കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയിക്കെതിരെയുള്ള പുസ്തകത്തിന് സ്റ്റേ

  • By Aswathi
Google Oneindia Malayalam News

കൊച്ചി: മാതാ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ വിദേശ വനിതയും അമ്മയുടെ മുന്‍ സന്തത സഹചാരിയും ശിഷ്യയുമായിരുന്ന ഗെയില്‍ ട്രെഡ്വലിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ് എഴുതിയ പുസ്തകത്തിന് മൂന്നു മാസത്തോക്ക് സ്‌റ്റേ.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'അമൃതാനന്ദമയി മഠം: ഒരു സന്യാസിയുടെ വെളിപ്പെടുത്തല്‍' എന്ന പുസ്തകത്തെയാണ് ഹൈക്കോടതി മൂന്ന് മാസത്തേയ്ക്ക് സ്‌റ്റേ ചെയ്തത്. ഡോ. ശ്രീജിത്ത് കൃഷ്ണനും ഡി പ്രേമകുമാറും നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

book-against-amrithanadamayi

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി ചിദംബരേഷ് ഹര്‍ജിയിലെ കക്ഷികളായ ഡി സി ബുക്‌സ്, പ്രസാധകന്‍ രവി ഡി സി, പുസ്തകം എഴുതിയ ജോണ്‍ ബ്രിട്ടാസ്, അമൃതാനന്ദമയി മഠം എന്നിവര്‍ക്ക് പ്രത്യേക ദൂതന്‍ വശം നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു.

മഠത്തിലെ ലൈംഗിക പീഡനങ്ങള്‍ വെളിപ്പെടുത്തി ഗെയില്‍ പുസ്തകം ഇറക്കിയ സാഹചര്യത്തിലാണ് ബ്രിട്ടാസ് അവരുമായി അഭിമുഖം നടത്തിയത്. ഈ അഭിമുഖമാണ് ഡി സി ബുക്‌സ് പുസ്തകത്തിന്റെ രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ഇതേ തുടര്‍ന്ന് ഡി സി ബുക്‌സ് ഓഫീസിനും പ്രസാധകന്‍ രവി ഡി സിയുടെ വീടിനും നേരെ അമ്മ ഭക്തര്‍ ആക്രമണം നടത്തിയിരുന്നു.

മാതാ അമൃതാനന്ദമയിയുടെ ശിഷ്യയായ താന്‍ നിരവധി തവണ മഠത്തില്‍ ലൈംഗിക ചൂഷണത്തിനിരയായെന്നാണ് ഗെയില്‍ ഹോളി ഹെല്‍ എന്ന പുസ്തകത്തിലൂടെ വളിപ്പെടുത്തിയത്.

English summary
Kerala High Court stays the book against Mata Amritanandamayi for three months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X