സോഷ്യൽ മീഡിയ കൊന്നുതിന്നുന്ന ആ പെൺകുട്ടിക്ക് പിന്തുണ...! കേറി വാടാ മക്കളേ..കേറി വാ...

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: ഗുരുവായൂര്‍ വെച്ച് താലികെട്ട് കഴിഞ്ഞ ശേഷം കാമുകനൊപ്പം പോയെന്ന പേരില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയ കൊന്നു തിന്നുന്നു. അവളെ തേപ്പുകാരിയാക്കി പരിഹസിച്ചും വരനെ തേപ്പില്‍ നിന്നും രക്ഷപ്പെട്ടുവെന്ന് അഭിനന്ദിച്ചും സോഷ്യല്‍ മീഡിയ ആഘോഷിക്കുകയായിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തക ഷാഹിനയുടെ പോസ്‌ററ് ചില കാര്യങ്ങളില്‍ വെളിച്ചം വീശുന്നതാണ്. ഇത്തരം പ്രചരണങ്ങളിലൂടെ ആ കുടുംബത്തെ ആത്മഹത്യയിലേക്ക് തള്ളിവിടരുത് എന്നാണ് ഷാഹിന പറയുന്നത്. ആ പെണ്‍കുട്ടി വിവാഹത്തിന് മുന്‍പ് ത്‌ന്നെ പ്രണയമുണ്ടെന്ന് വീട്ടുകാരോടും വരനോടും പറഞ്ഞിരുന്നതാണ്. ഇപ്പോളവള്‍ വിട്ടുകാര്‍ക്കൊപ്പമാണ് എന്നും കാമുകനൊപ്പം പോയിട്ടില്ല എന്നും ഷാഹിന പറയുന്നു.

നടിയും ദിലീപും പ്രശ്നമുണ്ടാക്കിയപ്പോൾ പിടിച്ചു മാറ്റിയത്..സാമ്പത്തിക ഇടപാടുകൾ.. കേട്ടതല്ല സത്യം!

നടിയുടെ ദൃശ്യങ്ങള്‍ കയ്യിലുള്ള ആ വിഐപി ഒടുവില്‍ പുറത്ത്..! വെളിപ്പെടുത്തലിൽ കേരളം ഞെട്ടുന്നു...!

hima

അതിനിടെ പെണ്‍കുട്ടിക്ക് പിന്തുണയുമായി നടി ഹിമാശങ്കറും രംഗത്ത് എത്തിയിരിക്കുന്നു. ഹിമ ഫേസ്ബുക്കിലിട്ട പോസ്ററ് വൈറലായിരിക്കുകയാണ്. ഇതാണ് പോസ്റ്റ്: മുകേഷും കനകയും എൻ എൻ പിള്ളയും ,ഫിലോമിനയും തിലകനും തകർത്തഭിനയിച്ച "ഗോഡ്ഫാദർ " എന്ന സിനിമയോട് യോജിക്കാമെങ്കിൽ കാമുകന്റെ കൂടെ വിവാഹ പന്തലിൽ നിന്നിറങ്ങിയ ആ കൊച്ചിനോടും യോജിക്കാം " കേറി വാടാ മക്കളേ കേറി വാ , അച്ഛനാടാ പറയുന്നേ " ഹിമയുടെ പോസ്റ്റിന് താഴെ നിരവധി പേർ പ്രതിഷേധവും തെറിവിളികളുമായി എത്തിയിട്ടുണ്ട്.

English summary
Hima Shankar's facebook post in support of Guruvayur girl
Please Wait while comments are loading...