Get Updates
Get notified of breaking news, exclusive insights, and must-see stories!

പി.ജി ഡോക്ടർമാരുമായി ആരോഗ്യമന്ത്രി ചർച്ച നടത്തും; സമയം അകലെയോ? ഇന്നറിയാം!

തിരുവനന്തപുരം: സമരം തുടരുന്ന സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പി.ജി ഡോക്ടർമാരുമായി ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് രാവിലെ പത്തരയ്ക്ക് ചർച്ച നടത്തും. സമരക്കാർക്ക് എപ്പോൾ വേണമെങ്കിലും തന്നെ വന്ന് കാണാമെന്ന് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡോക്ടർമാർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾക്ക് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. അത് അവരെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പി.ജി.ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജ്ജൻമാരും പണിമുടക്കിയതോടെയാണ് സർക്കാർ നിലപാടിൽ മാറ്റം വരുത്തിയത്.

കേരളത്തിലെ അഞ്ച് സർക്കാർ മെഡിക്കൽ കോളേജുകളിലും പി.ജി ഡോക്ടർമാർ നടത്തുന്ന സമരം പതിമൂന്നാം ദിവസം പിന്നിട്ടതോടെതാണ് സർക്കാർ വീണ്ടും സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചത്. പി.ജി ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ച് പണിമുടക്കിയ ഹൗസ് സർജന്മാരുമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം രാവിലെ ചർച്ച നടത്തിയിരുന്നു.

1

ആവശ്യങ്ങൾ മന്ത്രിയെ അറിയിക്കാമെന്ന് ഹൗസ് സർജന്മാർക്ക് പ്രൈവറ്റ് സെക്രട്ടറി ഉറപ്പ് നൽകി. പിന്നാലെയാണ് പി.ജി ഡോക്ടർമാരെ മന്ത്രി ചർച്ചക്ക് വിളിച്ചത്. സമരക്കാർക്ക് എപ്പോൾ വേണമെങ്കിലും തന്നെ വന്ന് കാണാമെന്ന് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡോക്ടർമാർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾക്ക് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. അത് അവരെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. തുടർന്നാണ് ഇന്ന് രാവിലെ പത്തരയ്ക്ക് സമരക്കാരുമായി ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചത്. സമരം ഇന്ന് പതിനാലാം ദിവസത്തിലേക്ക് കടക്കുകയാണ്.

പി.ജി ഡോക്ടർമാർക്ക് പിന്തുണയുമായി ഹൗസ് സർജന്മാർ കൂടി പണിമുടക്കിയതോടെ രോഗികൾ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടി. ഇതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി. മെഡിക്കൽ കോളേജുകളിലെ ഒ.പി.യിലുൾപ്പടെ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. അടിയന്തര ശസ്ത്രക്രിയകളും സ്കാനിംഗുകളും മുടങ്ങി. ഇതോടെ ദൂര സ്ഥലങ്ങളിൽ നിന്നുവന്ന രോഗികൾ പോലും ദുരിതത്തിലായി.

2

നോൺ അക്കാദമിക് റസിഡന്റ് ഡോക്ടർമാരുടെ നിയമനം, സ്റ്റൈപൻഡ് വർധന തുടങ്ങിയ വിഷയങ്ങളിലാണ് ആരോഗ്യവകുപ്പുമായുള്ള ചർച്ച. നേരത്തെ ഇനി ചർച്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ, പി.ജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും പണിമുടക്കിയതോടെയാണ് ചർച്ചയില്ലെന്ന നിലപാടിൽ നിന്നും സർക്കാർ അയഞ്ഞത്.

കോഴിക്കോട്, തൃശൂർ, കോട്ടയം മെഡിക്കൽ കോളേജുകളെ സമരം കാര്യമായി തന്നെ ബാധിച്ചു. കിടത്തി ചികിത്സയും അത്യാഹിത വിഭാഗവും ഉൾപ്പെടെ പലയിടങ്ങളിലും തടസ്സപ്പെട്ടു. എന്നാൽ, കൊവിഡ് ഡ്യൂട്ടി മാത്രമാണ് സമരക്കാർ ബഹിഷ്കരിക്കാതിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കെജിഎംസിടിഎ രണ്ട് മണിക്കൂർ നേരത്തേക്ക് ഒ.പിയിൽ നിന്ന് വിട്ടുനിന്നു.

3

ആവശ്യത്തിന് നോൺ അക്കാദമിക് റസിഡന്റ് ഡോക്ടർമാരെ നിയമിക്കുക, സ്റ്റൈപൻഡ് വ‌ർധിപ്പിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. നാല് ശതമാനം സ്റ്റൈപെൻഡ് വർധനയടക്കം മുന്നോട്ട് വച്ച മുഴുവൻ ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പ് ലഭിച്ചാൽ മാത്രം സമരം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് പി.ജി ഡോക്ടർമാർ.

അതേസമയം, പി.ജി. വിദ്യാർത്ഥികളുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നീറ്റ് പി.ജി അലോട്ട്മെന്റ് പ്രതിസന്ധി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിക്കണം. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടത്.


'റെഡ് ലേഡി' അല്ല.. ഇത് നമ്മുടെ സ്വന്തം ലെന.. പുതിയ ലുക്ക് വൈറൽ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+