കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ തീയേറ്റര്‍ സര്‍ക്കാര്‍ ഭൂമിയിലോ?; ഹൈക്കോടതി അന്വേഷിക്കും

  • By Gokul
Google Oneindia Malayalam News

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയില്‍ സ്ഥാപിച്ച ഡി സിനേമാസ് എന്ന മള്‍ട്ടിപ്ലെക്‌സ് തീയേറ്റര്‍ സര്‍ക്കാര്‍ പുറംപോക്ക് ഭൂമിയിലാണെന്ന പരാതിയില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അഭിഭാഷകനായ കെസി സന്തോഷിന്റെ പരാതി പരിഗണിച്ചാണ് കോടതി ഇക്കാര്യം പരിശോധിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണറോട് ഉത്തരവിട്ടത്. കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി കൈക്കൊള്ളാനാണ് തീരുമാനം.

ചാലക്കുടിയില്‍ ദേശീയപാതയോരത്തെ 90 സെന്റ് ഭൂമിയിലാണ് ദിലീപിന്റെ തീയേറ്റര്‍. കൊച്ചി രാജകുടുംബത്തിന്റെതായിരുന്നു ഈ ഭൂമി. പിന്നീടത് സര്‍ക്കാര്‍ മിച്ചഭൂമിയായി കണക്കാക്കി. ഇത് മറ്റാര്‍ക്കും കൈമാറരുതെന്ന വ്യവസ്ഥയിലാണ് രാജകുടുംബം സര്‍ക്കാരിന് നല്‍കിയതെന്ന് പറയുന്നു. എന്നാല്‍ 2006ല്‍ ദിലീപ് ഇതില്‍ നിന്നും ഭൂമി വാങ്ങിയതായാണ് ആരോപണം.

dileep

ദിലീപ് ഭൂമി കൈക്കലാക്കിയത് അന്യായമായാണെന്നാണ് സന്തോഷിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം കലക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പരാതി പരിശോധിച്ച കലക്ടര്‍ ദിലീപിന്റെ ഭൂമി സര്‍ക്കാരിന്റെതല്ലെന്ന് കണ്ടെത്തുകയായിരുന്നു. കലക്ടറുടെ നടപടിയില്‍ തൃപ്തനാകാതെ സന്തോഷ് ഹൈക്കോടതിയെ സമീപിച്ചു.

അതേസമയം, പണി ഏതാണ്ട് പൂര്‍ത്തിയായ ഡി സിനേമാസിനെതിരെ ചിലര്‍ ബോധപൂര്‍വം നടത്തുന്ന കേസാണിതെന്നാണ് ദിലീപിന്റെ പ്രതികരണം. താന്‍ അന്യായമായി ഒന്നു സ്വന്തമാക്കിയിട്ടില്ലെന്നും ആര്‍ക്കും രേഖകള്‍ പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
High Court orders to enquir Dileep's D Cinemas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X