Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതീതീവ്ര മഴക്കും, കാറ്റിനും സാധ്യതയെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുനറിയിപ്പ് നല്‍കി. മുന്നറിയിപ്പ് നല്‍കി. ഇന്ന് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്
എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. 17ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 20ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്നും നാളെയുമായി ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ എങ്ങനെ കാറ്റിനെ നേരിടണം എന്നും എന്ത് മുന്‍കരുതല്‍ സ്വീകരിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങളും കാലാവസ്ഥ വകുപപ് അറിയിച്ചിട്ടുണ്ട്.

2

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും, ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ലെന്നും, വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കി അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ പൊതു ഇടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. മഴയും കാറ്റുമുള്ളപ്പോള്‍ ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകളുടെയോ, വൈദ്യുതി തൂണുകളുടേയോ ചുവട്ടിലോ, സമീപത്തോ നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടത്തിന് കാരണമാകും. ചുമരില്‍ ചാരി വെച്ച കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ കയറുപയോഗിച്ച് കെട്ടി വെക്കുകയും,
കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടുകയും ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അടച്ചുറപ്പില്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്. ഈ സാഹചര്യ്തതില്‍ താമസിക്കുന്നവര്‍ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കുകയും വേണം. വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണുണ്ടാകുന്ന അപകടം ശ്രദ്ധയില്‍ പെട്ടാല്‍ കെ.എസ്.ഇ.ബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്നും, തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തികള്‍ കാറ്റും മഴയും അവസാനിച്ച ശേഷം മാത്രമോ നടത്താന്‍ പാടുള്ളുവെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുതിലൈനുകള്‍ സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പാക്കണമെന്നും നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വെച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നിറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് നിലിവില്‍ മഴ ശക്തമായി പെയ്തുകൊണ്ടിരിക്കുകയാണ്. വിവിധ ജില്ലകളില്‍ മഴക്കെടുതികളും രൂക്ഷമാണ്. വിവിധയിടങ്ങളില്‍ വെള്ളം കയറുകയും, കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇടുക്കി, വൃപാലക്കാട്, പത്തനംതിട്ട ജില്ലകളിലെ ഡാമുകള്‍ തുറന്നു കഴിഞ്ഞു. ജനങ്ങളോട് വീട്ടില്‍ തന്നെയിരിക്കണമെന്നും യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. സംസഥാനത്ത് ഇതുവരെ ആറ് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെലികോപ്റ്ററും സഹായത്തിനുണ്ട്. മഴക്കെടുതി ഏറ്റവും രൂക്ഷമായ കോട്ടയം ജില്ലയില്‍ സേനയും ആര്‍മിയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.

\

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+