കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5000 ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് ഡിജിറ്റല്‍ ഫോട്ടോ മൊസൈക്ക്; മലയാളിയായ 17 കാരന് ലോകറെക്കോഡ്

Google Oneindia Malayalam News

കോഴിക്കോട്: ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി കോഴിക്കോട്ടുകാരനായ പതിനേഴുകാരന്‍ അഭിനന്ദ് എസ് രവി. സ്വയം പകര്‍ത്തിയ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ഫോട്ടോ മൊസൈക്ക് നിര്‍മ്മിച്ചതിനാണ് ലോക റെക്കോഡ് അഭിനന്ദിനെ തേടിയെത്തിയത്. നിരവധി ചെറിയ ചിത്രങ്ങള്‍ ചേര്‍ത്തുകൊണ്ട് നിര്‍മ്മിച്ച വലിയ ചിത്രമാണിത്. തന്റെ ക്യാമറയും സ്മാര്‍ട്ട്ഫോണും ഉപയോഗിച്ച് ക്രമരഹിതമായ വസ്തുക്കള്‍, ആളുകള്‍, മൃഗങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍ എന്നിവയുടെ 5,000 ഫോട്ടോഗ്രാഫുകള്‍ പകര്‍ത്തി പ്രത്യേക ശ്രേണിയില്‍ ക്രമീകരിച്ചാണ് ഒരു ഇലയുടെ ഡിജിറ്റല്‍ മൊസൈക് ആര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്.

അഭിനന്ദിന് ഫോട്ടോഗ്രഫി കുട്ടിക്കാലം മുതലേ ഇഷ്ടമായിരുന്നു. ആദ്യം അച്ഛന്റെ മൊബൈലില്‍ നല്ല ഫ്രെയിമുകള്‍ പകര്‍ത്താന്‍ ശ്രമിച്ച ആവേശമാണ് ഒടുവില്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഈ പതിനേഴുകാരന് ഇടം നേടി കൊടുത്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിയാണെങ്കിലും അച്ഛന്‍ കെ എം രവീന്ദ്രന്‍ ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നതിനാല്‍ അഭിനന്ദ് ഡല്‍ഹിയിലാണ് താമസം. ഡല്‍ഹിയിലെ ലൗലി പബ്ലിക് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

abina

സൈക്കിളില്‍ സ്‌കൂളിലേക്ക് പോകുന്ന അഭിനന്ദ്, അങ്ങോട്ടും ഇങ്ങോട്ടുമുള്ള തന്റെ യാത്രയ്ക്കിടയില്‍ ശ്രദ്ധയില്‍പ്പെടുന്നവയാണ് ചിത്രങ്ങളാക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു തുര്‍ക്കിക്കാരന്റെ വീഡിയോ കണ്ടപ്പോഴാണ് ഫോട്ടോ മൊസൈക്ക് സൃഷ്ടിക്കാനുള്ള ആശയം വന്നത്, അതില്‍ അദ്ദേഹം 3,800 ചിത്രങ്ങള്‍ ക്ലിക്കുചെയ്താണ് ഡിജിറ്റല്‍ മൊസൈക്ക് തയ്യാറാക്കിയത്. തന്റെ പക്കല്‍ ഫോട്ടോഗ്രാഫുകളുടെ ഒരു വലിയ ശേഖരം ഉണ്ടെങ്കിലും, മൊസൈക്ക് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലായിരുന്നെന്ന് അഭിനന്ദ് പറയുന്നു.

 'സംഘടനയുടെ പേര് 'അച്ഛന്‍' എന്നല്ലല്ലോ 'അമ്മ' അല്ലേ, അതോടെ ഞങ്ങള്‍ സ്ത്രീപക്ഷത്തല്ലേ'? മണിയന്‍പിള്ള രാജു 'സംഘടനയുടെ പേര് 'അച്ഛന്‍' എന്നല്ലല്ലോ 'അമ്മ' അല്ലേ, അതോടെ ഞങ്ങള്‍ സ്ത്രീപക്ഷത്തല്ലേ'? മണിയന്‍പിള്ള രാജു

ആ വീഡിയോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇലകളുടെ മൊസൈക്ക് ഫോട്ടോ പരീക്ഷിക്കാന്‍ താന്‍ തീരുമാനിച്ചത്. ആളുകള്‍, പ്രകൃതിദൃശ്യങ്ങള്‍, മൃഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 5,000 ചിത്രങ്ങളില്‍ ഞാന്‍ ക്ലിക്കുചെയ്ത് ഒരൊറ്റ ഫോട്ടോ സൃഷ്ടിക്കാന്‍ അവയെ ഒരു പ്രത്യേക ശ്രേണിയില്‍ ക്രമീകരിച്ചു. ഏറ്റവുമൊടുവില്‍ ഇലകളുടെ ഫോട്ടോ പോലെ കാണപ്പെടും, എന്നാല്‍ നിങ്ങള്‍ സൂം ഇന്‍ ചെയ്യുമ്പോള്‍ 5,000 ചിത്രങ്ങളും അവിടെ ക്രമീകരിച്ചിരിക്കുന്നത് കാണാം,'' അഭിനന്ദ് പറഞ്ഞു.

ഫോട്ടോഷൂട്ട്... അത് പ്രിയാമണി കഴിഞ്ഞേ ഉള്ളൂ... വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

ഫോട്ടോഗ്രാഫുകള്‍ പൂര്‍ത്തിയാക്കാനും ഫോട്ടോ മൊസൈക്ക് സൃഷ്ടിക്കാനും ഏകദേശം മൂന്ന് മാസത്തോളമാണ് അഭിനന്ദിന് വേണ്ടി വന്നത്. കൂടുതല്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് മറ്റൊരു ഫോട്ടോ മൊസൈക്ക് നിര്‍മ്മിക്കാനും ഈ വര്‍ഷം അവസാനം തന്റെ റെക്കോര്‍ഡ് മെച്ചപ്പെടുത്താനുമാണ് അഭിനന്ദ് ഇപ്പോള്‍ പദ്ധതിയിടുന്നത്. അഭിനന്ദിന്റെ അമ്മ ഷൈനി രവീന്ദ്രന്‍ ഡല്‍ഹിയില്‍ മലയാളം മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്

English summary
here's Kerala 17 year old boy who won International Book of Records for photo mosaic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X