ഹൈക്കോടതിയിൽ തെറ്റ് തുറന്ന് സമ്മതിച്ച് സർക്കാർ; ബാറുകൾ തുറന്നത് തെറ്റ്, എല്ലാം പൂട്ടി!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: ദേശീയപാതയിൽ ബാറുകൾ തുറന്നതെന്ന സർക്കാർ ഹൈക്കോടതിയിൽ. കണ്ണൂർ-കുറ്റിപ്പുറം റോഡിൽ 13 ബാറുകൾ പൂട്ടിയതായും സർക്കാർ കോടതിയെ അറിയിച്ചു. ഇവ ഏതെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകി. ചേര്‍ത്തല കഴക്കൂട്ടം ഭാഗത്ത് ബാറുകള്‍ തുറന്നിട്ടില്ലെന്നും സർക്കാർ അറിയിച്ചു. ഇത് ദേശീയപാത തന്നെയാണെന്ന കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു. ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിയെ ദേശീയപാതയല്ലെന്ന വിജ്ഞാപനം കാണിച്ച് ബാറുടമകള്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയിരുന്നു. തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 13 മദ്യശാലകള്‍ കഴിഞ്ഞ ദിവസങ്ങളിലായി തുറന്നിരുന്നു. ഈ ബാറുകളാണ് ഇപ്പോള്‍ അടച്ചത്.

High Court

കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ല. കോടതി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കും. സുപ്രീംകോടതി വിധി സര്‍ക്കാര്‍ മറികടന്നിട്ടില്ലെന്നും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. തെറ്റു തിരിച്ചറിഞ്ഞു തിരുത്തിയെന്നും ദേശീയപാത അതോറിറ്റിയോടു റിപ്പോർട്ട് തേടിയതായും സർക്കാർ പറഞ്ഞു.

കേസ് 14ന് വീണ്ടും പരിഗണിക്കും. ബാർ തുറക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർ 14ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർമാർ ആണ് ഹാജരാകേണ്ടത്. ബാർ തുറന്നതിന്റെ രേഖകൾ നേരിട്ടെത്തി ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.

English summary
High Court asked about bar policy
Please Wait while comments are loading...