുമാര്‍!
കോൺഗ്രസിനെ തൊലിയുരിച്ച് അമിത് ഷാ! നേതാക്കൾക്ക് ശ്വാസം മുട്ടുന്നു! അധികാരക്കൊതി മൂത്ത ഒരു കുടുംബം!
ഒരു കൂട്ടര്‍ ഭയക്കുന്നത് രഹ്നയുടെ ശരീരത്തെ, നഗ്ന വീഡിയോ വിവാദത്തിൽ പ്രതികരിച്ച് രഹ്നയുടെ ഭർത്താവ്!