എന്‍ഫോഴ്‌സ്‌മെന്റിനെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കി, സര്‍ക്കാരിന് വന്‍ തിരിച്ചടി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി പോരിനിറങ്ങിയ ക്രൈംബ്രാഞ്ചിന് തിരിച്ചടി. ക്രൈംബാഞ്ച് ഇഡിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. രണ്ട് എഫ്‌ഐആറും തള്ളി. പ്രതികളെ കൊണ്ട് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നത്. ഇഡിയിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നും ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി.

അതേസമയം അന്വേഷണ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് വിചാരണകോടതിക്ക് കൈമാറണം. രേഖകള്‍ പരിശോധിച്ച് വിചാരണ കോടതിക്ക് തുടര്‍ നടപടികള്‍ തീരുമാനിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചതായി സ്വപ്‌ന പറയുന്ന ശബ്ദരേഖ പുറത്തുവന്നതും സന്ദീപ് നായര്‍ ആരോപണം ഉന്നയിച്ചതിനെയും തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ഇഡിയുടെ അന്വേഷണം ഉന്നത വ്യക്തികളിലേക്ക് പോകുമെന്ന് കണ്ടാണ് കേസെടുത്തതെന്ന് ഹര്‍ജിക്കാരനായ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു. ഒരു ഏജന്‍സിയുടെ അന്വേഷണത്തിന്റെ സത്യാവസ്ഥ മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നത് ശരിയല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇഡിയുടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നടക്കുന്നതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്.
പായൽ രാജ്പുതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications