Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ തുടരുന്നു:9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: അതതീവ്ര മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,പാലക്കാട് ,തൃശ്ശൂർ, എറണാകുളം,ഇടുക്കി,കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവടങ്ങളിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല പരീക്ഷകൾ അടക്കമുള്ളവയ്ക്ക് മാറ്റമില്ലെന്നും കളക്ടർമാർ അറിയിച്ചു.

Recommended Video

cmsvideo
    കലിപൂണ്ട് മഴ. സ്കൂളുകൾ അടച്ച് പൂട്ടി.നാളെയും അവധി
    xheavy-rainfall3-1570620031-jpg-pagespeed-ic-3qdvtncazv-1659319891.jpg -Properties

    അതേസമയം എംജി സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കും.ശ്രീ ശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ ബി.എ. റീ-അപ്പിയറന്‍സ് പരീക്ഷകള്‍ ആഗസ്റ്റ് 10, 11 തീയതികളില്‍ നടക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചിട്ടുണ്ട്.

    അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. നിലവിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഉള്ളത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്നത്.

    മൂന്ന് നദികളിൽ പ്രളയ സാധ്യത ഉണ്ടെന്ന് കേന്ദ്ര ജലകമ്മീഷനും മുന്നറിയിപ്പ് നൽകുന്നുണ്ട്. മണിമല, കരമന, നെയ്യാര്‍ നദികളിലാണ് രൂക്ഷ പ്രളയ സാധ്യത നിലനിൽക്കുന്നത്. തൊടുപുഴ, അച്ചന്‍കോവില്‍ നദികളില്‍ സാധാരണയില്‍ കവിഞ്ഞ പ്രളയ സാഹചര്യമാണുള്ളതെന്നും ജല കമ്മീഷൻ അറിയിച്ചു.

    'നിലവിൽ കോട്ടയം ജില്ലയിലെ മീനച്ചിലാറ്റിൽ വെള്ളം ഉയരുന്നുണ്ട്. ഇത് ആശങ്കയാണ്. പെരിയാറിൽ ജലനിരപ്പിൽ വലിയ പ്രശ്നമില്ല. എന്നാൽ മധ്യകേരളത്തിൽ മഴ കനത്താൽ സ്ഥിതി ഗുരുതരമായേക്കുമോയെന്ന് പറയാൻ സാധിക്കില്ല. വരും ദിവസങ്ങളിൽ എത്ര മഴ ലഭിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യങ്ങൾ വ്യക്തത വരിക',കേന്ദ്രജല കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സിനി മേനോഷ് പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.

    കൂടുതൽ മഴ ലഭിച്ചത് തൃശ്ശൂരിൽ

    കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 153 മില്ലിമീറ്റര്‍ മഴയാണ് തൃശ്ശൂരില്‍ ലഭിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയതത് ഏനാംമാക്കലിലാണ്. മഴ കനത്തതോടെ ചാലക്കുടി മേഖലയിലേക്ക് മത്സ്യതൊഴിലാളികളുടെ സംഘത്തെ രക്ഷാപ്രവർത്തനത്തിനായി അയച്ചിട്ടുണ്ട്. മൂന്ന് ബോട്ടുകളുമായി 12 പേരടങ്ങുന്ന സംഘമാണ് ചാലക്കുടിയേക്ക് തിരിച്ചത്.

    തൃശൂര്‍ ജില്ലയിലെ മഴക്കെടുതികള്‍ രൂക്ഷമായ നാല് താലൂകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കൊടുങ്ങല്ലൂര്‍, ചാവക്കാട്, ചാലക്കുടി, മുകുന്ദപുരം താലൂക്കിലെ വിവിധ ക്യാമ്പുകളിലായി 201 കുടുംബങ്ങളിലെ 687 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

    'കാവ്യ മെലിഞ്ഞല്ലോ? ടെൻഷനാവേണ്ട',ഈ ചിരിക്ക് പിന്നിൽ?';വൈറലായി ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+