കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ കടന്ന് പിടിച്ച സംഭവം: ഗവ. പ്ലീഡറുടെ ഹര്‍ജി തള്ളി

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പൊതു നിരത്തില്‍ സ്ത്രീയെ കടന്ന് പിടിച്ച കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധനേഷ് മാത്യു മാഞ്ഞൂരാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ ഇതിനകം തന്നെ കുറ്റപത്രം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇതിന് മുമ്പും ധനേഷ് മാത്യു മാഞ്ഞൂരാന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന അന്വേഷണ ഉദ്വോഗസ്ഥയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

Danesh Mathew Manjooran

പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്ത് 18 ദിവസം കൊണ്ടാണ് ആലുവ വനിത സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരട്ടെ എന്നും ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാനുള്ള ധനേഷ് മാത്യു മാഞ്ഞൂരാന്റെ നീക്കവും പോലീസ് എതിര്‍ത്തിരുന്നു.

2016 ജുലൈ 14 വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 7.10ന് ഉണ്ണിയാട്ടില്‍ ലെയിനില്‍ വച്ച് പരാതിക്കാരിയായ സ്ത്രീയെ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ കയറിപ്പിടിച്ചുവെന്നാണ് കേസ്. എന്നാല്‍ ആളുമാറിയാണ് പരാതി നല്‍കിയതെന്ന് യുവതി കോടതിയില്‍ സത്യവാങ് മൂലം നല്‍കി. തുടര്‍ന്ന് ധനേഷ് മാഞ്ഞൂരാന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

English summary
Molestation bid: HC dismisses Govt Pleader's petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X