കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂടിൽ ഉരുകുന്ന കേരളത്തിന് ആശ്വാസം, കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം!

Google Oneindia Malayalam News

ദില്ലി: കൊടും ചൂടില്‍ ഉരുകുന്ന കേരളത്തിന് ആശ്വാസമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. കാലവര്‍ഷത്തില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആദ്യത്തെ പ്രവചനത്തില്‍ പറയുന്നത്.

എകെജിയെ 'ബാലപീഡക'നാക്കിയ ബൽറാം നായനാർക്കുമെതിരെ! ഓഡിറ്റ് ചെയ്താൽ സ്ത്രീവിരുദ്ധൻഎകെജിയെ 'ബാലപീഡക'നാക്കിയ ബൽറാം നായനാർക്കുമെതിരെ! ഓഡിറ്റ് ചെയ്താൽ സ്ത്രീവിരുദ്ധൻ

കനത്ത മഴ ലഭിക്കുമെങ്കിലും പ്രളയ സമാനമായ സാഹചര്യം ഉണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് മഴ മൂലം അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാകില്ല. മാത്രമല്ല ഇത്തവണ എല്‍നീനോ പ്രതികൂലമായി കേരളത്തെ ബാധിക്കില്ല എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

rain

ജൂലായ്-ഓഗസ്റ്റ് മാസത്തോടെ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട എല്‍നിനോ പ്രതിഭാസത്തിന് ശക്തി കുറയും. ഇതോടെ കേരളത്തില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത ഉളളത്. കേരളത്തില്‍ മാത്രമല്ല രാജ്യത്ത് എല്ലായിടത്തും ഇത്തവണ സാധാരണ നിലയിലുളള മഴ ലഭിക്കും. എല്‍നിനോ പ്രതിഭാസം ഉണ്ടായപ്പോഴൊക്കെ രാജ്യത്ത് മഴ നന്നായി ലഭിച്ചിട്ടുണ്ട്.

ദില്ലിയിലെ കാലാവസ്ഥാ കേന്ദ്രത്തിന്റെ ആസ്ഥാനത്ത് വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. കെജെ രമേശാണ് കാലാവസ്ഥാ പ്രഖ്യാപനം നടത്തിയത്. ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം കേരളത്തില്‍ എത്തുക. സെപ്റ്റംബര്‍ 30 വരെയുളള നാല് മാസമാണ് കേരളത്തില്‍ മണ്‍സൂണ്‍ കാലഘട്ടം.

English summary
IMD predicts heavy rain in Kerala during mansoon season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X