പ്ളസ്ടു അധികബാച്ച്, 20 സ്കൂളുകളുടെ അനുമതി കോടതി റദ്ദാക്കി
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പ്ളസ്ടുവിന് അനുമതി നല്‍കിയ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യമില്ലാത്ത സ്‌കൂളുകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് ഹൈക്കോടതി. 20 സ്‌കൂളുകള്‍ക്കാണ് അനുമതി നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. ഹയര്‍സെക്കന്‍ററി ഡയറക്ടറുടെ ശുപാര്‍ശ ഇല്ലാത്ത സ്‌കൂളുകള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് നിര്‍ദ്ദേശം. വിധി പഠിച്ച ശേഷം പ്രതികരിയ്ക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്
വിദ്ഗദ സമിതി ശുപാര്‍ശ ചെയ്ത സ്‌കൂളുകള്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. സര്‍ക്കാര്‍ അധികമായി അനുവദിച്ച പ്ളസ്ടു ബാച്ചുകളാണ് കോടതി റദ്ദാക്കിയത്. ഹയര്‍സെക്കന്‍ററി ഡയറക്ടറുടെ ശുപാര്‍ശയുള്ള സ്കൂളുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കാന്‍ കോടതി ഉത്തരവായി.

131 സ്കൂളുകളില്‍ പ്ളസ്ടു. 94 സ്കൂളുകളെ അപ്ഗ്രേഡ് ചെയ്തു. 426 പുതിയ പ്ളസ്ടു ബാച്ചുകളാണ് അനുവദിച്ചത്. ഇതായിരുന്നു സര്‍ക്കാരിന്‍റെ ഉത്തരവ്. എന്നാല്‍ ഇതിനെയാണ് കോടതി തടഞ്ഞിരിയ്ക്കുന്നത്. അന്പതോളം പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കോടതി വിധി












Click it and Unblock the Notifications