കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണദാസിന്റെ അറസ്റ്റ്!! സാഹചര്യം എന്തെന്ന് പോലീസിനോട് വീണ്ടും കോടതി!!

കഴിഞ്ഞ ദിവസവും ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചിരുന്നു. കേസില്‍ തെളിവുകള്‍ ചേര്‍ത്ത ശേഷം പോലീസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്രു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പോലീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഏത് സാഹചര്യത്തിലായിരുന്നു കൃഷ്ണദാസിന്റെ അറസ്റ്റ് എന്ന സംശയം ഇന്നും കോടതി ചോദിച്ചു.

കഴിഞ്ഞ ദിവസവും ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചിരുന്നു. കേസില്‍ തെളിവുകള്‍ ചേര്‍ത്ത ശേഷം പോലീസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു.

highcourt

ജിഷ്ണു പ്രണോയ് കേസിലെ ജാമ്യത്തില്‍ കൃഷ്ണദാസിന് കോളേജില്‍ കയറുന്നതിന് വിലക്കുണ്ടെന്നും അങ്ങനെയെങ്കില്‍ എങ്ങനെ തെളിവ് നശിപ്പിക്കുമെന്നും കോടതി ചോദിക്കുന്നുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തതിലും കോടതി സംശയം പ്രകടിപ്പിച്ചു.

ലക്കിടി കോളേജിലെ പരാതിക്കാരനായ വിദ്യാര്‍ഥി അഭിഭാഷകന്‍ മുഖേന ബുധനാഴ്ച കോടതില്‍ ഹാജരായിരുന്നു. കൃഷ്ണദാസ് ഒരേസമയം മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയത് നിയമപരമായി നിലനില്‍ക്കില്ലെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വികാരത്തിന് അടിമപ്പെട്ട് വിധി പറയാനാകില്ലെന്ന് കോടതി അറിയിച്ചു.

English summary
high court against police in krishnadas arrest case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X