പള്ളിയിലെ സര്‍ട്ടിഫിക്കറ്റിന് വിലയില്ല,സത്യസരണിയിലെത്തി മതംമാറിയ അഖിലയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: സേലത്ത് ഹോമിയോ കോളേജില്‍ പഠിക്കുന്നതിനിടെ മഞ്ചേരി സത്യസരണിയിലെത്തി ഇസ്ലാം മതം സ്വീകരിച്ച പെണ്‍കുട്ടിയെ ഹൈക്കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. കോട്ടയം വൈക്കം സ്വദേശിനി അഖിലെയാണ് രക്ഷിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അഖിലയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

മകളെ കാണാനില്ലെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് അഖിലയുടെ പിതാവ് അശോകനാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിടാന്‍ ഉത്തരവിട്ടത്. മതം മാറ്റിയ മകളെ ഐസിസില്‍ ചേര്‍ക്കാന്‍ പദ്ധതിയുണ്ടെന്നും, ഇതിന് വേണ്ടിയാണ് മതം മാറ്റിയതെന്നും രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.

മഞ്ചേരി സത്യസരണിയില്‍...

മഞ്ചേരി സത്യസരണിയില്‍...

2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സേലത്ത് ഹോമിയോ വിദ്യാര്‍ത്ഥിനിയായിരുന്ന അഖിലയെ മഞ്ചേരി സത്യസരണിയിലെത്തിച്ചാണ് മതംമാറ്റിയത്.

മാതാപിതാക്കളോടും മതംമാറാന്‍ ആവശ്യപ്പെട്ടു...

മാതാപിതാക്കളോടും മതംമാറാന്‍ ആവശ്യപ്പെട്ടു...

മഞ്ചേരി സത്യസരണിയില്‍ വെച്ച് മതം മാറിയ അഖില, മാതാപിതാക്കളെ ഫോണില്‍ വിളിച്ച് അവരോടും മതംമാറാന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും ആരോപണമുണ്ടായിരുന്നു.

പിതാവിന്റെ ഹര്‍ജി...

പിതാവിന്റെ ഹര്‍ജി...

ഇതിനിടെ തനിക്ക് സിറിയയിലേക്ക് പോകാന്‍ പദ്ധതിയുണ്ടെന്ന കാര്യം അഖില മാതാപിതക്കളോട് പറഞ്ഞിരുന്നു. മകള്‍ ഭീകര സംഘടനയായ ഐസിസില്‍ ചേരുമോ എന്ന ആശങ്കയും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇക്കാര്യം പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജി...

ഹേബിയസ് കോര്‍പ്പസ് ഹര്‍ജി...

മതം മാറിയ മകളെ കാണാനില്ലെന്നും, വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് കോട്ടയം വൈക്കം സ്വദേശി അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തത്.

വിവാഹ സര്‍ട്ടിഫിക്കറ്റ് വിലയില്ലാത്തതെന്ന്...

വിവാഹ സര്‍ട്ടിഫിക്കറ്റ് വിലയില്ലാത്തതെന്ന്...

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, പെണ്‍കുട്ടി വിവാഹിതയാണെന്ന് തെളിയിക്കാന്‍ ഹാജരാക്കിയ പള്ളിയിലെ വിവാഹ സര്‍ട്ടിഫിക്കറ്റ് വിലയില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി.

രക്ഷിതാക്കളോടൊപ്പം വിട്ടു...

രക്ഷിതാക്കളോടൊപ്പം വിട്ടു...

മഞ്ചേരി സത്യസരണിയില്‍ വെച്ച് മതം മാറി ഇസ്ലാം മതം സ്വീകരിച്ച അഖിലയെ രക്ഷിതാക്കളോടൊപ്പം വിടാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഇസ്ലാം മതം സ്വീകരിച്ച അഖില മുസ്ലീം യുവാവിനെ വിവാഹം കഴിച്ചിരുന്നു. ഇത് തെളിയിക്കാന്‍ ഹാജരാക്കിയ പള്ളിയിലെ വിവാഹ സര്‍ട്ടിഫിക്കറ്റിനാണ് വിലയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

സുരേഷ് ഗോപിക്ക് അഹങ്കാരം? പൊട്ടിത്തെറിച്ച് ശ്രീധരന്‍പിള്ള;ചവിട്ടി നില്‍ക്കുന്ന മണ്ണിനെ മറക്കരുതെന്ന്...കൂടുതല്‍ വായിക്കൂ...

സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച പെൺകുട്ടിയും കൈരളി ടിവി വാർത്തയും.. സോഷ്യൽ മീഡിയയിൽ പൊങ്കാല!!കൂടുതല്‍ വായിക്കൂ...

English summary
high court ordered that the girl should be go with parents.
Please Wait while comments are loading...