സ്വാമിയെ രക്ഷിക്കാനുള്ള പെൺകുട്ടിയുടെ അമ്മയുടെ ശ്രമങ്ങൾക്ക് പിന്നിൽ !! പുറത്ത് പറയാൻ കൊള്ളില്ലെന്ന്!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടിയെ തള്ളി അമ്മയും സഹോദരനും രംഗത്തെത്തിയത് ദുരൂഹമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. ആദ്യത്തെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ നിലപാടുകള്‍ ഉന്നയിച്ച് പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നതിന് പിന്നില്‍ മറ്റു ചില കാരണങ്ങളുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

Read More: പശുവിനെ അമ്മയെന്ന് വിളിക്കാന്‍ ഏത് പട്ടി പറഞ്ഞാലും സൗകര്യമില്ല...!! രാജേഷിന്റെ കരണം പുകച്ച് ലല്ലു..!

Read More: യുപിയിലെ മാടറക്കൽ കേരളത്തിലേതെന്ന് കള്ളപോസ്റ്റിട്ട് സുരേന്ദ്രൻ...!!! വലിച്ചൊട്ടിച്ച് സോഷ്യൽ മീഡിയ !!

മകൾക്കെതിരെ അമ്മ

സ്വാമിയുടെ ലിംഗഛേദം നടത്തിയത് മകളുടെ കാമുകനാണെന്നും ഇരുവര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ ഡിജിപിയ്ക്ക് പരാതി നല്‍കുകയും ചെയ്തു.

മൊഴി മാറ്റി അമ്മ

എന്നാല്‍ സംഭവം നടന്ന ദിവസം പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴി സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടി തന്നെയാണ് എന്നതാണ്. ഇപ്പോഴുള്ള മൊഴി മാറ്റം അതുകൊണ്ടുതന്നെ ദുരൂഹവും സംശയാസ്പദവും ആണെന്ന് പോലീസ് പറയുന്നു. മൊഴി മാറ്റുന്നതിന് ആരുടെയെങ്കിലും സമ്മര്‍ദമുണ്ടോ എന്നതടക്കം പോലീസ് സംശയിക്കുന്നു.

അമ്മയുമായി അടുപ്പം

സ്വാമിയുമായി പെണ്‍കുട്ടിയുടെ അമ്മയ്ക്ക് വളരെക്കാലത്തെ അടുപ്പമുണ്ട്. മാത്രമല്ല ഈ കുടുംബവുമായി സ്വാമിക്ക് ലക്ഷങ്ങളുടെ പണമിടപാടും ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുള്ളതാണ്. ഇത്തരം വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനും നിയമനടപടിയില്‍ നിന്നും രക്ഷപ്പെടാനും ഉള്ള തന്ത്രമായാണ് മൊഴിമാറ്റത്തെ പോലീസ് കാണുന്നത്.

ലിംഗം മുറിച്ചത് കാമുകൻ

പീഡനം ചെറുക്കാന്‍ താന്‍ സ്വാമിയുടെ ലിംഗം ഛേദിക്കുകയായിരുന്നുവെന്ന പെണ്‍കുട്ടിയുടെ മൊഴി ശരിവെയ്ക്കുന്നതായിരുന്നു ആദ്യം ഘട്ടത്തില്‍ അമ്മ നല്‍കിയ മൊഴി. സ്വാമിയുടെ കയ്യില്‍ നിന്നും കത്തി പിടിച്ചുവാങ്ങിയാണ് പെണ്‍കുട്ടി ലിംഗം മുറിച്ചത് എന്ന് വരെ അമ്മ മൊഴി നല്‍കിയിരുന്നു.

പലതും മറച്ചുവെച്ചു

എന്നാല്‍ വര്‍ഷങ്ങളായി പെണ്‍കുട്ടിയെ സ്വാമി ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട് എന്ന വിവരം അമ്മ വെളിപ്പെടുത്തിയില്ല. എന്നാല്‍ തന്റെ പ്ലസ് വണ്‍ പ്രായം മുതല്‍ നിരന്തരമായി സ്വാമി പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. സ്വാമിയെക്കുറിച്ച് അമ്മയോട് പറഞ്ഞിട്ടും അവരത് കാര്യമായെടുത്തില്ലെന്നും പറയുന്നു.

