കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴയിൽ തിരുവനന്തപുരത്ത് വെള്ളക്കെട്ട്; സംസ്ഥാനത്ത് ഇന്നും മഴ തുടരും

തെക്ക് കിഴക്കൻ അറബി കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായാണ് മഴ തുടരുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന മഴ ശക്തിപ്രാപിച്ചതോടെ തലസ്ഥാന നഗരമടക്കെ വെള്ളക്കെട്ടിൽ മുങ്ങി. കേരളത്തിൽ പല ജില്ലകളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ലഭിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പെയ്ത മഴയിലാണ് തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്. സെൻട്രൽ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലടക്കം വെള്ളം കയറി. തമ്പാന്നൂർ കെഎസ്ആർടിസി, എസ്എസ് കോവിൽ എന്നിവിടങ്ങളിലും വെള്ളം കയറി. വൈകുന്നേരത്തോടെയാണ് ഇടിയോടുകൂടിയ ശക്തമായ മഴ ലഭിച്ചത്.

Weather

അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് കിഴക്കൻ അറബി കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായാണ് മഴ തുടരുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിൽ മേയ്‌ 14 ന് രാവിലെയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം മേയ്‌ 16 ഓടെ ഈ വർഷത്ത ആദ്യത്തെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

മേയ് 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മേയ് 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Recommended Video

cmsvideo
BJP's incomparable failure in Kerala | Oneindia Malayalam

2021 മെയ് 12: ഇടുക്കി
2021 മെയ് 13 : തിരുവനന്തപുരം
2021 മെയ് 14 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
2021 മെയ് 15 : കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്.

English summary
Heavy rain to continue in Kerala depression forming in arabian sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X