കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സജി ചെറിയാനെ അയോഗ്യനാക്കണം', ഹര്‍ജികൾ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നത് അല്ലെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന ഹര്‍ജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നത് അല്ലെന്ന് ഹൈക്കോടതി. സജി ചെറിയാന്റെ എംഎല്‍എ സ്ഥാനത്തിന് എതിരെ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു എംഎല്‍എയെ എങ്ങനെ അയോഗ്യനാക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

മലപ്പുറം ഏലംകുളം ചെറുകര സ്വദേശിയായ ബിജു പി ചെറുമന്‍, വയലാര്‍ രാജീവന്‍ എന്നിവരാണ് സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എംഎല്‍എ സ്ഥാനത്ത് തുടരുന്നതില്‍ നിന്നും സജി ചെറിയാനെ അയോഗ്യനാക്കി ക്വാ വാറന്റോ പുറപ്പെടുവിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മാത്രമല്ല കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്നും ഹര്‍ജിയില്‍ പറയുന്നു.

കോണ്‍ഗ്രസ് വിമതയെ പിന്തുണച്ച് എല്‍ഡിഎഫ്; പാലാ രാമപുരം പഞ്ചായത്ത് യുഡിഎഫിന് നഷ്ടംകോണ്‍ഗ്രസ് വിമതയെ പിന്തുണച്ച് എല്‍ഡിഎഫ്; പാലാ രാമപുരം പഞ്ചായത്ത് യുഡിഎഫിന് നഷ്ടം

saji cherian

എന്നാല്‍ ഈ ഹര്‍ജികള്‍ തള്ളണമെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയോ എന്ന് പരിശോദിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് എജി വ്യക്തമാക്കി. മാത്രമല്ല വിവാദ പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാന്‍ നിയമപരമായി സാധിക്കില്ലെന്നും എജി ചൂണ്ടിക്കാട്ടി. ഹര്‍ജികളിലെ നിയമപ്രശ്‌നം സംബന്ധിച്ച റിപ്പോര്‍ട്ട് എജിയോട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിലപാട് അറിയുന്നതിന് വേണ്ടി കേസ് ആഗസ്റ്റ് 2ലേക്ക് മാറ്റിയിരിക്കുകയാണ്.

 'മുഖ്യമന്ത്രി നിവർന്ന് നിൽക്കുന്നത് ബിജെപിയുടെ ഊന്നുവടിയിൽ..അത് കോൺഗ്രസിന് വേണ്ട';വിഡി സതീശൻ 'മുഖ്യമന്ത്രി നിവർന്ന് നിൽക്കുന്നത് ബിജെപിയുടെ ഊന്നുവടിയിൽ..അത് കോൺഗ്രസിന് വേണ്ട';വിഡി സതീശൻ

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജി അനുവദിക്കുന്നതിന് മതിയായ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കാല ഉത്തരവുകള്‍ അടക്കമുണ്ടെങ്കില്‍ ഹാജരാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഹര്‍ജിക്കാര്‍ ഹാജരാക്കിയ രേഖകളില്‍ ഹര്‍ജിയിലെ ആവശ്യം അംഗീകരിക്കാന്‍ വിധമുളള കാര്യങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മല്ലപ്പളളിയിലെ പരിപാടിയില്‍ വെച്ചാണ് ഏറെ വിവാദമായ ഭരണഘടനാ വിരുദ്ധ പ്രസംഗം മന്ത്രിസ്ഥാനത്ത് ഇരുന്ന് കൊണ്ട് സജി ചെറിയാന്‍ നടത്തിയത്. തുടര്‍ന്ന് മന്ത്രി സ്ഥാനത്ത് നിന്നുളള രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങിയതോടെ സിപിഎമ്മും സര്‍ക്കാരും പ്രതിരോധത്തിലായി. ആദ്യ ഘട്ടത്തില്‍ സംസ്ഥാന നേതൃത്വം സജി ചെറിയാനെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി ദേശീയ നേതൃത്വം ഇടപെട്ടതോടെ സജി ചെറിയാന്‍ തെറിച്ചു. രണ്ടാം പിണറായി സര്‍ക്കാരില്‍ രാജി വെക്കുന്ന ആദ്യത്തെ മന്ത്രിയാണ് സജി ചെറിയാന്‍.

Recommended Video

cmsvideo
വിവാദ പ്രസംഗത്തെത്തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെച്ചു |*Kerala

സൂപ്പർ ലുക്കിൽ നിവേദ... നടിയുടെ സെൽഫ് പോർട്രേറ്റ് സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നു

English summary
High Court held that petitions ask to disqualify Saji Cherian MLA are prima facie not maintainable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X