കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായർക്ക് ഹൈക്കോടതിയിൽ നിന്ന് 'പണി' കിട്ടി; സമരപ്പന്തൽ പൊളിച്ച് മാറ്റണ്ട, ഹർജി തള്ളി!!!

മാനേജ്‌മെന്‌റിനും വിദ്യാര്‍ത്ഥികള്‍ക്കും കോളേജില്‍ പ്രവേശിക്കുന്നതിന് തടസ്സം നേരിട്ടാല്‍ പൊലീസിന് ഇടപെടാണെന്നും ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്.

  • By മരിയ
Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരത്തെ ലോ അക്കാദമി സമരം ആഴ്ചകള്‍ പിന്നിട്ട് കഴിഞ്ഞു. പെണ്‍കുട്ടികളില്‍ ചിലര്‍ ഹോസ്റ്റലിലും ആണ്‍കുട്ടികള്‍ ക്യമ്പസിന് പുറത്തുമായി കുത്തിയിരുപ്പ് സമയത്തിലാണ്. എല്ലാ പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകളുടെയും സമര പന്തല്‍ ക്യാമ്പസില്‍ ഉയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ ഇതൊന്നും ഇവിടെ അനുവദിയ്ക്കാന്‍ കഴിയില്ലെന്നാണ് ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായറുടെ നിലപാട്. സമര പന്തല്‍ പൊളിച്ച് നീക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.

ഹര്‍ജിയില്‍ ഇടപെടാനാവില്ല

സമരപന്തല്‍ പൊളിച്ച് നീക്കാന്‍ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ ആവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം

ക്യാമ്പസിന് അകത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്ന നടപടികള്‍ മാനേജ്‌മെന്‌റിന്‌റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

ലക്ഷ്മി നായരുടേത് ദാര്‍ഷ്ട്യമോ..

തങ്ങളുടെ സ്ഥലത്ത് 'വാടകക്കാരുടെ' ഹുങ്ക് അനുവദിയ്ക്കില്ലെന്നാണ് ലക്ഷ്മി നായരുടെയും മാനേജ്‌മെന്‌റിന്‌റെയും നിലപാട് . ലക്ഷ്മി നായരുടെ കുടുംബത്തിന്‌റെ പേരിലാണ് ലോ അക്കാദമി. ഇവിടെ പഠിക്കാനായി എത്തിയ വിദ്യാര്‍ത്ഥികള്‍ അമിത സ്വാതന്ത്ര്യം കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മാനേജ് മെന്‌റ് പറയുന്നു.

വേണമെങ്കില്‍ പൊലീസിന് ഇടപെടാം.

മാനേജ്‌മെന്‌റിനും വിദ്യാര്‍ത്ഥികള്‍ക്കും കോളേജില്‍ പ്രവേശിക്കുന്നതിന് തടസ്സം നേരിട്ടാല്‍ പൊലീസിന് ഇടപെടാണെന്നും ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്.

ഹോസ്റ്റലില്‍ നിന്ന് പുറത്താക്കണം

സമരത്തിന്‌റെ ഭാഗമായി കോളേജ് ക്യാമ്പസിലെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നും മാനേജ്‌മെന്‌റ് ആവശ്യപ്പെടുന്നു. കോളേജ് അടച്ചിരിക്കെ ഹോസ്റ്റല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവില്ലെന്നാണ് മാനേജ്‌മെന്‌റിന്‌റെ നിലപാട്.

English summary
Lakshmi Nair's bail rejected by High court. Court also cleared that police can enter in to college if anything happen between management and Student Union.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X