കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹർത്താൽ ആക്രമണം; 'എല്ലാ കേസുകളിലും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി പ്രതി', തുക കെട്ടിവെച്ചാൽ മാത്രം ജാമ്യം

Google Oneindia Malayalam News

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ പ്രതിയാക്കാൻ സർക്കാരിനോട് ഹൈക്കോടതി. ഹർത്താലിൽ പിഎഫ്ഐ നടത്തിയ അക്രമങ്ങളിൽ സ്വമേധയ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശം.

നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നൽകാവൂ എന്ന് ഡിവിഷൻ ബെഞ്ച് മജിസ്ട്രേട്ട് കോടതികൾക്ക് നിർദേശം നൽകി.നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ സ്വത്ത് ഉൾപ്പടെ കണ്ടുകെട്ടാനും കോടതി നിർദേശിച്ചു. ഹർത്താലിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്നും കോടതി വിലയിരുത്തി.

hc

ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണ സംഭവങ്ങളിൽ സർക്കാരും, കെഎസ്ആർടിസിയും ആവശ്യപ്പെട്ട മുഴുവൻ തുകയും കോടതിയിൽ കെട്ടിവെയ്ക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. 5 കോടി 20 ലക്ഷം രൂപയാണ് കെട്ടിവെയ്ക്കേണ്ടത്. പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് ഈ തുക നൽകേണ്ടത്.

'പോപ്പുലര്‍ ഫ്രണ്ടുമായി കൂട്ടിക്കെട്ടേണ്ട, ഞങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍'; ആര്‍.എസ്.എസ്'പോപ്പുലര്‍ ഫ്രണ്ടുമായി കൂട്ടിക്കെട്ടേണ്ട, ഞങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍'; ആര്‍.എസ്.എസ്

രണ്ടാഴ്ചയ്ക് അകം തുക കെട്ടിവെയ്ക്കണമെന്നാണ് കോടതി നിർദേശം. തുക ലഭിക്കാത്ത പക്ഷം റവന്യൂ റിക്കവറി ആക്ട് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അർഹരായവർക്ക് പണം നൽകാൻ ക്ലെയിംസ് കമ്മീഷണറേയും ഹൈക്കോടതി നിശ്ചയിച്ചു. അഡ്വ. പി.ഡി ശാർങധരൻ ആണ് ക്ലെയിംസ് കമ്മീഷണർ.

എൻഐഎയും ഇഡിയും രാജ്യ വ്യാപകമായി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടത്തിയത്. ഹർത്താലിനിടെ വലിയ ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിന്നു. നിരവധി കെഎസ്ആർടിസി ബസുകൾ തകർക്കപ്പെട്ടു. കടകൾക്ക് നേരെ ആക്രമണം ഉണ്ടായി. നിരവധി സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാർ തകർത്തിരുന്നു. ആക്രമണ സംഭവങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചതോടെയാണ് ഹർത്താൽ ദിനത്തിൽ തന്നെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്

പോപ്പുലര്‍ ഫണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 309 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
1404 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി. ആക്രമണ സംഭങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ അറസ്റ്റ് ഉണ്ടായത് കോട്ടയം ജില്ലയിലാണ്. ജില്ലയിൽ നിന്ന് മാത്രം 215 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 34 കേസുകള്‍. കണ്ണൂര്‍ സിറ്റിയില്‍ മാത്രം 26 കേസുകളും രജിസ്റ്റര്‍ ചെയ്തു.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും ഉത്തരവ് പുറത്തിറക്കി.സംസ്ഥാനത്തെ നടപടിക്രമങ്ങള്‍ പാലിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കളക്ടര്‍ക്കും പോലീസിനും അധികാരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.

ഉത്തരവ് പുറത്തിറങ്ങിയതോടെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്രവയ്ക്കും. നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ സംഘടനകള്‍ക്കെതിരേ ശക്തമായ നടപടികളെടുക്കാന്‍ ആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല.

കൊല്ലത്ത് നിന്ന് പത്തനംതിട്ടയിലേക്ക്; ലക്ഷ്യമെത്തും മുമ്പ് സെക്കന്റ് ഹാന്റ് ബസ് കത്തിയമര്‍ന്നുകൊല്ലത്ത് നിന്ന് പത്തനംതിട്ടയിലേക്ക്; ലക്ഷ്യമെത്തും മുമ്പ് സെക്കന്റ് ഹാന്റ് ബസ് കത്തിയമര്‍ന്നു

English summary
High Court directs government to register all cases related to hartal by Popular Front against PFI state secretary Abdul Sattar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X