'7 ദിവസവും 14 മണിക്കൂർ ജോലി, അന്നയുടെ മരണത്തിൽ അന്വേഷണം വേണം'; ഹൈബി ഈഡൻ ലോക്‌സഭയിൽ
ന്യൂഡൽഹി: അമിത ജോലിഭാരത്തെ തുടർന്ന് 26കാരിയായ അന്ന സെബാസ്ററ്യൻ മരണപ്പെട്ട സംഭവം പാർലമെന്റിൽ ഉന്നയിച്ച് ഹൈബി ഈഡൻ എംപി. വിഷയത്തിൽ അടിയന്തര ഇടപെടൽ തേടിയ ഹൈബി ഈഡൻ സമഗ്ര അന്വേഷണം വേണമെന്നും പാർലമെന്റിൽ ആവശ്യപ്പെട്ടു. അമിത ജോലിഭാരം ചെറുപ്പക്കാരുടെ ജീവനെടുക്കുമ്പോൾ ഇടപെടൽ വേണമെന്നാണ് കോൺഗ്രസ് എംപി സഭയിൽ ആവശ്യപ്പെട്ടത്.
രാജ്യത്തെ ചെറുപ്പക്കാരുടെ മാനവ വിഭവശേഷിയാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹൈബി ഈഡൻ തന്റെ പ്രസംഗം ആരംഭിച്ചത്. കോർപറേറ്റ് ലൈഫ് ബാലൻസിലെ അസന്തുലിതാവസ്ഥയും ഐടി പ്രഫഷണലുകളുടെ ക്ഷേമവും ഈ സമയം ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ട വിഷയമാണ്; ഹൈബി പറയുന്നു.

കൊച്ചിയിൽ നിന്നുള്ള 26 വയസ് മാത്രം പ്രായമുള്ള ചാർട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്ററ്യന്റെ അകാല മരണം അമിത ജോലി ഭാരത്തിന്റെയും സമ്മർദ്ദത്തിന്റെയും ഏറെ പ്രാധാന്യം അർഹിക്കുന്ന വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. ജോലിഭാരം എങ്ങനെ തൊഴിലാളികളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുന്നു എന്ന വിഷയത്തിലാണ് വെളിച്ചം വീശുന്നതാണ് ഈ സംഭവ വികാസം; ഹൈബി ഈഡൻ പറഞ്ഞു.
ഈ ചെറുപ്പക്കാരി മിടുക്കിയായ വിദ്യാർത്ഥി കൂടിയായിരുന്നു, എർണസ്‌റ്റ് ആൻഡ് യംഗ് എന്ന സ്ഥാപനത്തിലാണ് എ കുട്ടി ജോലി ചെയ്‌തിരുന്നത്. കോർപ്പറേറ്റുകളും എംഎൻസികളും ചേർന്ന് നടത്തിയ ഒരു ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ആണിതെന്ന് വേണം പറയാൻ. ഈ ചെറുപ്പക്കാരിക്ക് ദിവസം 14 മണിക്കൂർ വച്ച് ഏഴ് ദിവസവും ജോലി ചെയ്യേണ്ടി വന്നിരുന്നു; എറണാകുളം എംപി കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി.
മാനസികാരോഗ്യം എന്നത് വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. അന്നയുടെ മരണത്തിൽ മതിയായ നടപടികൾ എടുക്കാനും ആവശ്യമായ അന്വേഷണം നടത്താനും ഞാൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ്. ചെറുപ്പക്കാരായ പ്രഫഷണലുകളുടെ ക്ഷേമം ഉറപ്പാക്കാനും അതിനുള്ള നടപടികൾ സ്വീകരിക്കാനും ഞാൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ്; ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.
അതേസമയം, നേരത്തെ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഹൈബി ഈഡൻ അന്നയുടെ മതാപിതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. ഈ വാക്ക് പാലിച്ചുകൊണ്ടാണ് ഹൈബി വിഷയം പാർലമെന്റിൽ ഉന്നയിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 20നായിരുന്നു താമസിക്കുന്ന സ്ഥലത്ത് അന്ന സെബാസ്ററ്യൻ കുഴഞ്ഞുവീണ് മരിച്ചത്.
തുടർന്ന് അന്നയുടെ മാതാവ് തന്റെ മകള്‍ നേരിട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് വിഷയം പുറംലോകം അറിഞ്ഞത്. അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്ന കമ്പനിയുടെ രീതികളെ കുറിച്ച് അന്നയുടെ പിതാവും ആരോപണം ഉന്നയിച്ചിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications