കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഹാരം നല്ലതു കഴിക്കണം;വിട്ടുവീഴ്ച്ചയില്ലെന്ന് മന്ത്രി വീണാ ജോർജ്;പരിശോധന ശക്തം

Google Oneindia Malayalam News

തിരുവനന്തപുരം : കേരളത്തിലെ ഭക്ഷ്യ മേഖലകളിൽ ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും പരിശോധനകൾ തുടരുകയാണ്. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളത്തിൽ 484 പരിശോധനകൾ ഭക്ഷ്യവകുപ്പ് നടത്തിയിരുന്നു. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി കേരളത്തിലെ പരിശോധനകൾ നടക്കുന്നത്. ഇന്ന് സംബന്ധിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകളാണ് ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയത്.

രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാത്ത 46 കടകൾക്ക് എതിരെ പരിശോധനകളുടെ ഭാഗമായി നടപടി എടുത്തു. ഇതിന് പുറമേ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ 186 സ്ഥാപനങ്ങൾക്ക് എതിരെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പരിശോധനകൾക്ക് പിന്നാലെ 33 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്തു നശിപ്പിച്ചു. വിവിധ ഭക്ഷണശാലകളിൽ നിന്നായി 19 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

VEENA

അതേസമയം, കാസർകോട് ജില്ലയിലെ ചെറുവത്തൂരിൽ 16 കാരിയായ വിദ്യാർത്ഥിനി ഷവർമ കഴിച്ച് മരിച്ചതിന് പിന്നാലെയാണ് കേരളത്തിലുടനീളം ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയത്. കഴിഞ്ഞ 12 ദിവസങ്ങൾക്കിടയിൽ കേരളത്തിലുടനീളം 2857 പരിശോധനകൾ നടന്നതായാണ് റിപ്പോർട്ട്. ഇതിൽ രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാത്ത 262 ഹോട്ടലുകൾക്ക് എതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

367 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ആകെ 263 കടകൾക്ക് എതിരെയാണ് നടപടി എടുത്തത്. അതേസമയം, 212 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പും സുരക്ഷാ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. ഹോട്ടലുകളിൽ നടത്തുന്ന പരിശോധനകൾക്ക് പുറമേ ജ്യൂസ് കടകളിലും കർശന പരിശോധനയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി 419 ജ്യൂസ് കടകൾ കേരളത്തിലുടനീളം പരിശോധിച്ചു.

ഇതിൽ 55 കടകൾക് എതിരെ ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. 6 സർവയലൻസ് സാമ്പിൾ ശേഖരിച്ചു. 43 കിലോ ഗ്രാം പഴവർഗ്ഗങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും 372 പാക്കറ്റുകൾ ഉപയോഗ ശൂന്യമായ കണ്ടെത്തുകയും ചെയ്തിരുന്നു.

 'ഞാൻ ഇതുവരെ ആരെയും ഉമ്മ പോലും വെച്ചിട്ടില്ല: ലക്ഷ്മിപ്രിയയ്ക്ക് ദിൽഷയുടെ മറുപടി 'ഞാൻ ഇതുവരെ ആരെയും ഉമ്മ പോലും വെച്ചിട്ടില്ല: ലക്ഷ്മിപ്രിയയ്ക്ക് ദിൽഷയുടെ മറുപടി

അതേസമയം, അഴുകിയ മത്സ്യങ്ങൾ കണ്ടെത്തുന്നതിലേക്കുള്ള ഓപ്പറേഷൻ മത്സ്യം ഭാഗമായി ശക്തമായ പരിശോധനകൾ ആണ് കേരളത്തിൽ നടക്കുന്നത്. ഇതുവരെ ഓപ്പറേഷൻ മത്സയുടെ ഭാഗമായി 6565 പഴകിയതും രാസവസ്തുക്കൾ ഉൾപ്പെട്ടതും ആയ മത്സ്യം കണ്ടെത്തി നശിപ്പിച്ചിരുന്നു. 4372 പരിശോധനകളിൽ നിന്നാണ് 6565 കിലോഗ്രാം മത്സ്യം പിടിച്ചെടുക്കാൻ കഴിഞ്ഞത്. 2354 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ 93 പേർക്ക് നോട്ടീസ് നൽകി.

Recommended Video

cmsvideo
ഷവർമ കഴിക്കാമോ ? എന്തുകൊണ്ട് ഷവർമ കഴിച്ച് മരണം ഉണ്ടായി,അറിയേണ്ടതെല്ലാം

English summary
Health Minister veena george said, Inspections will be continuing hotels in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X