ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമാകുന്നു, അതിജാഗ്രതാ നിര്‍ദേശം, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് രൂപപ്പെട്ട് ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം. നേരത്തെ രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യയുള്ളതായി റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാകും ശക്തമായ മഴയുണ്ടാകുകയെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തിൽ ശക്തമായ ചുഴലിക്കാറ്റിന് സാദ്ധ്യത! തിരുവനന്തപുരത്ത് അടിയന്തര യോഗം, ജാഗ്രതാ നിർദേശം...

1

ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ ഉണ്ടാകാം. കേരളത്തിലും തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും കനത്ത ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കടലില്‍ പോകുന്നവരോട് ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നു മീറ്റര്‍ ഉയരത്തില്‍ വരെ തിരമാല ഉയരാന്‍ സാധ്യതയുണ്ട്. റവന്യൂ വകുപ്പ്, ദുരന്ത നിരവാണ അതോറിറ്റി, കോസ്റ്റല്‍ പോലീസ് എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്നിട്ടുണ്ട്.

2

ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പോര്‍ട്ടുകളിലും ഹാര്‍ബറുകളിലും സിഗ്നല്‍ നമ്പര്‍ 3 ഉയര്‍ത്താനും പറഞ്ഞിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഇല്ലാത്തത് കേരളം ആശ്വാസത്തോടെയാണ് കാണുന്നത്. സാധാരണഗതിയില്‍ തുറമുഖങ്ങളെ ബാധിക്കുന്ന തരത്തില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കുമ്പോഴാണ് മൂന്നാം നമ്പര്‍ അപായ സൂചന നല്‍കാറുള്ളത്. നേരത്തെ ശ്രീലങ്കയ്ക്ക് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ട്. ഇത് പിന്നീട് കന്യാകുമാരിയിലേക്ക് നീങ്ങുകയായിരുന്നു. അതേസമയം തെക്കന്‍ കേരളത്തില്‍ ഈ മാസം 15 വരെ കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

രാത്രിയായാൽ മുട്ടിവിളിക്കലും അലർച്ചയും! ജനങ്ങൾ ഭീതിയിൽ... സ്ത്രീകളുടെ വസ്ത്രങ്ങളും മോഷ്ടിക്കുന്നു...

സുനന്ദ പുഷ്കർ മരിച്ച് കിടന്ന മുറിയിലെ അജ്ഞാതമായ വിരലടയാളങ്ങൾ! തരൂർ വീണ്ടും പ്രതിരോധത്തിൽ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
heavy rainfall and wind likely hit at kerala coast

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്