Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവനന്ദയെപ്പോലെ ഒരു മകളെ 'ലഭിച്ച മാതാപിതാക്കൾ അനുഗ്രഹീതർ'; ദേവനന്ദയെക്കുറിച്ച് കോടതി....

ദേവനന്ദയ്ക്ക് ഇത് സന്തോഷനിമിഷം. കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള പിതാവിന് കരള്‍ പകുത്തു നല്‍കാന്‍ പതിനേഴുകാരിക്ക് ഹൈക്കോടതിയുടെ അനുമതി. ഒരുപാട് നിയമതടസങ്ങൾ ഉണ്ടായിട്ടും അച്ഛന് കരൾ കൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് ദേവനന്ദ ഉറച്ചുനിൽക്കുകയായിരുന്നു. അച്ഛന്റെ ജീവൻ രക്ഷിക്കാൻ ദേവനന്ദ നടത്തിയ പോരട്ടാങ്ങളെ ഹൈക്കോടതി അഭിനന്ദിച്ചു.

ഗുരുതര കരൾ രോഗം ബാധിച്ച്‌ ചികിത്സയിലുള്ള തൃശൂർ കോലഴി പള്ളിക്കര വീട്ടിൽ പ്രതീഷിന് ആണ് മകളുൾ തന്റെ കരൾ പകുത്ത് നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പ്രതീഷിന് കരൾ നൽകാൻ ദാതാവിന് വേണ്ടി ഒരുപാട് അന്വേഷിച്ചുവെങ്കിലും അന്വേഷണത്തിൽ മറ്റു കുടുംബങ്ങളുടെ ആരുടെയും കരൾ ചേരാതെ വന്നു. 17 വയസു മാത്രം തികഞ്ഞ മകൾ ദേവനന്ദയുടെ കരൾ അനുയോജ്യമാണെന്ന് കണ്ടെത്തി. എന്നാൽ ദേവനന്ദ മൈനർ ആയത് നിയമതടസമാവുകയായിരുന്നു. തുടർന്ന് ദേവനന്ദ നൽകിയ റിട്ട് ഹർജിയിലാണ് അനുകൂല വിധിയുണ്ടായത്.

1

ഈ ചെറിയ പ്രായത്തിലും കരൾ പകുത്ത് നൽകാൻ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്‌നേഹവും അസാമായ നിശ്ചയദാർഢ്യവുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണ്. കെ സോട്ടോയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടപടിക്രമങ്ങൾ വേഗത്തിലാക്കി വളരെ വേഗം റിപ്പോർട്ട് നൽകിയിരുന്നു. കോടതി ഉത്തരവ് ലഭിച്ച ശേഷം കേവലം 48 മണിക്കൂറിൽ വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുകയും ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ദേവാനന്ദയെ പരിശോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്‌തതായും മന്ത്രി പറഞ്ഞു.

2

ഗുരുതര കരൾ രോഗം കാരണം പ്രതീഷിന് കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ മാത്രമാണ് സാധ്യമായ ചികിത്സ എന്ന് ഡോക്ടർമാരുടെ സംഘം പറഞ്ഞിരുന്നു. തുടർന്നാണ് ദേവനന്ദ സന്നദ്ധത അറിയിച്ച് കോടതിയെ സമീപിച്ചത്. കോടതിയുടെ നിർദേശ പ്രകാരം കെ- സോട്ടോ അടിയന്തരമായി തുടർ നടപടികൾ സ്വീകരിച്ചു.

3

കൂടുതൽ ലിവർ ട്രാൻസ്പ്ലാന്റ് പരിചയമുള്ള രണ്ടു വിദഗ്ധരെയും ദേവനന്ദ എന്ന കുട്ടി മൈനർ ആയതിനാൽ കുട്ടിയുടെ തീരുമാനം സ്വന്തം ഇഷ്‌ടപ്രകാരമാണോയെന്ന് ശാസ്‌ത്രീയമായി വിലയിരുത്തുന്നതിനായി ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെക്കൂടി ഉൾപ്പെടുത്തി വിദഗ്ദ്ധ സമിതി വിപുലീകരിക്കുകയും ചെയ്‌തു.

4

ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ പരിശോധനയിൽ കരൾ നൽകുന്നതിനുള്ള തീരുമാനം സ്വന്തം തീരുമാനം തന്നെയാണ് എന്ന് കണ്ടെത്തി. പ്രതീഷിന് കരൾമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയാണ് പ്രതിവിധിയെന്ന് വിദഗ്ധ സമിതിയും കണ്ടെത്തി. പൂർണ അറിവോടും സമ്മതത്തോടെയുള്ള ദേവാനന്ദയുടെ സന്നദ്ധതയെ 18 വയസു തികയാൻ കേവലമായ 5 മാസം വേണമെന്ന കാരണത്താൽ നിഷേധിക്കണം എന്നില്ലെന്നു റിപ്പോർട്ട് നൽകി. തുടർന്നാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.

5

നിയപരമായി വന്നുചേർന്ന പ്രതികൂല സാഹചര്യങ്ങളെ സ്ഥൈര്യത്തോടും ധീരതയോടും നേരിട്ട് തന്റെ പ്രിയ പിതാവിന് തന്റെ തന്നെ ജീവന്റെ ഒരു ഭാഗം പകുത്തു നൽകുന്നതിന് കാണിച്ച സന്നദ്ധതയെ കോടതി അഭിനന്ദിച്ചു. ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതിൽ മാതാപിതാക്കൾ അനുഗ്രഹീതരാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്‌തു. കോടതിയുടെ നിർദേശങ്ങളെ അനുസരിച്ച് അതിവേഗത്തിൽ പ്രതികരിച്ചതിനും കോടതി ആവശ്യപ്പെട്ട വിവരങ്ങൾ താമസം വിനാ സമർപ്പിച്ചതിനും അപ്പ്രോപ്രിയേറ്റ് അതോറിറ്റിയെ കോടതി പ്രത്യേകമായി അനുമോദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+