വഴിവിട്ട ബന്ധം

പെണ്‍കുട്ടിയുടെ അമ്മയുമായി സ്വാമിക്കുള്ള വഴിവിട്ട ബന്ധം, ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍. മകളെ ലൈംഗികമായി സ്വാമി ഉപയോഗിക്കുന്നതിന് വഴിയൊരുക്കി തുടങ്ങി നിരവധി ആരോപണങ്ങള്‍ ഇവര്‍ക്ക് നേരെയുണ്ട്. ഇതൊന്നും പുറത്ത് വരാതിരിക്കാനാണ് അമ്മ മകളേയും കാമുകനേയും കെണിയിലാക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു.

വിശദമായ പരാതി

പെണ്‍കുട്ടിക്കും കാമുകനും എതിരെ അമ്മ ഡിജിപിക്ക് നല്‍കിയ പരാതിയിന്മേല്‍ വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ അമ്മയും ഇതേ ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

സ്വാമിയുടെ അമ്മയും

ബലാത്സംഗ ശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിച്ചു എന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് സ്വാമിയുടെ അമ്മയും രംഗത്ത് വന്നിരുന്നു. മകൻ കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്നും അവർ പറയുന്നുണ്ട്. പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന മകനോട് പല ഉന്നത ഉദ്യോഗസ്ഥർക്കും വ്യക്തി വിരോധം ഉണ്ടെന്നാണ് അമ്മ പറയുന്നത്. പെൺകുട്ടിയുടെ കുടുംബ പ്രശ്ന്ങ്ങളിൽ ഇടപെട്ടിരുന്നതും പലരും ഇഷ്ടപ്പെട്ടിരുന്നില്ലത്രെ.

പെൺകുട്ടിയെ പരിചയം

ചികിത്സയ്ക്കായി തിരുവനന്തപുരത്ത് വന്നപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിട്ടുണ്ട് എന്നാണ് സ്വാമിയുടെ അമ്മ പറയുന്നത്. പെൺകുട്ടിയും വീട്ടുകാരും പട്ടിമറ്റത്തുള്ള തങ്ങളുടെ വീട്ടിലും താമസിച്ചിട്ടുണ്ടെന്ന് ഇവർ പറയുന്നുണ്ട്. തങ്ങളുടെ കുടുംബത്തിന്റെ താങ്ങും തണലുമാണ് സന്യാസം സ്വീകരിച്ച ശ്രീഹരി എന്നാണ് അമ്മ പറയുന്നത്. പിതാവിന്റെ മരണ ശേഷം മകൻ പലതവണ തന്നെ വീട്ടിൽ വന്ന് കണ്ടിരുന്നതായും ഇവർ പറയുന്നുണ്ട്.

മൊഴി മാറ്റി സ്വാമി

അതേസമയം തന്റെ ലിംഗം മുറിച്ചത് ഉറക്കത്തിലാണെന്നാണ് സ്വാമി ഒടുവിൽ മൊഴി നല്‍കിയിരിക്കുന്നത്. താന്‍ രാത്രി ഉറക്കത്തിലായിരുന്നുവെന്നും ആ സമയം പെണ്‍കുട്ടി യാതൊരു പ്രകോപനവും കൂടാതെ തന്റെ ലിംഗം ഛേദിക്കുകയായിരുന്നുവെന്നാണ് സ്വാമിയുടെ പുതിയ മൊഴി. ആദ്യം പറഞ്ഞത് സ്വയം ലിംഗം മുറിച്ചുവെന്നായിരുന്നു.

English summary
Hidden agenda behind the complaint filed by mother against the girl who chopped swami's penis off
Please Wait while comments are loading...