Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളക്കേസാണെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും, ജയേട്ടനാണ് വലുത്; പരാതി നല്‍കിയ നടിക്ക് ഭീഷണി

കൊച്ചി: നടന്‍ ജയസൂര്യക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ നടിക്ക് സോഷ്യല്‍ മീഡിയയില്‍ ഭീഷണി. ഫേസ്ബുക്കിലൂടെയാണ് ഭീഷണി. പരാതിക്കാരി തന്നെ മെസഞ്ചറില്‍ വന്ന ഭീഷണി സന്ദേശം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഡീ കോപ്പേ വല്ല കള്ളക്കേസും ആണെങ്കില്‍ പിന്നെ ഉള്ളത് ഞങ്ങള്‍ തീരുമാനിക്കും.

ഞങ്ങള്‍ക്ക് ജയേട്ടനാണ് വലുത്. നിന്റെ ഫുള്‍ ഡീറ്റെയില്‍സ് നമുക്ക് അറിയാം. അതൊക്കെ ന്യൂസ് ചാനല്‍ വഴി പുറത്തേക്ക് വിടുമെന്നുമാണ് ഭീഷണി സന്ദേശത്തിലുള്ളത്. അന്വേഷണ സംഘത്തിന്റെ ഉത്തരവ് സ്‌ക്രീഷോട്ട്, ബാക്കി അവര്‍ നോക്കിക്കൊള്ളും, ഇറവിടവും എന്ന ക്യാപ്ഷനും ഈ സ്‌ക്രീന്‍ഷോട്ടിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

complainant-against-jayasurya-face-threat

നടിയോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയില്‍ ജയസൂര്യക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയേറ്റിലെ സിനിമാ ചിത്രീകരണത്തിന്റെ ശുചിമുറിയുടെ സമീപത്ത് വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.

എന്നാല്‍ ജയസൂര്യയെ ഇപ്പോള്‍ വിദേശത്താണ് ഉള്ളത്. അറസ്റ്റ് ഭയന്ന് താരം നാട്ടിലേക്ക് മടങ്ങിലെന്നാണ് സൂചന. നിലവില്‍ ന്യൂയോര്‍ക്കിലാണ് താരം ഉള്ളത്. ഇവിടെ തന്നെ തുടരാന്‍ ജയസൂര്യ തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കില്‍ നിന്ന് കൊണ്ട് മുന്‍കൂര്‍ ജാമ്യം തേടാനും ജയസൂര്യ ശ്രമം തുടങ്ങിയിട്ടുണ്ട്.

നിലവില്‍ കടമറ്റത്ത് കത്തനാര്‍ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് ജയസൂര്യ ഇപ്പോഴുള്ളത്. അതിന്റെ ഭാഗമായിട്ടാണ് ന്യൂയോര്‍ക്കിലെത്തിയത്. ദുബായിലേക്ക് കടക്കാനാണ് താരത്തിന്റെ ശ്രമം. ഏതാനും ദിവസം കൂടി ന്യൂയോര്‍ക്കില്‍ താമസിച്ച ശേഷമാണ് ദുബായിലേക്ക് പോവുക. നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ശക്തമാണെന്ന് ജയസൂര്യ കരുതുന്നുണ്ട്.

ഇതുവരെയും ഔദ്യോഗിക പ്രതികരണങ്ങളൊന്നും ജയസൂര്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ജയസൂര്യക്കെതിരെ മറ്റൊരു നടി കൂടി പരാതി നല്‍കിയതോടെയാണ് താരം പ്രതിസന്ധിയിലായത്. 48 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ലൈംഗിക പീഡനക്കേസാണിത്. കരമന പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം ലൈംഗിക പീഡന കേസില്‍ പ്രതിയായ മുകേഷിന്റെ രാജി സെക്രട്ടേറിയേറ്റില്‍ ചര്‍ച്ചയാവില്ല. എംഎല്‍എയായ മുകേഷിന്റെ രാജിക്കായി പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ആവശ്യപ്പെടുന്നുണ്ട്. നാളെ നടക്കുന്ന സംസ്ഥാന സമിതി വിഷയം ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായവും കേള്‍ക്കും.

മുകേഷ് രാജിവെക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. ആരോപണത്തെ തുടര്‍ന്ന് രാജിവെച്ചാല്‍ പിന്നീട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാലും തിരിച്ചുവരാനാവില്ലെന്നാണ് സിപിഎം പറയുന്നത്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് അടക്കം മുകേഷ് രാജിവെക്കണമെന്ന നിലപാടിലാണ്. നേരത്തെ സിപിഐ നേതാവ് ആനി രാജ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഈ നിലപാടിനെ തള്ളിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+