കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി: വിപണി വിലക്ക് ഇന്ധനം നല്‍കണമെന്ന ഉത്തരവ് റദ്ദാക്കി
കൊച്ചി: കെ എസ് ആർ ടി സിക്ക് വിപണി വിലക്ക് ഇന്ധനം നല്‍കണമെന്ന ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്. എണ്ണക്കമ്പിനികളുടെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. കെ എസ് ആർ ടി സിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഈ വിധി.
കാവ്യാ മാധവനിലേക്കുള്ള നീക്കം വീണ്ടും ശക്തമാവുന്നു: ലക്ഷ്യയിലെ മുന്‍ജീവനക്കാരനെ ചോദ്യം ചെയ്തു
ഇടക്കാല സ്റ്റേയായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്ത പുറപ്പെടുവിച്ചത്. വലിയ തോതില്‍ ഇന്ധനം വാങ്ങിക്കുന്നതിനാല്‍ വിപണി വിലയേക്കാള്‍ കൂടി നിരക്കിലായിരുന്നു കെ എസ് ആർ ടി സിക്ക് എണ്ണക്കമ്പിനികള്‍ ഇന്ധനം നല്‍കിയിരുന്നത്. ഇതിനെതിരെ കെ എസ് ആ ർ ടിസി ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങിപ്പിക്കുകയുമായിരുന്നു. ഇതേ തുടർന്ന് കെ എസ് ആർ ടി സിക്ക് കമ്പനികള്‍ വിപണി വിലക്ക് ഇന്ധനം വിതരണം ചെയ്യാനും ആരംഭിച്ചിരുന്നു. ഇതോടൊപ്പം തന്നെ കമ്പനികള്‍ സ്റ്റേയെ ചോദ്യം ചെയ്തുകൊണ്ട് ഡിവിഷന്‍ ബെഞ്ചില്‍ ഹർജി നല്‍കുകയും ചെയ്തു.
കെ എസ് ആർ ടി സിക്ക് മാത്രം ഇത്തരമൊരു ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു എണ്ണക്കമ്പനികളുടെ വാദം. മറ്റ് സംസ്ഥാനങ്ങളും സമാനമായ രീതിയിലാണ് പൊതുമേഖലയിലുള്ള കമ്പനികളെ പരിഗണിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ജനസേവനം മുന്‍ നിർത്തി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന കെ എസ് ആർ ടിസിയുടെ വാദം അംഗീകരിക്കാനാവില്ലെന്നും എണ്ണക്കമ്പിനികള്‍ വാദിച്ചു.
കോടതി വിധി സർക്കാറിനെ സംബന്ധിച്ച വലിയ തിരിച്ചടിയാണ്. നേരത്തേയുള്ള ഉത്തരവ് നിലനിന്നിരുന്നെങ്കില്‍ പ്രവർത്തന ചിലവില്‍ 27 കോടിയോളം രൂപയുടെ ലാഭം കെ എസ് ആർ ടിസിക്ക് ഉണ്ടാകുമായിയരുന്നുവെന്നാണ് കണക്കാക്കുന്നത്. ഉത്തരവ് റദ്ദാക്കുന്ന സാഹചര്യത്തില്‍ ഈ തുക കോടി കെ എസ് ആർ ടി സിക്ക് കണ്ടേത്തേണ്ടി വരും.
ചെന്താരകം പോല്‍: സൂപ്പർ ഗ്ലാമറസ് സുന്ദരിയായി സനൂഷ- വൈറലായി പുതിയ ചിത്രങ്ങള്‍