കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച് നിർദേശങ്ങളുമായി ഹൈക്കോടതി
നിർദേശങ്ങളിൽ കെഎസ്ആർടിസിയോട് കോടതി നിലപാട് തേടി

വിരമിച്ച കെ.എസ്.ആർ ടി സി ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച് നിർദേശങ്ങൾ മുന്നോട്ടു വച്ച് ഹൈക്കോടതി. ആദ്യം വിരമിച്ച 174 പേരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഈ മാസം തന്നെ നൽകണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ജൂൺ 30 ന് മുൻപ് വിരമിച്ചവരുടെ പകുതി പെൻഷൻ ആനുകൂല്യങ്ങളും നൽകണം. നിർദേശങ്ങളിൽ കെ.എസ്.ആർ.ടിസിയോട് കോടതി നിലപാട് തേടി.
വിവാഹവേദയില്‍ വെച്ച് ആ കാഴ്ച കണ്ടതോടെ വരന്റെ സ്വഭാവം മാറി; കല്യണം വേണ്ടെന്നുവെച്ച് ഒറ്റനടത്തം
അതേസമയം, വിരമിച്ച ജീവനക്കാരുടെ ഹർജിയിൽ കെഎസ്ആർടിസി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ആനുകൂല്യ വിതരണത്തിന് സ്കീം മുന്നോട്ടു വയ്ക്കുന്നില്ല. രണ്ട് വർഷം സാവകാശം വേണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്. ഒഴികഴിവുകൾ മാത്രമാണ് കെ.എസ്.ആർ ടി സി പറയുന്നതെന്ന് കോടതി പരാമർശിച്ചു
പെൻഷൻ കൊടുത്താൽ ശമ്പളം കൊടുക്കാനാകാത്ത അവസ്ഥയോ എന്ന് കോടതി ചോദിച്ചു. രണ്ട് വർഷം സാവകാശം കൂടുതൽ ബാധ്യത വരുത്തുകയില്ലേ.രണ്ട് വർഷം ആവശ്യപ്പെടുന്നത് തന്നെ കുറ്റമാണ്.കെ.എസ് ആർ ടി സി യുടെ സ്വത്തുക്കളുടെ കണക്കെടുത്തു കൂടെ. സ്ഥാപനം അടച്ചു പൂട്ടണമെന്ന് കോടതിയ്ക്ക് അഭിപ്രായമില്ലെന്നും ജ: ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.പെൻഷൻ ആനകുല്യ വിതരണത്തിന് 6 മാസം പോലും സാവകാശം നൽകാൻ കഴിയില്ല. ജോലിയെടുത്തവർക്ക് വിരമിക്കുമ്പോൾ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ കഴിയില്ലായെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
31
കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളക്കാര്യത്തിൽ നേരത്തെ രൂക്ഷ വിമർശനം നടത്തിയിരുന്നു. കെ എസ് ആർ ടി സി ജീവനക്കാർക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നൽകണം എന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ശമ്പളം നൽകാൻ കഴിയുന്നില്ല എങ്കിൽ സ്ഥാപനം പൂട്ടിക്കോളൂ എന്നും ഹൈക്കോടതി പറഞ്ഞിരുന്നു. നേരത്തെ എല്ലാ മാസവും അഞ്ചാം തിയതിക്ക് മുൻപ് ശമ്പള വിതരണം ഉറപ്പാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
എന്നാൽ കെ എസ് ആർ ടി സിയിൽ ശമ്പളം വിതരണം ചെയ്തിട്ടില്ല. കൂടാതെ ബജറ്റ് മാസത്തിൽ 30 കോടി മാത്രമാണ് ധനവകുപ്പ് കെ എസ് ആർ ടി സിക്ക് അനുവദിച്ചിരിക്കുന്നത്. അതേസമയം ബുധനാഴ്ചയ്ക്കകം ശമ്പളം നൽകും എന്ന് കെ എസ് ആർ ടി സി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി പൂട്ടിയാൽ 26 ലക്ഷം യാത്രക്കാരെ ബാധിക്കും എന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.












Click it and Unblock the Notifications