അന്വേഷണ ഉദ്യോഗസ്ഥന്‍ തോന്നുംപോലെ പ്രവര്‍ത്തിക്കരുത്; പോലീസിന് വിമര്‍ശനവുമായി കോടതി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: പോലീസിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലാണ് കോടതി പോലീസിനെ വിമര്‍ശിച്ചത്. മനോധര്‍മം അനുസരിച്ചല്ല പോലീസ് കേസ് എടുക്കേണ്ടതെന്ന് കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ തോന്നുംപോലെ പ്രവര്‍ത്തിക്കരുതെന്നും കോടതി വ്യക്തമാക്കി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ആവശ്യമില്ലാതെ കേസെടുത്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസിന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബാബു ജോണ്‍ എന്ന വ്യക്തിക്കെതിരെ ചങ്ങനാശേരി പോലീസ് എടുത്ത ഭവനഭേദന കേസിലെയും മറ്റൊരു കേസിലെയും ജാമ്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി വിമര്‍ശിച്ചത്.

court

ഓരോ കേസുകളിലും വകുപ്പുകള്‍ ചുമത്തുമ്പോള്‍ അതിന് ആവശ്യമായ തെളിവുകളും സാഹചര്യങ്ങളും ഉണ്ടാകണമെന്നും കോടതി പറഞ്ഞു. സെന്‍കുമാറിന്റേതുള്‍പ്പെടെയുള്ള കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
high court criticism on police in fir registration

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്